Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ഡിഎ സര്‍ക്കാര്‍ ഉടന്‍ പുതുച്ചേരിയില്‍ അധികാരമേല്‍ക്കും; ബിജെപിയുണ്ടാക്കിയത് വന്‍നേട്ടം; പുതുച്ചേരിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മോദി

മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. എന്‍ഡിഎയിലെ പ്രധാന കക്ഷിയായ ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് (എഐഎൻആര്‍സി) നേതാവ് രംഗസ്വാമി വിജയിച്ചവരില്‍പ്പെടുന്നു. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണുന്നത് നമശിവായത്തെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2021, 04:55 pm IST
in India

 പുതുച്ചേരി: മുപ്പതില്‍ 16 സീറ്റ് നേടി കേവല ഭൂരിപക്ഷം നേടിയ  എന്‍ഡിഎ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ വൈകാതെ അധികാരമേല്‍ക്കും.  

മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. എന്‍ഡിഎയിലെ പ്രധാന കക്ഷിയായ ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് (എഐഎൻആര്‍സി) നേതാവ് രംഗസ്വാമി വിജയിച്ചവരില്‍പ്പെടുന്നു. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണുന്നത് നമശിവായത്തെയാണ്. ഇദ്ദേഹവും വിജയിച്ചിട്ടുണ്ട്. പുതുച്ചേരിയെ അടുത്തറിയുന്ന നേതാവായ രംഗസ്വാമിക്ക് മുന്‍പും മുഖ്യമന്ത്രിയായിരുന്നതിന്റെ അനുഭവപരിയവുമുണ്ട്. ഇദ്ദേഹം ഇക്കുറി തട്ടന്‍ചാവടി മണ്ഡലത്തില്‍ വിജയിക്കുക വഴി ഡിഎംകെയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. മണ്ണാടിപേട്ടിലാണ് ബിജെപി നേതാവ് നമശിവായം വിജയിച്ചത്. ആര്‍.സെല്‍വം (മണവേലി), ജെ.വിവിയന്‍ റിച്ചാര്‍ഡ്‌സ് (നെല്ലിതോപ്പ്), എകെ സായ് ജെ. ശരവണന്‍കുമാര്‍ (ഔസുദു), എം.എല്‍. കല്യാണസുന്ദരം (കാലാപേട്ട്), എ. ജോണ്‍കുമാര്‍ (കാമരാജ് നഗര്‍) എന്നിവരാണ് വിജയിച്ച മറ്റ് ബിജെപി എംഎല്‍എമാര്‍.

ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്, ബിജെപി, എഐഎഡിഎംകെ എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന എന്‍ഡിഎ സഖ്യമുന്നണി 16 സീറ്റുകളില്‍ വിജയിച്ചു. ഇതില്‍ 10 സീറ്റ് ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ആറ് സീറ്റുകള്‍ ബിജെപി നേടി. ഇത് ബിജെപിയെ സംബന്ധിച്ചിടത്തോളം വന്‍നേട്ടമാണ്. പുതുച്ചേരിയില്‍ വെറും ഒരു സീറ്റില്‍ ഒതുങ്ങിയിരുന്ന ബിജെപി ആറ് സീറ്റുകള്‍ നേടിയെന്ന് മാത്രമല്ല അധികാരത്തിലേക്ക് കൂടി എത്തുകയാണ്. എഐഎഡിഎംകെയ്‌ക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല.  

ഇത്രയും വലിയ വിജയം എന്‍ഡിഎയ്‌ക്ക് നേടിക്കൊടുത്തതിന് പ്രധാനമന്ത്രി മോദിയും കേന്ദ്ര പ്രതിരോധമന്ത്രി അമിത്ഷായും അഭിനന്ദനമറിയിച്ചു. “എന്‍ഡിഎയെ വിജയിപ്പിച്ചതിന് പുതുച്ചേരിയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന് വിനയത്തോടെ പ്രവര്‍ത്തിക്കും. ഞങ്ങളുടെ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയില്‍ കഠിനമായി പ്രവര്‍ത്തിക്കുകയും നല്ല ഭരണം കാഴ്ചവെയ്‌ക്കുക എന്ന ലക്ഷ്യത്തെ സാക്ഷാല്‍ക്കരിക്കുകയും ചെയ്തു,” പ്രധാനമന്ത്രി മോദി പറഞ്ഞു.  

കോണ്‍ഗ്രസ്-ഡിഎംകെ മുന്നണി ഒമ്പത് സീറ്റുകള്‍ നേടി. ഇതില്‍ ഡിഎംകെ ആറ് സീറ്റും കോണ്‍ഗ്രസ് രണ്ട് സീറ്റും നേടി. കോണ്‍ഗ്രസ് സ്വതന്ത്രന്‍ മാഹിയില്‍ വിജയിച്ച് ഒരു സീറ്റ് നേടി. മറ്റ് അഞ്ച് സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്.  

Tags: എഐഎന്‍ആര്‍സിഎന്‍. രംഗസ്വാമിbjpNDAനരേന്ദ്രമോദിമോഡിപുതുച്ചേരിനമശിവായം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

News

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.