മലപ്പുറം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 5 മാസം പ്രായമുള്ള കുഞ്ഞിനു തെരുവുനായയുടെ കടിയേറ്റു. കോട്ടയ്‌ക്കല്‍ ഒതുക്കുങ്ങലില്‍ ആണ് സംഭവം.
മാതാപിതാക്കള്‍ക്കൊപ്പം ബന്ധു വീട്ടില്‍ വിരുന്നിനെത്തിയ ഹനി അസീമിനാണ് ഗുരുതര പരിക്കേറ്റത്.മുഖത്തും ചെവിയിലും തലക്കും കടിയേറ്റു.കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഹമ്മദ് റാഫി – ജൗഹറ ദമ്പതികളുടെ കുഞ്ഞാണ് ഹനി അസീം.പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ ഇതേ നായ പലരെയും കടിച്ചിട്ടുണ്ട്.















