തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് കെ മുരളീധരന് എംപി. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ നിരവധി പേരുണ്ട്. എന്നാല്‍ നേമത്ത് മത്സരിക്കാനാണ് ആളില്ലാത്തതെന്നും താന്‍ മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജംബോ സമിതികള്‍ പിരിച്ചുവിടണം. സംഘടനാ സംവിധാനത്തില്‍ പല വീഴ്ചകളുമുണ്ടായി. താഴെത്തട്ടിലുള്‍പ്പെടെ മാറ്റം അനിവാര്യമാണ്. ആലോചിച്ചുവരുത്തേണ്ട മാറ്റങ്ങളാണ് സംഘടനയ്ക്ക് വേണ്ടത്. പാര്‍ട്ടിയില്‍ തലമുറ മാറ്റം ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: