തിരുവനന്തപുരം: കേരളത്തില്‍ നടമാടുന്ന കടുത്ത മുസ്ലിം വര്‍ഗീയതയെ ലഘൂകരിച്ചും പൊതിഞ്ഞുപി
ടിച്ചും മന്ത്രി എം.വി. ഗോവിന്ദന്. തങ്ങളെ അധികാരത്തില്‍ വീണ്ടും എത്തിച്ച ന്യൂനപക്ഷ വര്‍ഗീയതയെ ന്യായീകരിക്കാന്‍ വേണ്ടി ഭൂരിപക്ഷ സമുദായത്തിനു മേല്‍ കുതിരകയറാനും മന്ത്രി മടിച്ചില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി, അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപി എന്നിവയുമായി പരസ്യമായും രഹസ്യമായും സഖ്യവും ധാരണയും ഉണ്ടാക്കിയിട്ടുള്ള പാര്‍ട്ടിയായ സിപിഎമ്മാണ് ഭൂരിപക്ഷ സമുദായത്തെ അപഹസിച്ച് രംഗത്തു വന്നത്.
കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയതയേക്കാള്‍ ശക്തം ഭൂരിപക്ഷ വര്‍ഗീയതയാണെന്നാണ് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് പറഞ്ഞത്. കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയുമുണ്ട് ന്യൂനപക്ഷ വര്‍ഗീയതയുമുണ്ട്. എന്നാല്‍, ന്യൂനപക്ഷ വര്‍ഗീയതയേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷ വര്‍ഗീയതയാണ് കേരളത്തില്‍, മന്ത്രി പറയുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോലും ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങള്‍ ചവിട്ടിയരച്ച് മുസ്ലിം പ്രീണനം നടത്തിയാണ് ഇടതുപക്ഷം അധികാരത്തിലേറിയത്. ഇതു മറച്ചുവച്ചാണ് ഭൂരിപക്ഷ സമുദായത്തെ അധിക്ഷേപിക്കുന്ന നിലപാട് മന്ത്രി ഗോവിന്ദന് സ്വീകരിച്ചത്.
മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമം ഏറ്റെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് ന്യൂനപക്ഷമെന്നത് ഒരു വിഭാഗം മാത്രമല്ല എല്ലാ ന്യൂനപക്ഷങ്ങളും ഉള്‍പ്പെട്ടതാണെന്നായിരുന്നു മറുപടി. ആ അര്‍ത്ഥത്തില്‍ ആ വകുപ്പ് കൈകാര്യം ചെയ്യാനാകണം. ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം പരിഗണിച്ചാണോ തീരുമാനമെന്ന ചോദ്യത്തിന് മതസംഘടനകള്‍ അവരുടെ ആശങ്ക പങ്കുവച്ചിട്ടുണ്ടാവുമെന്നും മതസംഘടനകള്‍ അടക്കം ആരുടെയും അഭിപ്രായം മാനിക്കാതിരിക്കുന്ന നിലപാടില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കും. അതുകൊണ്ടുതന്നെയാണ് ഏറ്റെടുത്തതെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
പ്രതിപക്ഷ നേതാവ് ആരെന്നതിലല്ല, നിലപാടിലാണ് കാര്യം, മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ നയം, നിലപാടുകള്‍ എന്നത് സംബന്ധിച്ച് കൂടുതല്‍ മെച്ചപ്പെടാനായാല്‍ അതിനെ സ്വീകരിക്കാന്‍ ഒരുക്കമാണ്. കോണ്‍ഗ്രസ് ഇന്ന് വലിയ പ്രതിസന്ധിയിലാണ്. അതിനു കാരണം അവരുടെ നിലപാടാണ്. വര്‍ഗീയതയെ എതിര്‍ക്കാന്‍ അവര്‍ക്കാവില്ല. എല്ലാക്കാലത്തും മൃദുഹിന്ദുത്വ നിലപാടായിരുന്നു അവരുടേത്. മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തേക്കാള്‍ വിഷയം കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടാണെന്നും ഗോവിന്ദന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: