Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിഐടിയു നേതാവിന്റെ ബന്ധുവിന് നിയമനം; കെഎംഎംഎല്‍ വിവാദത്തില്‍, ഒന്നാം റാങ്കുകാരിയെ തഴഞ്ഞു

എഴുത്തുപരീക്ഷയില്‍ ഒന്നാമത് വന്നിട്ടും നിയമനം നല്‍കാത്തതിനെയാണ് നയന ഹൈക്കോടതില്‍ ചോദ്യം ചെയ്തത്. സിഐടിയുവിന്റെ നേതാവിന്റെ ബന്ധുവിനെ നിയമിക്കാന്‍ ശ്രമം നടക്കുന്നുണ്ടന്നും നയന ഹൈക്കോടതിയെ ധരിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 10:55 am IST
in Kollam
കൊവിഡ് ആശുപത്രി സജ്ജീകരിക്കാന്‍ കെഎംഎംഎല്‍ ഉന്നതാധികാരികള്‍ ചവറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുന്നു

കൊവിഡ് ആശുപത്രി സജ്ജീകരിക്കാന്‍ കെഎംഎംഎല്‍ ഉന്നതാധികാരികള്‍ ചവറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുന്നു

കൊല്ലം: ചവറ കെഎംഎംഎലില്‍ സിഐടിയു നേതാവിന്റെ ബന്ധുവിനെ എല്ലാ മാനദണ്ഡങ്ങളും ഹൈക്കോടതി ഉത്തരവും കാറ്റില്‍പറത്തി നിയമിച്ചത് വിവാദമാകുന്നു. കെഎംഎല്‍എല്ലിലെ എക്സിക്യുട്ടീവ് ട്രെയിനി പോസ്റ്റിലേക്കാണ് സിപിഎം ചവറ ഏരിയാ കമ്മിറ്റിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം സിഐടിയു നേതാവിന്റെ ബന്ധുവായ എസ്.റഹ്‌മത്തുനിസയെ കഴിഞ്ഞ ദിവസം സകലമാനദണ്ഡങ്ങളും മറികടന്ന് നിയമിച്ചത്. എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് 2019 മാര്‍ച്ചിലാണ് എഴുത്തുപരീക്ഷ നടന്നത്. അന്ന് എഴുത്തുപരീക്ഷയില്‍ ആലപ്പുഴ താമരക്കുളം സ്വദേശിനി നയനാ രാജീവാണ് ഒന്നാമതെത്തിയത്. പത്തിലധികം പേര്‍ എഴുത്തുപരീക്ഷയില്‍ പങ്കെടുത്തിരുന്നു. നയനക്ക് 54.8 മാര്‍ക്കാണ് ലഭിച്ചത്. തുടര്‍ന്ന് നടന്ന ഇന്റര്‍വ്യൂവിലും ഗ്രൂപ്പ് ചര്‍ച്ചയിലും നയന മുന്നിലായിരുന്നു.  

എന്നാല്‍ ഈ നിയമനത്തിലെ രാഷ്‌ട്രീയ താല്‍പ്പര്യം പിന്നീടാണ് പുറത്തായത്. എഴുത്തുപരീക്ഷയില്‍ നയനയെക്കാള്‍ ഏറെ പിന്നിലായ റഹുമത്ത് നിസക്ക് നിയമനം നല്‍കാന്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റിയിലെയും കൊല്ലം ജില്ലാകമ്മിറ്റിയിലെയും ചിലര്‍ ശക്തമായി ഇടപെട്ടു. ഇതിനെതിരെ  പാര്‍ട്ടിഅണികള്‍ തന്നെ സോഷ്യല്‍മീഡിയയിലൂടെ ഇടപെടല്‍ നടത്തി. സിടിയു നേതാവിന്റെ ഇടപെടലുകള്‍ക്കെതിരെ നില്‍ക്കുന്ന അണികളാണ് അതിനുപിന്നിലെന്ന് കണ്ടെത്തി. കമ്മിറ്റികളിലും തര്‍ക്കമായി. എന്നാല്‍  വ്യവസായ മന്ത്രിയുടെ ഓഫീസ് ഇതോടെ റഹുമത്തിനെ നിയമിക്കാനുള്ള അണിയറ നീക്കവും തുടങ്ങി.

നിയമനത്തിലെ രാഷ്‌ട്രീയ ഇടപെടല്‍ പുറത്തായതോടെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള നയനയുടെ വീട്ടുകാരും രാഷ്ടീയഇടപെടലിലേക്ക് നീങ്ങി. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയും മന്ത്രി ജി.സുധാകരനും അടക്കമുള്ളവര്‍ നയനയ്‌ക്ക് വേണ്ടി രംഗത്തുവന്നു. ഒടുവില്‍ മത്സരം കൊല്ലം, ആലപ്പുഴ ജില്ലാകമ്മിറ്റികള്‍ തമ്മിലായി. ഇതേ തുടര്‍ന്നാണ് രാഷ്‌ട്രീയത്തിന് മീതെ വ്യവസായമന്ത്രിയുടെ ഓഫീസില്‍ സിഐടിയു നേതാവിന്റെ ബന്ധു നടത്തിയ വഴിവിട്ട സ്വാധീനം പ്രകടമായത്.  

അഭിമുഖത്തില്‍ വരാവുന്ന ഈ അട്ടിമറി നേരത്തെ മണത്തറിഞ്ഞ നയന ഹൈക്കോടതിയെ സമീപിച്ചു. അഡ്വ.കാളീശ്വരം രാജ് മുഖേന നല്‍കിയ കേസില്‍ പഴയ അഭിമുഖത്തിന്റെ ലിസ്റ്റ് ഇട്ടില്ലെന്ന വിചിത്രമായ വാദഗതി കെഎംഎംഎല്‍ ഉന്നയിച്ചു. വീണ്ടും ഒരു മാസത്തിനകം അഭിമുഖം നടത്താന്‍ കോടതി ഫെബ്രുവരിയില്‍ നിര്‍ദ്ദേശിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നടന്ന രണ്ടാം അഭിമുഖത്തിലും നയന ഒന്നാമതെത്തി എന്നാണ് രഹസ്യമായി ലഭിച്ച വിവരം. എന്നാല്‍ സിഐടിയു നേതാവിന്റെ ബന്ധു തന്നെ ഒന്നാമത്തെത്തി. ഈ ഉദ്യോഗാര്‍ഥി പിന്നിലായതോടെ അഭിമുഖത്തില്‍ ക്രമംവിട്ട് മാര്‍ക്ക് നല്‍കിയാണ് നേതാവിന്റെ ബന്ധുവിന് നിയമനം നല്‍കിയത്. എഴുത്തുപരീക്ഷയില്‍ നയനയ്‌ക്ക് 80ല്‍ 54.8 മാര്‍ക്ക് ലഭിച്ചപ്പോള്‍ ഇപ്പോള്‍ നിയമനം ലഭിച്ച റഹുമത്ത്‌നിസക്ക് ലഭിച്ചതാകട്ടെ 48.3 മാര്‍ക്കും. എഴുത്തുപരീക്ഷയില്‍ പിന്നിലായതോടെ അഭിമുഖം കരുവാക്കി നേരത്തെ നിശ്ചയിച്ച ഈ ഉദ്യോഗാര്‍ഥിയെ തന്നെ നിയമിക്കുകയായിരുന്നു. അഭിമുഖത്തിന്റെ ലിസ്റ്റ് പുറത്തുവിട്ടെങ്കിലും മാര്‍ക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇതെല്ലാം അട്ടിമറി ഒളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവത്രേ.

എഴുത്തുപരീക്ഷയില്‍ ഒന്നാമത് വന്നിട്ടും നിയമനം നല്‍കാത്തതിനെയാണ് നയന ഹൈക്കോടതില്‍ ചോദ്യം ചെയ്തത്. സിഐടിയുവിന്റെ നേതാവിന്റെ ബന്ധുവിനെ നിയമിക്കാന്‍ ശ്രമം നടക്കുന്നുണ്ടന്നും നയന ഹൈക്കോടതിയെ ധരിപ്പിച്ചു. ആദ്യം നടത്തിയ അഭിമുഖത്തിലെ മാര്‍ക്ക് ലിസ്റ്റ് പുറത്തുവിടാന്‍ കെഎംഎംഎല്‍ മടിച്ചതോടെ ഹൈക്കോടതിയാണ് നിയമന പ്രശ്നത്തില്‍ ഇടപെട്ടത്. കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ മാസം നടന്ന രണ്ടാമത് നടന്ന അഭിമുഖത്തിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വിട്ടത്.  

കോടതിയെ അറിയിക്കാതെ നടത്തുന്ന നിയമനം കോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി കഴിഞ്ഞദിവസം നടന്ന വാദത്തില്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അഭിമുഖം നടന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ഫലം പുറത്ത് വിടണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഒരു അഭിമുഖം നടന്നു ആഴ്ചകള്‍ കഴിഞ്ഞിട്ടും ഈ അഭിമുഖത്തിന്റെ ഫലം പുറത്ത് വിടാതിരിക്കാന്‍ കാരണം നിയമന അട്ടിമറിയാണ് എന്ന് പകല്‍ പോലെ വ്യക്തമായിക്കഴിഞ്ഞു. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് മുന്‍പ് തന്നെ പഴയ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് തിരക്കിട്ട് നിയമനം നടത്തുകയായിരുന്നു.

എം.എസ്. ജയച്ചന്ദ്രന്‍

Tags: appointmentസിഐടിയുKMML
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Kerala

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

Kerala

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

India

രാഷ്‌ട്രീയം മാത്രം നോക്കി പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.