Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രണ്ടാം തരംഗത്തെ പിടിച്ചുകെട്ടണമെങ്കില്‍

രോഗവ്യാപനം തടയുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. ലോക്ഡൗണ്‍ അപ്രായോഗികമാണെന്നുവരികില്‍ അതില്ലാതെ തന്നെ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണം. രോഗവ്യാപനം തടയേണ്ടത് ആരോഗ്യപ്രവര്‍ത്തകരുടെ മാത്രം ഉത്തരവാദിത്വമല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 05:00 am IST
inEditorial

രണ്ട് മാസത്തിലേറെയായി കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗം രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആശങ്കയ്‌ക്കും അരക്ഷിതാവസ്ഥയ്‌ക്കുമിടയില്‍ ആശ്വാസദായകമായ ചില വിവരങ്ങളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്‌ട്ര, പഞ്ചാബ്, ദല്‍ഹി, ഉത്തര്‍പ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിനം പുതിയ രോഗികളാവുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി കണക്കുകള്‍ കാണിക്കുന്നു. മാര്‍ച്ച് മാസം മുതല്‍ തുടരുന്ന കൊവിഡ് രണ്ടാം തരംഗത്തിന്റെ മാരകമായ പിടിയില്‍നിന്ന് രാജ്യം മോചനം നേടുന്നതിന്റെ തെളിവായാണ് ആരോഗ്യവിദഗ്‌ദ്ധര്‍ ഇതിനെ കാണുന്നത്. ഏപ്രില്‍ മുപ്പതിന് നാല് ലക്ഷം കടന്ന കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ന്ന് ക്രമാനുഗതമായി കുറഞ്ഞുവരുന്നതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്ന മഹാരാഷ്‌ട്രയിലെ പന്ത്രണ്ട് ജില്ലകളില്‍ രോഗികളുടെ എണ്ണം കുറയുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഈ പ്രവണത തുടക്കത്തിലുള്ള സൂചന മാത്രമാണെന്നും, ഈ നേട്ടം നിലനിര്‍ത്താന്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരണമെന്നുമാണ് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്. പുതുതായി രോഗികളാവുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ സംസ്ഥാന-ജില്ലാതലങ്ങളില്‍ കനത്ത ജാഗ്രത ആവശ്യമാണ്.

രോഗ വ്യാപനം പാരമ്യത്തില്‍ എത്തിയിട്ടില്ലാത്ത കേരളം, അത്തരം സാഹചര്യം മുന്നില്‍ കണ്ട് ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്.

താരതമ്യേന മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളും, ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധവും ഉള്ള നിലയ്‌ക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിയേണ്ടതാണ്. എന്തുകൊണ്ട് ഇതു സംഭവിക്കുന്നില്ല എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ മാത്രമല്ല ജനങ്ങളും ആത്മപരിശോധന നടത്തണം. രോഗവ്യാപനം തടയുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. ലോക്ഡൗണ്‍ അപ്രായോഗികമാണെന്നുവരികില്‍ അതില്ലാതെ തന്നെ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണം. രോഗവ്യാപനം തടയേണ്ടത് ആരോഗ്യപ്രവര്‍ത്തകരുടെ മാത്രം ഉത്തരവാദിത്വമല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനുണ്ട്. അസാധാരണമായ  സാഹചര്യത്തെയാണ് നാം അഭിമുഖീകരിക്കുന്നതെന്ന് മനസ്സിലാക്കി  ഓരോരുത്തരും പെരുമാറണം.

വാക്സിനും സാമൂഹിക അകലവും മാത്രമാണ് രോഗം പടരാതിരിക്കാനുള്ള മാര്‍ഗമെന്ന് വ്യക്തമായിരിക്കെ പ്രതിരോധ കുത്തിവയ്‌പ്പുകള്‍ ഊര്‍ജിതമാക്കാനുള്ള ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ ഉണ്ടാവണം. ഫലം പുറത്തുവന്നതോടെ നിയമസഭാതെരഞ്ഞെടുപ്പിന്റെ വീറും വാശിയും കഴിഞ്ഞതിനാല്‍ കേന്ദ്ര സര്‍ക്കാരുമായി പൂര്‍ണമായി സഹകരിച്ച് മതിയായ തോതില്‍ വാക്സിന്‍ ലഭ്യമാക്കാനും, രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ താളപ്പിഴകള്‍ ഒഴിവാക്കി മുന്‍ഗണനാക്രമം പാലിച്ച് വാക്സിനേഷന്‍ വേഗത്തിലാക്കാനും കഴിയണം.  ഇതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലും സര്‍ക്കാരുമായി സഹകരിപ്പിക്കുന്നതിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. രാജ്യത്തെ ആശുപത്രികളില്‍ സംഭവിക്കുന്ന കൊവിഡ് മരണങ്ങളത്രയും ഓക്സിജന്‍ കിട്ടാത്തതുകൊണ്ടാണെന്ന് പ്രചരിപ്പിക്കുന്ന രീതി മാധ്യമപ്രവര്‍ത്തകര്‍ ഉപേക്ഷിക്കണം. വടക്കുനോക്കി യന്ത്രങ്ങളായിരിക്കാതെ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം കൈക്കൊള്ളേണ്ട മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ് ഇവിടുത്തെ മാധ്യമങ്ങള്‍ മുന്‍ഗണന നല്‍കേണ്ടത്. വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നത് രോഗപ്രതിരോധത്തിന് ഒരു വിധത്തിലും സഹായകമാവില്ലെന്ന് എല്ലാവരും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

World

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

India

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.