Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലീം ഭൂരിപക്ഷപ്രദേശത്ത് ക്ഷേത്ര ഉത്സവങ്ങള്‍ക്കുണ്ടായ വിലക്ക്; ക്ഷേത്രോത്സവം അനുവദിച്ച് മദ്രാസ് ഹൈക്കോടതി പറഞ്ഞതും നിരീക്ഷിച്ചതും

ഒരു സ്ഥലത്ത് ഭൂരിപക്ഷമുള്ളതിന്റെ പേരില്‍ ആ മതക്കാര്‍ക്ക് മറ്റൊരു മതക്കാരുടെ ഘോഷയാത്ര തടയാന്‍ സാധിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2021, 11:10 am IST
in India

ചെന്നൈ: ഇന്ത്യ പോലുള്ള മതേതര രാജ്യത്ത് ഒരു പ്രദേശത്ത് ഒരു മതത്തിന് ഭൂരിപക്ഷമുണ്ടെന്നു കരുതി മറ്റൊരു മതത്തിന്റെ ആഘോഷം തടയാനാവില്ലെന്നു പറഞ്ഞ മദ്രാസ് ഹൈക്കോടതി, ഒരുതരത്തിലും മത അസഹിഷ്ണുത അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. പെരുമ്പാലൂര്‍ ജില്ലയിലെ വേപ്പന്‍തട്ടെ താലൂക്കിലെ കളത്തൂര്‍ ഗ്രാമത്തിലെ ക്ഷേത്രോത്സവത്തിനെതിരായ നീക്കമാണ് മദ്രാസ് ഹൈക്കോടതി തടഞ്ഞത്. ഉത്സവവും ഘോഷയാത്രയും അനുവദിച്ച ഹൈക്കോടതി സുപ്രധാനമായ ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. നിര്‍ണായകമായ നിരീക്ഷണമാണ് നടത്തിയത്. ജസ്റ്റിസ് എന്‍. കൃപാകരന്‍, ജസ്റ്റിസ് പി. വേല്‍മുരുകന്‍ എന്നിവരുടേതാണ് വിധി.

ഒരു സ്ഥലത്ത് ഭൂരിപക്ഷമുള്ളതിന്റെ പേരില്‍ ആ മതക്കാര്‍ക്ക് മറ്റൊരു മതക്കാരുടെ ഘോഷയാത്ര തടയാന്‍ സാധിക്കില്ല.

ഉത്സവവും ഘോഷയാത്രകളും നടത്താന്‍ മൗലികാവകാശമുണ്ട്.

ഏതൊരു തരത്തിലുള്ള അസഹിഷ്ണുതയും തടയണം, വിലക്കണം.

സ്ഥലത്തെ പുറമ്പോക്കിനെച്ചൊല്ലി രണ്ടു സമുദായങ്ങള്‍ തമ്മില്‍ 1951 മുതല്‍ തര്‍ക്കമുണ്ട്. എങ്കിലും 2011 വരെ ഉത്സവാഘോഷങ്ങളെച്ചൊല്ലി തര്‍ക്കമുണ്ടായിട്ടില്ല. അന്നുവരെ ഇവിടത്തെ മൂന്നു ക്ഷേത്രങ്ങളിലെ മൂന്നു ദിവസത്തെ ഉത്സവങ്ങളും ഘോഷയാത്രകളും സുഗമമായി നടന്നിരുന്നു.

ഉത്സവങ്ങള്‍ പാപങ്ങള്‍

2012 മുതലാണ് ഉത്സവങ്ങളോട് എതിര്‍പ്പ് തുടങ്ങിയത്. ഹിന്ദു ഉത്സവങ്ങള്‍ പാപങ്ങളാണെന്നും മുസ്ലിം ഭൂരിപക്ഷമുള്ള മേഖലയില്‍ ഇത് അനുവദിക്കാനാവില്ലെന്നുമായി. എങ്കിലും കോടതി ഉത്തരവുകളുടെ ബലത്തില്‍ 2012 മുതല്‍ 2015 വരെ  ഉത്സവങ്ങള്‍ നടന്നു. 2018ല്‍ ആര്‍ഡിഒ ഉത്സവങ്ങള്‍ നടത്താന്‍ അനുമതി നല്‍കി ഉത്തരവിട്ടു. പക്ഷെ കഠിനമായ നിയന്ത്രണങ്ങളാണ് ആര്‍ഡിഒ ഏര്‍പ്പെടുത്തിയത്. ക്ഷേത്രാധികാരികള്‍ ഇത് ഹൈക്കോടതിയില്‍ ആദ്യം സിംഗിള്‍ ബെഞ്ചിലും പിന്നെ ഡിവിഷന്‍ ബെഞ്ചിലും ചോദ്യം ചെയ്തു.

കോടതിയുടെ നിരീക്ഷണങ്ങള്‍

1920ലെ ജില്ലാ മുനിസിപ്പാലിറ്റി നിയമത്തിലെ 180 എ പ്രകാരം വഴികള്‍, മതജാതി വ്യത്യാസമില്ലതെ എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ളതാണ്.

കാലങ്ങളായി മതസഹിഷ്ണുത ഉണ്ടായിരുന്നു, ഉത്സവങ്ങള്‍ നടന്നിരുന്നു, ഒരു തടസവുമില്ലാതെ തെരുവുകളിലൂടെയും വഴികളിലൂടെയും ഘോഷയാത്രകളും നടന്നിരുന്നു.

മൂന്നു ദിവസത്തെ മൂന്നു ക്ഷേത്രങ്ങളിലെയും ഉത്സവം അനുവദിച്ച് ഡിവിഷന്‍ ബെഞ്ച്  ഇങ്ങനെ പറഞ്ഞു. ഉത്സവങ്ങളിലെ ആദ്യ രണ്ടു ദിവസത്തെ ഘോഷയാത്രകളും മുഴുവന്‍ തെരുവുകളിലൂടെയും റോഡുകളിലൂടെയും 2015ല്‍ നടന്നതു പോലെ  തന്നെ നടത്താം.  ഇതിന് അധികൃതര്‍ അനുമതി നല്‍കണം. മഞ്ഞള്‍ വെള്ളം തളിക്കുന്ന മൂന്നാമത്തെ ഘോഷയാത്ര നടത്തുകയില്ലെന്ന് പരാതിക്കാര്‍ (ക്ഷേത്രാധികൃതര്‍) തന്നെ പറഞ്ഞിട്ടുമുണ്ട്.

ഒരു പ്രദേശത്ത് ഒരു മതക്കാര്‍ക്കാണ് ഭൂരിപക്ഷം എന്നതിനാല്‍ അവിടെ ഇതരമതസ്ഥരുടെ ഉത്സവങ്ങളും റോഡുകളിലൂടെയുള്ള ഘോഷയാത്രകളും തടയണമെന്ന വാദം അംഗീകരിക്കാനാവില്ല.

ഈ ആവശ്യം അംഗീകരിച്ചാല്‍, ഒരു മേഖലയില്‍ ഭൂരിപക്ഷമുള്ള മതക്കാര്‍ അവിടെ ഇതരമതസ്ഥര്‍ വഴിനടക്കുന്നതും വാഹനമോടിക്കുന്നതു പോലും  തടയുന്ന അവസ്ഥ ഒരിക്കലുണ്ടാകും.

വിവാഹ ഘോഷയാത്രകളോ വിലാപയാത്രകളോ പോലും തടയാം. ഇത് സമൂഹത്തിന് നല്ലതല്ല.

പതിറ്റാണ്ടുകളായി ക്ഷേത്രങ്ങള്‍ അവിടെയുണ്ട്. ഒരു മതക്കാര്‍ അവിടെ വന്ന് താമസം തുടങ്ങുകയും അവര്‍ക്ക് ശബ്ദമുയര്‍ത്താന്‍ ആവുകയും ചെയ്തതിന്റെ പേരില്‍, അവര്‍ക്ക് തെരുവുകളിലൂടെയുള്ള  ആചാരപരമായ ഘോഷയാത്രകളെ എതിര്‍ക്കാനാവില്ല. പരമ്പരാഗതവും ആചാരപരവുമായ നടപടികളെ വിലക്കാനോ തടയാനോ സാധ്യമല്ല.

മുസ്ലിം ഭൂരിപക്ഷ മേഖലയാണെന്നും അവിടെ ഉത്സവങ്ങളും ഘോഷയാത്രകളും അനുവദിക്കാനാവില്ലെന്നും പറഞ്ഞ്,  പതിറ്റാണ്ടുകളായി മുടക്കമില്ലാതെ നടക്കുന്ന ഉത്സവങ്ങളെയും ഘോഷയാത്രകളെയും  എതിര്‍ക്കുകയും അവ വിലക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതു വഴി ഒരു പ്രത്യേക മതക്കാര്‍ അസഹിഷ്ണുതയാണ് കാണിക്കുന്നത്.

ഒരു  വിഭാഗം  എതിര്‍ക്കുകയും മറു വിഭാഗം അതേ രീതിയില്‍ പ്രതികരിക്കുകയും ചെയ്താല്‍ കലാപങ്ങളും മതസംഘര്‍ഷങ്ങളും കുഴപ്പങ്ങളുമുണ്ടാകും. ജീവനുകള്‍ നഷ്ടപ്പെടാനും വസ്തുവകകള്‍ നശിക്കാനും ഇത് ഇടയാക്കും. നമ്മുടെ രാജ്യത്തിന്റെ മതേതര സ്വഭാവം തന്നെ നശിക്കും. വഴികളും റോഡുകളും മതേതരമാണ്. അവ ആര്‍ക്കും ഉപയോഗിക്കാം.

മതഘോഷയാത്രകള്‍ അടക്കം ഏതു ഘോഷയാത്രയും ഒരു തടസവുമില്ലാതെ വഴികളിലൂടെയും റോഡുകളിലൂടെയും അനുവദിക്കണം.

ഒരു മതത്തിന് ഒരു മേഖലയില്‍ ആധിപത്യമുണ്ടെന്നു കരുതി ഇതര മതക്കാരുടെ മതഘോഷയാത്രകള്‍ അടക്കം വിലക്കുകയോ തടയുകയോ ചെയ്യരുത്.

മറ്റുള്ളവരുടെ മതവികാരത്തെ വൃണപ്പെടുത്താതെ മറ്റു മതക്കാര്‍ക്ക് എതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കാതെ ഓരോ മതക്കാര്‍ക്കും ഘോഷയാത്രകള്‍ നടത്താന്‍ മൗലികാവകാശമുണ്ട്.

ഒരു സ്ഥലത്ത് ഒരു മതക്കാരുടെ മതസ്ഥാപനങ്ങളും ആരാധനായലങ്ങളുമുണ്ടെന്നത് ഇതര മതക്കാരുടെ മൗലികാവകാശം ഇല്ലാതാക്കുന്നില്ല.  

(അവലംബം ‘ലൈവ് ലോ’യും  

കോടതി വിധിയുടെ പകര്‍പ്പും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

India

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

Kerala

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

Kerala

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

പുതിയ വാര്‍ത്തകള്‍

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.