Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രതിഷേധിക്കുന്ന സഖാക്കള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സൗജന്യമായി കേരളത്തിന് ലഭ്യമാക്കിയ വാക്സിന്റെ ആദ്യ ഡോസെങ്കിലും എടുത്തെന്ന് ഉറപ്പു വരുത്തണം

സമരം ചെയ്യാനിരിക്കുന്ന I പ്രവര്‍ത്തകര്‍, നിങ്ങളുടെ അച്ഛനും അമ്മയും നരേന്ദ്ര മോദി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ വാക്‌സിന്റെ ആദ്യ ഡോസെങ്കിലും എടുത്തുവെന്നതും ഉറപ്പാക്കുക. എങ്കിലേ സമരത്തിന്റെ ആവേശം കൂടൂ..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2021, 03:14 pm IST
in Article

കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്‌സിന്‍ നല്‍കുന്നില്ലെന്ന പരാതിയും പറഞ്ഞ്  ഇടതുപക്ഷം  കേരള വ്യാപകമായി സമരം ചെയ്ത് പ്രതിഷേധിക്കുന്നു. പകര്‍ച്ചവ്യാധിയായാലും പ്രകൃതി ദുരന്തമായാലും എന്തിലും ഏതിലും സമരം ചെയ്യാന്‍ മാത്രം അറിയുന്നവരില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും സമരം ചെയ്ത് പ്രതിഷേധിക്കുന്ന മുതിര്‍ന്ന സഖാക്കള്‍, നിങ്ങള്‍ ഓരോരുത്തരും നരേന്ദ്ര മോദി സര്‍ക്കാര്‍ സൗജന്യമായി കേരളത്തിന് ലഭ്യമാക്കിയ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസെങ്കിലും എടുത്തുവെന്ന് ഉറപ്പു വരുത്താന്‍ മറക്കരുത്. അതോടൊപ്പം സമരം ചെയ്യാനിരിക്കുന്ന SFI, DYFI പ്രവര്‍ത്തകര്‍, നിങ്ങളുടെ അച്ഛനും അമ്മയും നരേന്ദ്ര മോദി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ വാക്‌സിന്റെ ആദ്യ ഡോസെങ്കിലും എടുത്തുവെന്നതും ഉറപ്പാക്കുക. എങ്കിലേ സമരത്തിന്റെ ആവേശം കൂടൂ..

പ്രതിഷേധമായാല്‍ ഇങ്ങനെയാകണം. കേവലം 100 ദിവസം കൊണ്ട് കേരളത്തിന്റെ ആകെ ജനസംഖ്യയുടെ 22% പേര്‍ക്ക് ആദ്യ ഡോസെങ്കിലും സൗജന്യമായി ലഭ്യമാക്കിയ നരേന്ദ്രമോദിക്കെതിരെ ഇങ്ങനെ തന്നെയാണ് പ്രതിഷേധിക്കേണ്ടത്. സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുന്നില്ല എന്ന പേരില്‍ പ്രതിഷേധ പ്രഹസനം അരങ്ങേറുമ്പോഴും 3.5 കോടി ജനതയുള്ള കേരളത്തിന് 75 ലക്ഷം ഡോസ് വാക്‌സിന്‍, കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കിയെന്ന യാഥാര്‍ത്ഥ്യം മുഴച്ചു തന്നെ നില്‍ക്കും. ആകെ ജനസംഖ്യയുടെ 20% ന് മുകളിലുള്ളവര്‍ക്ക് ആദ്യ ഡോസെങ്കിലും നല്‍കാന്‍ വാക്‌സിന്‍ ലഭിച്ച മറ്റൊരു സംസ്ഥാനവും ഈ ഭാരത മഹാരാജ്യത്തിലില്ല എന്ന സത്യം തിരിച്ചറിയുമ്പോഴാണ് നരേന്ദ്ര മോദി സര്‍ക്കാരിന് കേരളത്തോടുള്ള സമീപനം സാമാന്യബോധമുള്ളവര്‍ തിരിച്ചറിയുക. അങ്ങനെ സൗജന്യമായി നല്‍കുന്നതു പോലും കൃത്യമായി വിതരണം ചെയ്യാനാകാത്തവര്‍ക്ക് ഏറ്റവും ഏളുപ്പം ചെയ്യാവുന്ന പണി, സമരമല്ലാതെ മറ്റെന്താണ് ?  

കേരളത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് വലിയ വായില്‍ വിളിച്ചു കൂവിയത് CPM നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ്. മുഖ്യമന്ത്രി പലകുറി അതാവര്‍ത്തിക്കുന്നത് നാം കണ്ടു. ഡോസൊന്നിന് 1000 രൂപയായാലും 2000 രൂപയായാലും കേരളം വാങ്ങാന്‍ തയ്യാറാണെന്നു പറഞ്ഞത് കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്കാണ്. ബഡ്ജറ്റില്‍ അതാവര്‍ത്തിക്കുകയും ചെയ്തു. ഇത്തരത്തില്‍ സൗജന്യമായി കേന്ദ്രം നല്‍കുന്ന വാക്‌സിന്‍ ‘വീണ്ടും  സൗജന്യമായി’ കേരളത്തില്‍ നല്‍കാനിരുന്നവര്‍ക്ക് ശരിക്കും പൊതുജനാരോഗ്യ പരിപാലനത്തില്‍ ഭരണഘടനാപരമായ കടമ നിര്‍വ്വഹിക്കേണ്ട അവസരം സംസ്ഥാനത്തിന് വന്നപ്പോഴേക്കും ആധി തുടങ്ങി. മുന്‍പ് കോവിഡ് പ്രതിരോധത്തിനായി വിലയിരുത്തിയ 20000 കോടി രൂപയും ഖജനാവില്‍ മിച്ചമുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കിയ 5000 കോടി രൂപയും എവിടെ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനായി ഒരു ‘വഴി തിരിച്ചുവിടല്‍’ തന്ത്രമാണ് ഇത്തരം പ്രതിഷേധങ്ങള്‍. ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധമെന്ന മട്ടിലുള്ള വെറുമൊരു പ്രഹസനം..

കമ്മ്യൂണിസ്റ്റുകളില്‍ നിന്നും സ്വത്യസ്തമായ മറ്റൊരു ശൈലി നമുക്ക് പ്രതീക്ഷിക്കാനാകില്ല. എക്കാലവും അവര്‍ ഇങ്ങനെയാണ്. ഈ രാഷ്‌ട്രം സ്വതന്ത്രമായ ശൈശവ ദശയില്‍, ചൈനയുടെ പിന്‍ബലത്തില്‍ സൈനിക നടപടിയിലൂടെ ഭാരതത്തെ പാര്‍ട്ടി ഭരണപ്രദേശമാക്കാന്‍ ശ്രമിച്ചവരാണവര്‍. ഇന്ത്യാ- ചൈനാ യുദ്ധകാലത്ത്, ഭാരതത്തിന്റെ മണ്ണില്‍ നിന്നു കൊണ്ട് ചൈനയ്‌ക്കായി ജയ് വിളിച്ചവരാണവര്‍.. കോവിഡ് പ്രതിരോധത്തില്‍ ഭാരതം വളരെയേറെ മുന്നോട്ടു പോയപ്പോഴൊന്നും അതിനെ അഭിനന്ദിക്കാന്‍ തയ്യാറാകാതെ, ക്യൂബയും നോക്കിയിരുന്നവരാണവര്‍. അവരില്‍ ഇന്നും ഈ മഹാമാരിയുടെ ഘട്ടത്തില്‍ ഇതില്‍ കുറഞ്ഞൊന്നും നമുക്ക് പ്രതീക്ഷിക്കാനില്ല. പ്രതിസന്ധി ഘടങ്ങളില്‍ ഈ രാഷ്‌ട്രത്തെ താറടിച്ചു കാട്ടാനും പിന്നില്‍ നിന്നു കുത്താനും മാത്രം ശീലിച്ച പൂര്‍വ്വികരുടെ ചോരയാണ് അവരുടെ പ്രത്യയ ശാസ്ത്ര സിരകളിലൂടെ ഒഴുകുന്നത്..  

ആന്ധ്രയിലും മഹാരാഷ്‌ട്രയിലുമൊക്കെ RTPCR ടെസ്റ്റിനായി കേവലം 500 രൂപ മാത്രം ചെലവ് വരുമ്പോള്‍, 1700 രൂപയാണ് കേരളത്തിലെ ചെലവ്.  ഇതേ RTPCR ടെസ്റ്റ് ഇവിടെ കേരളത്തില്‍ IMA വെറും 700 രൂപയ്‌ക്ക് ചെയ്യുന്നുമുണ്ട്. എന്നു പറഞ്ഞാല്‍ സ്വകാര്യ ലാബുകള്‍ക്ക് 1000 രൂപയിലേറെ കൊള്ളലാഭം കൊയ്യാനായി അവസരം ഒരുക്കിക്കൊടുത്ത് മിണ്ടാതിരിക്കുന്ന കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള ആത്മ പ്രതിഷേധ മാര്‍ച്ചായി സഖാക്കളുടെ ഈ സമരം മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം. എന്തായാലും പ്രതിഷേധം നടക്കട്ടെ..  

വീണ്ടും ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ വാക്‌സിന്‍ നിങ്ങള്‍ക്കും നിങ്ങളുടെ മാതാപിതാക്കള്‍ക്കും കൃത്യമായി ലഭിച്ചിട്ടുണ്ടെന്ന്  ഉറപ്പു വരുത്തിക്കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സഖാക്കള്‍ക്ക് പ്രതിഷേധിക്കാം..  

Dr. വൈശാഖ് സദാശിവന്‍

Tags: cpmcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

Kerala

പാലക്കാട് 800 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി പി.ജയരാജൻ; ദർശനം അതീവ രഹസ്യമായി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.