Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നവ്‌ജോത് സിധുവിനെതിരെ പഞ്ചാബ് കോണ്‍ഗ്രസില്‍ പടയൊരുക്കം; സിധുവിന്റെ സസ്‌പെന്‍ഷന്‍ ആവശ്യപ്പെട്ട് ഏഴ് പഞ്ചാബ് മന്ത്രിമാര്‍

അനാവശ്യമായി കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ വിമര്‍ശിക്കുന്ന ക്രിക്കറ്ററും കോണ്‍ഗ്രസ് എംഎല്‍എയുമായ നവജോത് സിംഗ് സിധുവിനെതിരെ ഏഴ്കോണ്‍ഗ്രസ് മന്ത്രിമാര്‍ രംഗത്ത്. സിധുവിനെ ഉടന്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2021, 04:51 pm IST
in India

ചണ്ഡീഗഡ്: അനാവശ്യമായി കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ വിമര്‍ശിക്കുന്ന ക്രിക്കറ്ററും  കോണ്‍ഗ്രസ് എംഎല്‍എയുമായ നവജോത് സിംഗ് സിധുവിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രംഗത്ത്. സിധുവിനെ ഉടന്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസില്‍ നാശം വിതയ്‌ക്കാന്‍ മാത്രമേ സിധുവിന്റെ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂ എന്നും ബല്‍ബിര്‍ സിധു, വിജയ് ഇന്ദര്‍ സിംഗ്ല, ഭാരത് ഭൂഷണ്‍ ആശു, ഗുര്‍പ്രീത് സിംഗ് കന്‍ഗാര്‍ എന്നീ പഞ്ചാബിലെ നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കുറ്റപ്പെടുത്തി. നേരത്തെ പഞ്ചാബിലെ മറ്റ് മൂന്ന് മന്ത്രിമാരും സിധുവിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബ്രഹ്മ് മൊഹീന്ദ്ര, സുന്ദര്‍ ശാം അറോറ, സാധു സിംഗ് ധരംസോത് എന്നിവരാണ് സിധുവിനെതിരെ നടപടി ആവശ്യപ്പെട്ടത്.

പ്രതിപക്ഷപാര്‍ട്ടികളായ ആം ആദ്മി പാര്‍ട്ടിയോ ബിജെപിയോ ആയി സിധു രഹസ്യധാരണയുണ്ടാക്കിയിട്ടുണ്ടോ എന്നത് തള്ളിക്കളയാനാവില്ലെന്നും മന്ത്രിമാര്‍ ആരോപിച്ചു.  വെറുമൊരു കുഴപ്പക്കാരന്‍ മാത്രമാണ് സിധു. കോണ്‍ഗ്രസിനോ പഞ്ചാബ് സര്‍ക്കാരിനൊ ഉള്ള സിധുവിന്റെ സംഭാവന വട്ടപ്പൂജ്യമാണെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ സിധു ശക്തമായി രംഗത്ത് വന്നിരുന്നു.പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദറിന്റെ  നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ ഭരിയ്‌ക്കുന്നത് പ്രതിപക്ഷപാര്‍ട്ടിയായ ശിരോമണി അകാലി ദളിനെ നിയന്ത്രിക്കുന്ന ബാദല്‍ കുടുംബമാണെന്നാണ്  സിധുവിന്റെ ആരോപണം.

ഗുരുഗ്രന്ഥ് സാഹിബിനെ കളങ്കപ്പെടുത്തിയെന്നാരോപിച്ച് നടന്ന 2015ലെ പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പ് സംബന്ധിച്ചുള്ള പൊലീസ് അന്വേഷണം പഞ്ചാബ് സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെയും സിധ ചോദ്യം ചെയ്തു. ഈയിടെ പഞ്ചാബ് ഹൈക്കോടതി ബാദല്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായ ഈ വെടിവെപ്പ് കേസിലെ അന്വേഷണം റദ്ദാക്കിയിരുന്നു. ഇതാണ് സിദ്ദുവിനെ ചൊടിപ്പിച്ചത്.  

2017ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ ആദ്യം ചെയ്തത് 2015ലെ പൊലീസ് വെടിവെപ്പിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കലായിരുന്നു. നാല് വര്‍ഷമായിട്ടും അന്വേഷണം എവിടെയുമെത്തിയില്ല. ബാദല്‍ കുടുംബം അന്വേഷണത്തെ അട്ടിമറിയ്‌ക്കുകയായിരുന്നുവെന്നാണ് സിദ്ദുവിന്റെ പക്ഷം. ഏപ്രില്‍ 9ലെ പൊലീസ് അന്വേഷണം റദ്ദാക്കിക്കൊണ്ടുള്ള  വിധിയില്‍ ഹൈക്കോടതി ബാദല്‍ കുടുംബത്തെ കുറ്റവിമുക്തമാക്കുകയും ചെയ്തു. ഹൈക്കോടതി ഈ കേസന്വേഷിച്ച പൊലീസ് അന്വേഷണസംഘത്തിന്റെ തലവന്‍ കുന്‍വര്‍ വിജയ് പ്രതാപ് സിംഗിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി  മുഖ്യമന്ത്രി അമരീന്ദര്‍സിംഗുമായി സിദ്ദു ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. എന്നാല്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ നഗരപ്രദേശങ്ങളിലുള്ള കോണ്‍ഗ്രസിന്റെ വന്‍തോല്‍വിയുടെ കാരണം സിദ്ദുവാണെന്ന് അമരീന്ദര്‍ സിംഗ് സ്ഥാപിച്ചതോടെ  അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സിദ്ദു മന്ത്രി പദം രാജിവെച്ചു. പിന്നീട് ഒരിടവേളയുടെ നിശ്ശബദ്തയ്‌ക്ക് ശേഷം സിദ്ദു വീണ്ടും സജീവമാവുകയാണ്.  

ഇതിനിടെ സിധു നല്‍കിയ രണ്ട് ടിവി അഭിമുഖങ്ങളുടെ പേരില്‍   അമരീന്ദര്‍ സിംഗ് പാര്‍ട്ടി അച്ചടക്കലംഘനം ആരോപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിടുന്നതിനെക്കുറിച്ചും ആംആദ്മി പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ച് അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ച നടത്തുന്നതിനെക്കുറിച്ചും  ഈ അഭിമുഖങ്ങളില്‍ സൂചിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് അമരീന്ദര്‍ സിംഗിന്റെ വിമര്‍ശനം. 

Tags: congresspunjabഅമരീന്ദര്‍ സിംഗ്നവജോത് സിദ്ദുനവജോത് സിംഗ് സിദ്ദു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.