Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ണൂരില്‍ നിന്ന് പിണറായി വിജയനും എം.വി ഗോവിന്ദനും മാത്രം; മന്ത്രിമാരുടെ എണ്ണം മൂന്നിലൊന്നായി: നിരാശപൂണ്ട് കണ്ണൂര്‍ ലോബി

ഇത്തവണ മുഖ്യമന്ത്രിയ്‌ക്ക് പുറമെ എം.വി ഗോവിന്ദന്‍ നവാഗതനായി മന്ത്രിസഭയിലെത്തുമ്പോള്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കെ.കെ. ശൈലജയ്‌ക്ക് പാര്‍ട്ടി മന്ത്രി സ്ഥാനം നിഷേധിച്ചതോടെയാണ് കണ്ണൂരിന്റെ പ്രാതിനിധ്യം രണ്ടായി ചുരുങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് എസ് നേതാവും മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് രണ്ടാം ടേമില്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് മുന്നണി നേതൃത്വം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ ആദ്യ രണ്ടരവര്‍ഷക്കാലം ഇതുവഴി കണ്ണൂരിന് ഒരു മന്ത്രിസ്ഥാനം കുറയും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 19, 2021, 01:10 pm IST
inKerala

കണ്ണൂര്‍: രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കാനിരിക്കെ കണ്ണൂരിന് നിരാശ. എല്‍ഡിഎഫ് മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ കഴിഞ്ഞ തവണ അഞ്ച് മന്ത്രിമാര്‍ കണ്ണൂരില്‍ നിന്നുണ്ടായിരുന്നു. ഇത്തവണ അത് രണ്ടായി കുറയുമെന്നുറപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കണ്ണൂരില്‍ നിന്ന് ജയിച്ചവരും കോഴിക്കോട് ഏലത്തൂരില്‍ നിന്ന് ജയിച്ച കണ്ണൂര്‍ മേലെചൊവ്വ സ്വദേശിയായ എ.കെ. ശശീന്ദ്രനുമായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിലെ കണ്ണൂരില്‍ നിന്നുളള മന്ത്രിമാര്‍.  

ഇത്തവണ മുഖ്യമന്ത്രിയ്‌ക്ക് പുറമെ എം.വി ഗോവിന്ദന്‍ നവാഗതനായി മന്ത്രിസഭയിലെത്തുമ്പോള്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കെ.കെ. ശൈലജയ്‌ക്ക് പാര്‍ട്ടി മന്ത്രി സ്ഥാനം നിഷേധിച്ചതോടെയാണ് കണ്ണൂരിന്റെ പ്രാതിനിധ്യം രണ്ടായി ചുരുങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് എസ് നേതാവും മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് രണ്ടാം ടേമില്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് മുന്നണി നേതൃത്വം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ ആദ്യ രണ്ടരവര്‍ഷക്കാലം ഇതുവഴി കണ്ണൂരിന് ഒരു മന്ത്രിസ്ഥാനം കുറയും. കൂടാതെ എ.കെ. ശശീന്ദ്രന്റെ കാര്യത്തില്‍ എന്‍സിപിയ്‌ക്കുള്ളില്‍ ഇതുവരെ സമവായത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചും നിലവില്‍ ഉറപ്പില്ല. അങ്ങനെ വന്നാല്‍ തുടക്കത്തില്‍ മുഖ്യമന്ത്രിയും എം.വി. ഗോവിന്ദനും മാത്രമാകും കണ്ണൂരില്‍ നിന്നും പുതിയ മന്ത്രിസഭയിലുണ്ടാവുക. ഇതോടെ കണ്ണൂരിന്റെ മന്ത്രിസഭാ പ്രാതിനിധ്യത്തില്‍ മൂന്ന് പേരുടെ എണ്ണക്കുറവ് ഉണ്ടാകും. ഇത് കണ്ണൂരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാവും.  

കണ്ണൂരില്‍ നിന്നുള്ള മുഖ്യമന്ത്രി നയിക്കുന്ന മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് പുറമേ ഒരാള്‍ മാത്രം എന്ന അവസ്ഥ ഒമ്പത് എല്‍ഡിഎഫ് എംഎല്‍എമാരെ വിജയിപ്പിച്ച ജനങ്ങളോടുള്ള അവഗണനയായി മാറും. എല്‍ഡിഎഫ് ഘടകകക്ഷിയായ ലോക് താന്ത്രിക് ജനതാദളിന്റെ സംസ്ഥാനത്തു നിന്നുള്ള ഏക എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ.പി.മോഹനന് മന്ത്രി സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ശ്രേയാംസ്‌കുമാര്‍ നയിക്കുന്ന ജനതാദളിന് മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന എല്‍ഡിഎഫ് തീരുമാനത്തോടെ അത് അസ്ഥാനത്തായിരിക്കുകയാണ്. ലോക് താന്ത്രിക് ജനതാദളിന് സാമാന്യം സ്വാധീനമുള്ള കണ്ണൂരില്‍ നിന്നുള്ള ഏക എംഎല്‍എയേയും പാര്‍ട്ടിയേയും അവഗണിച്ചതില്‍ എല്‍ഡിഎഫ് നേതൃത്വത്തിനെതിരെ പാര്‍ട്ടി അണികളിലും നേതാക്കളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കെ.പി മോഹനനോട് മുഖ്യമന്ത്രി പിണറായി വിജയനുള്ള താല്‍പര്യക്കുറവാണ് മന്ത്രി സ്ഥാനത്തിന് തിരിച്ചടിയായതെന്നാണ് വിവരം.  

തലശ്ശേരിയില്‍ നിന്നും രണ്ടാം തവണയും വിജയിച്ച മുന്‍ ഡിവൈഎഫ്‌ഐ നേതാവ് എ.എന്‍. ഷംസീര്‍ മന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പിണറായി വിജയന്‍ സ്വന്തം മരുമകനും മറ്റൊരു ഡിവൈഎഫ്‌ഐ നേതാവുമായ കോഴിക്കോട് നിന്നും വിജയിച്ച മുഹമ്മദ് റിയാസിനെ മന്ത്രി സ്ഥാനത്ത് പരിഗണിക്കാനായി ഷംസീറിനെ തഴയുകയായിരുന്നുവെന്നാണ് സൂചന. കെ.കെ. ശൈലജയ്‌ക്കും കടന്നപ്പള്ളി രാമചന്ദ്രന് മന്ത്രിസ്ഥാനം ലഭിക്കാത്തതും കണ്ണൂരില്‍ നിന്നുള്ള മന്ത്രിമാരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞൂവെന്നതും സംസ്ഥാന ഭരണത്തെ ഇത്രയും കാലം നിയന്ത്രിച്ച കണ്ണൂരിലെ സിപിഎം നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Tags: mv govindanPinarayi Vijayanകണ്ണൂര്‍ ലോബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.