Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കിരീടവും ചെങ്കോലും

ആരാണീ സൂര്യ മനുഷ്യരെന്നല്ലേ? അതിന്റെ ഉത്തരം ജ്യോതിഷപണ്ഡിതന്മാര്‍ക്ക് ഒരു തര്‍ക്കവിഷയമായിരിക്കാം; എന്നിരുന്നാലും ഇനിപ്പറയുന്നവരൊക്കെ അക്കൂട്ടത്തിലുണ്ടാവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2021, 05:00 am IST
inSamskriti

മേടമാസം എന്നാല്‍ ജ്യോതിഷ ഭാഷയില്‍ സൂര്യന്‍ മേടം രാശിയിലൂടെ സഞ്ചരിക്കുന്ന കാലമാണ്. മേടം രാശി ചൊവ്വയുടെ സ്വക്ഷേത്രമാണ്. കാലപുരുഷന്റെ ശിരസ്സിനെ സൂചിപ്പിക്കുന്ന രാശിയുമാണ്. ആഗ്നേയതത്ത്വ രാശിയും ചരരാശിയും കിഴക്കന്‍ രാശിയുമാണ്. മേടക്കൂറില്‍ മൂന്ന് നക്ഷത്രങ്ങളാണ് ഉള്ളത്. അശ്വതിയും ഭരണിയും കാര്‍ത്തിക ഒന്നാം പാദവും.    

നവഗ്രഹ ചക്രവര്‍ത്തിയായ സൂര്യന്റെ ഉച്ചരാശിയാണ് മേടം. അതില്‍ തന്നെ പത്തുഡിഗ്രി അഥവാ പത്തുതീയതി പരമോച്ചസ്ഥാനങ്ങളുമാണ്. (പത്താമുദയം എന്ന വാക്ക് ഓര്‍ക്കാം) സൂര്യന്‍ ഉച്ചത്തിലും പരമോച്ചത്തിലുമായി സഞ്ചരിക്കുന്ന കാലമാകയാല്‍ സൂര്യ വ്യക്തിത്വമുള്ളവര്‍ക്ക് പലനിലയ്‌ക്കും ശോഭിക്കാന്‍ കഴിയുന്ന മാസമായിരിക്കും, മേടമാസം. അവര്‍ക്ക് അധികാരം കൂടും. പദവികളേറും. ‘സഹ്യനെക്കാള്‍ തലപ്പൊക്കത്തോടെ’ നടക്കാന്‍ അവസരം സംജാതമാകും. രാഷ്‌ട്രീയ ഗ്രഹമാണ് സൂര്യന്‍. അതിനാല്‍ രാഷ്‌ട്രീയത്തിലും ഭരണത്തിലും പൊതുരംഗത്തും ഒക്കെയുള്ളവര്‍ ഇക്കാലത്ത് കൂടുതല്‍ പ്രതാപികളായി മാറും. ‘കല്പന കല്ലേപ്പിളര്‍ക്കും’ എന്ന മട്ടില്‍ സുഗ്രീവാജ്ഞക്കാരായി മാറും. എതിര്‍പ്പുകളുടെ മേല്‍ ഉച്ചവെയിലിന്റെ കാഠിന്യമായി ജ്വലിച്ചുനില്‍ക്കും. നെഞ്ച് വിരിച്ചുനിന്നുകൊണ്ട് ആള്‍ക്കൂട്ടത്തില്‍ അലിയാതെ, സ്വന്തം നിലപാടുതറകളില്‍ മദ്ധ്യാഹ്ന സൂര്യനെപ്പോലെ പ്രചണ്ഡത കൈക്കൊള്ളും.

ആരാണീ സൂര്യ മനുഷ്യരെന്നല്ലേ? അതിന്റെ ഉത്തരം  ജ്യോതിഷപണ്ഡിതന്മാര്‍ക്ക് ഒരു തര്‍ക്കവിഷയമായിരിക്കാം; എന്നിരുന്നാലും ഇനിപ്പറയുന്നവരൊക്കെ അക്കൂട്ടത്തിലുണ്ടാവും.  

ജന്മനക്ഷത്രം കാര്‍ത്തിക, ഉത്രം, ഉത്രാടം, മകം, പൂരം എന്നിവയാവുക. ജന്മ ലഗ്നം മേടമോ ചിങ്ങമോ ആവുക. സ്വന്തം ഗ്രഹനിലയില്‍ സൂര്യന്‍ ഉച്ചരാശിയിലോ (മേടം), സ്വക്ഷേത്രത്തിലോ (ചിങ്ങം) സ്ഥിതി ചെയ്യുക, നവാംശകത്തില്‍ സൂര്യന്‍ ഉച്ച/സ്വക്ഷേത്രത്തിലായിരിക്കുക തുടങ്ങിയവ ഒരു സൂര്യവ്യക്തിത്വത്തിന്റെ മുഖ്യസൂചകങ്ങളാണ്; അഥവാ സൂര്യ മനുഷ്യരുടെ പ്രധാന ലക്ഷണങ്ങളാണ്.    

ഞായറാഴ്ച ജനിക്കുക, പകലത്തെ സൂര്യഹോരയില്‍ ജനിക്കുക മുതലായവയും സൂര്യവ്യക്തിത്വത്തെ സൂചിപ്പിക്കുന്ന കാര്യങ്ങളാണ്. വേറെയും ഘടകങ്ങളുണ്ട്. എല്ലാം വിവരിക്കാന്‍ മുതിരുന്നില്ല. ഇവയെല്ലാം സാങ്കേതിക കാര്യങ്ങളാണ്. സാധാരണ വായനക്കാര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല.    

ഒരു സൂര്യവ്യക്തിക്കെന്നപോലെ അയാളുടെ പിതാവിനും കറകളഞ്ഞ ശിവഭക്തി/രാഷ്‌ട്രീയ താത്പര്യം/അധികാരത്തോടും സ്ഥാനമാനങ്ങളോടും ആസക്തി എന്നിവയുണ്ടായിരിക്കും. സൂര്യനെ പാപഗ്രഹമായി പറയുമെങ്കിലും ഒരു സാത്വികഗ്രഹവുമാണ്. ആ വിശുദ്ധിയും സൂര്യവ്യക്തിയില്‍ നിറയും. ചടുലവും ലക്ഷ്യബോധത്തോടു കൂടിയതുമാണ് സൂര്യവ്യക്തികളുടെ പ്രവര്‍ത്തനരീതി. അരശേ്മലേ ആവാന്‍ ഒട്ടുമില്ല വിളംബം. പെട്ടെന്നുതന്നെ  പ്രവര്‍ത്തന സജ്ജരാകും എന്ന് സാരം. ‘അഥോര്‍ദ്ധ്വ ദൃഷ്ടി ദിനനാഥ ഭൗമോ’ എന്ന ജാതകപാരിജാത വാക്യം ചൂണ്ടിക്കാട്ടുന്നത് സൂര്യനും ചൊവ്വയും മുകളിലോട്ട് നോക്കുന്ന ഗ്രഹങ്ങളെന്നാണ്. ചിലപ്പോഴെങ്കിലും ചില കാര്യങ്ങളോട് അനാസക്തിയും മമതാ രാഹിത്യവും സൂര്യമനുഷ്യര്‍  പുലര്‍ത്തിയേക്കും എന്നതും ആ വാക്യത്തില്‍ അന്തര്‍ലീനമാണ്.

ചുരുക്കത്തില്‍ മേടമാസം എന്നത് ഗ്രഹചക്രവര്‍ത്തിയായ സൂര്യന്‍ കിരീടവും ചെങ്കോലുമായി സിംഹാസനസ്ഥനായിരിക്കുന്ന കാലമാണ്. അങ്ങനെയാണ് ജ്യോതിഷം വ്യക്തമാക്കുന്നത്.  

ജേ്യാതിഷ ഭൂഷണം  

എസ്. ശ്രീനിവാസ് അയ്യര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.