Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ.പി. ജയരാജന്റെ മകന്റെ റിസോര്‍ട്ട് ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് നേതാവ്; പങ്കെടുത്തത് 2016ല്‍ പിണറായിക്കെതിരെ മത്സരിച്ച മമ്പറം ദിവാകരന്‍; പുതിയ വിവാദം

പിന്നാലെ കോണ്‍ഗ്രസ് നേതാവിനെ കൂടി റിസോര്‍ട്ട് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുപ്പിച്ചത് സിപിഎമ്മില്‍ ചര്‍ച്ചയാകും. ബന്ധുനിയമന വിവാദമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ പിണറായിയുടെ അപ്രീതിക്ക് പാത്രമായ നേതാവാണ് ഇ.പി. ജയരാജന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 09:09 am IST
in Kerala

കണ്ണൂര്‍: മന്ത്രി ഇ.പി. ജയരാജന്റെ മകന്‍ ഡയറക്റ്ററായി നിര്‍മ്മിച്ച വിവാദ ആയുര്‍വേദ റിസോര്‍ട്ടിന്റെ ഉദ്ഘാടനച്ചടങ്ങില്‍ കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗത്തെ പങ്കെടുപ്പിച്ചതില്‍ സിപിഎമ്മിനകത്ത് വിവാദം. ഇ.പി. ജയരാജന്റെ സമീപത്ത് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ വിളക്ക് കൊളുത്തുന്ന ചിത്രവും പുറത്തുവന്നു. 2016ല്‍ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് മമ്പറം ദിവാകരന്‍.

സിപിഎം പാര്‍ട്ടി ഗ്രാമമായ മൊറാഴയിലെ ഉടുപ്പുക്കുന്ന് ഇടിച്ച് നിരത്തി ഇ.പിയുടെ മകന്റെ കൂടി പങ്കാളിത്തത്തില്‍ ആയുര്‍വേദ റിസോര്‍ട്ട് പണിയുന്നതിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് തന്നെ എതിര്‍പ്പുമായി മുന്നോട്ട് വന്ന് കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ആന്തൂര്‍ നഗരസഭ ഇതൊന്നും പരിഗണിക്കാതെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കി. നിര്‍മ്മാണത്തിന് ഇടിച്ചുനിരത്തുന്ന ഭാഗത്തെ മണ്ണ് അവിടെത്തന്നെ നിക്ഷേപിക്കുമെന്ന് കളക്ടര്‍ക്ക് ലഭിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നീട് എതിര്‍പ്പുകളൊന്നുമുണ്ടായില്ല. ശാസ്ത്ര സാഹിത്യ പരിഷത്തും എതിര്‍പ്പില്‍ നിന്ന് പിന്നോട്ട് പോയി.  

പ്രതിപക്ഷ അംഗങ്ങളില്ലാതെ സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ആവശ്യമായ അനുമതികള്‍ റിസോര്‍ട്ട് ഉടമകള്‍ വാങ്ങിയെടുത്തു. 2014ലാണ് അരോളിയില്‍ മൂന്ന് കോടി രൂപ മുതല്‍മുടക്കില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഇ.പി. ജയരാജന്റെ മകന്‍ ജയ്‌സന്റെ പേരിലാണ് കൂടുതല്‍ ഓഹരി. ചില വ്യവസായികളും ഡയറക്ടര്‍ ബോര്‍ഡിലുണ്ട്.  

കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്താനുമതി നിഷേധിച്ചതില്‍ ആന്തൂര്‍ നഗരസഭയില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത് ഏറെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സിപിഎമ്മിനെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തിരുന്നു. അതേ മുനിസിപ്പാലിറ്റിയിലാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ മന്ത്രി ഇ.പി. ജയരാജന്റെ കൂടെ കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനച്ചടങ്ങിനെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ഇ.പി. ജയരാജന്‍ ഇനി മത്സരത്തിനില്ലെന്ന് വാര്‍ത്താസമ്മേളനംവിളിച്ച് പരസ്യമായി പ്രഖ്യാപിച്ചതിന്

പിന്നാലെ കോണ്‍ഗ്രസ് നേതാവിനെ കൂടി റിസോര്‍ട്ട് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുപ്പിച്ചത് സിപിഎമ്മില്‍ ചര്‍ച്ചയാകും. ബന്ധുനിയമന വിവാദമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ പിണറായിയുടെ അപ്രീതിക്ക് പാത്രമായ നേതാവാണ് ഇ.പി. ജയരാജന്‍. കണ്ണൂരില്‍ കെ. സുധാകരന്റെ കടുത്ത വിമര്‍ശകനായ മമ്പറം ദിവാകരന്റെ നിലപാട് മാറ്റം കോണ്‍ഗ്രസിലും ഗ്രൂപ്പ് പോരിന് കളമൊരുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.