Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കോവിഡ് രണ്ടാം തരംഗം മുതലാക്കി ചൈന തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സ്വാധീനമുറപ്പിക്കുന്നു

കോവിഡ് രണ്ടാം തരംഗം തെക്കന്‍ഏഷ്യന്‍ രാജ്യങ്ങളില്‍ ആഞ്ഞടിക്കുമ്പോള്‍ അവസരം മുതലാക്കി ചൈന അവരുടെ സ്വാധീനം ഉറപ്പിക്കുന്നതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2021, 05:35 pm IST
inWorld

ബീജിംഗ്: കോവിഡ് രണ്ടാം തരംഗം തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആഞ്ഞടിക്കുമ്പോള്‍ അവസരം മുതലാക്കി ചൈന അവരുടെ സ്വാധീനം ഉറപ്പിക്കുന്നതായി റിപ്പോര്‍ട്ട്.

ഏറ്റവും പ്രകടമായ ഉദാഹരണം കാണുന്നത് ശ്രീലങ്കയിലാണ്. ഇവിടെ കോവിഡ് രണ്ടാം തരംഗത്തിനിടയില്‍ വന്‍തോതില്‍ സഹായഹസ്തം നീട്ടുകയാണ് ചൈന. ശ്രീലങ്കയില്‍ ഇപ്പോള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുകയാണ്. ദിവസേന 3,000 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസത്തേക്കാള്‍ ആയിരം ശതമാനം വര്‍ധനയാണ് രോഗനിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2.1 കോടി ജനങ്ങളുള്ള ഈ ദ്വീപരാഷ്‌ട്രം കോവിഡ് രണ്ടാം തരംഗത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ വിഷമിക്കുകയാണ്.

ശ്രീലങ്ക നേരത്തെ വാക്‌സിനേഷന് വേണ്ടി ആശ്രയിച്ചിരുന്നത് ഇന്ത്യയില്‍ നിന്നുള്ള കോവാക്‌സിനെയാണ്. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി വഷളായതോടെ വാക്‌സിനുകള്‍ അയക്കാവുന്ന സ്ഥിതിയല്ല. ശ്രീലങ്കയില്‍ ആറ് ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് രണ്ടാം ഡോസ് കോവാക്‌സിന്‍ ലഭിക്കുക എന്നത് വലിയ തലവേദനയായിരിക്കുന്നു.

ഇവിടെയാണ് ചൈന കടന്നുവരുന്നത്. വന്‍തോതില്‍ വാക്‌സിനുകളും, പിപിഇ കിറ്റുകളും ഫേസ് മാസ്‌കുകളും ടെസ്റ്റിംഗ് കിറ്റുകളും ചൈന ശ്രീലങ്കയില്‍ വിതരണം ചെയ്യുന്നു. റഷ്യയുമായി ചേര്‍ന്ന് ശ്രീലങ്കയിലെ വാക്‌സിന്റെ കുറവ് നികത്താനും ചൈന ശ്രമിക്കുന്നു. ശ്രീലങ്കയ്‌ക്ക് ചൈന 11 ലക്ഷം സിനോഫാം വാക്‌സിനുകള്‍ വിതരണം ചെയ്തു. ഇതോടെ ശ്രീലങ്കയില്‍ വീണ്ടും വാക്‌സിന്‍ നല്‍കിത്തുടങ്ങി. ഇനി റഷ്യയില്‍ നിന്നുള്ള സ്ഫുട്‌നിക് വാക്‌സിന്‍ വാങ്ങാനും ശ്രീലങ്ക ആലോചിക്കുന്നു. റഷ്യയിലെയും ചൈനയിലെയും വാക്‌സിനുകളെക്കുറിച്ച് ആശങ്കകള്‍ ഉണ്ടെങ്കിലും കേസുകള്‍ ഉയരുന്നതോടെ ആളുകള്‍ വാക്‌സിനായി ക്യൂ നില്‍ക്കുകയാണ്.

മഹാമാരിയില്‍ പിടിച്ചുനില്‍ക്കാനാവാതെ തകരുന്ന ശ്രീലങ്കയ്‌ക്ക് ധനസഹായവും ചൈന എത്തിച്ചുകൊടുക്കുന്നു. ഇതെല്ലാം ശ്രീലങ്കയുടെ മേലുള്ള ചൈനയുടെ പിടി മുറുക്കുക തന്നെ ചെയ്യും. ശ്രീലങ്കയെപ്പോലെ ചൈന സഹായമെത്തിക്കുന്ന മറ്റ് രാജ്യങ്ങള്‍ നേപ്പാള്‍, പാകിസ്ഥാന്‍ , ബംഗ്ലാദേശ് എന്നിവയാണ്. ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയുടെ അവിഭാജ്യഘടകം കൂടിയാണ് ഈ രാഷ്‌ട്രങ്ങള്‍.

ശ്രീലങ്കയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അടിസ്ഥാന സൗകര്യവികസനത്തിന് ചൈന പണം മുടക്കുന്നു. ഹംബന്‍ടോട്ട എന്ന തുറമുഖം ചൈനയുടെ പണമുപയോഗിച്ച് ചൈനയിലെ കമ്പനികള്‍ തന്നെയാണ് പണിതത്. ഈ തുക തിരിച്ചുനല്‍കാന്‍ കഴിയാത്തതിനാല്‍ ഈ തുറമുഖം ഇപ്പോള്‍ ചൈനയുടെ ഉടമസ്ഥതയിലാണ്. ഇതിനെതിരെ ശ്രീലങ്കയില്‍ രോഷം ഉയരുമ്പോള്‍ തന്നെ മണ്ണ് നികത്തി ഈ തുറമുഖത്തിനോട് ചേര്‍ന്ന് ഒരു വലിയ നഗരം തന്നെ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് ചൈന.

ചൈനയുടെ മുത്തുമാല തന്ത്രം- ദക്ഷിണ ഏഷ്യയിലെ സ്വാധീനം വികസിപ്പിക്കുന്നതിന് ഇവിടെയുള്ള രാഷ്‌ട്രങ്ങള്‍ക്ക് അടിസ്ഥാനസൗകര്യവികസനം എത്തിച്ചുകൊടുക്കുന്ന ശ്രമത്തിന് ചൈന നല്‍കിയ ഓമനപ്പേര്- ഏറെ വിവാദമായ പദ്ധതിയാണ്. ഈ പദ്ധതിയെ ഏറെ സംശയത്തോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. രണ്ടാം തരംഗത്തില്‍ നിന്നും കരകയറാന്‍ പരിശ്രമിക്കുന്ന ഇന്ത്യയ്‌ക്ക്  ‘അയല്‍ക്കാരന്‍ ആദ്യം’ എന്ന മോദി പദ്ധതി പ്രകാരം ഒന്നും ചെയ്യാനാകുന്ന സ്ഥിതിവിശേഷമല്ല ഇപ്പോള്‍.

Tags: chinaബംഗ്ലാദേശ്crisisശ്രീലങ്കപാക്കിസ്ഥാന്‍covidനേപ്പാള്‍തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.