Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഭൂമിക്കൊരു ഉദയഗീതം

സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ ഭൂമിയെ അമ്മയായും ദേവതയായുമൊക്കെ കണ്ടിരുന്ന പാരമ്പര്യമാണ് ഭാരതീയരുടേത്. ഇന്ന് മാനവരാശിക്കു മുഴുവന്‍ ഈ തിരിച്ചറിവുണ്ട്. മാതാഭൂമി പുത്രോഹം പൃഥിവ്യാം എന്ന അഥര്‍വവേദ മന്ത്രമാണ് ബ്രസീലിലെ റിയോഡി ജനീറോയില്‍ ചേര്‍ന്ന ഭൗമ ഉച്ചകോടി ആപ്തവാക്യമായി സ്വീകരിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 14, 2021, 05:00 am IST
inEditorial

കാലം എത്ര മാറിയാലും ചില സങ്കല്‍പങ്ങള്‍ മങ്ങലേല്‍ക്കാതെ മനസ്സുകളില്‍ നിറഞ്ഞുനില്‍ക്കും. അതിലൊന്നാണ് മലയാളിക്ക് വിഷു. ഓണം സമൃദ്ധിയുടെ ആഘോഷമാകുമ്പോള്‍ വിഷു പ്രകൃതിയുടേതാണ്. കണിക്കൊന്നകള്‍ മഞ്ജുപീതാംബരമുടുപ്പിച്ച പ്രകൃതി ഒരു വിഷുദിനം കൂടി നമുക്ക് സമ്മാനിച്ചിരിക്കുന്നു. സ്വര്‍ണനിറമുള്ള വെള്ളരിയും വിളഞ്ഞ നെല്ലും നാളികേരവും കദളിപ്പഴവുമൊക്കെയായി പ്രകൃതി സ്വയം കണിയൊരുക്കുന്നു. കൃഷ്ണവിഗ്രഹത്തെ സാക്ഷിനിര്‍ത്തി നിലവിളക്ക് തെളിച്ച് ഓട്ടുരുളിയില്‍ ഉണക്കലരിയും മാമ്പഴവും കോടിമുണ്ടും ആറന്മുളകണ്ണാടിയും മറ്റും കൊണ്ട് ഓരോ വീട്ടകങ്ങളിലും കണിയൊരുക്കി ദര്‍ശനപുണ്യം നേടുന്നു. വാത്‌സല്യം വിഷുക്കൈനീട്ടമായി ബാല്യങ്ങളെ സന്തോഷിപ്പിക്കുന്നു. ഒരുവേള പറന്നകന്നുപോയ വിഷുപ്പക്ഷി, വിത്തും കൈക്കോട്ടും പാട്ടുപാടി തിരിച്ചെത്തുകയാണ്. മഹാകവി പാടിയതുപോലെ ഗ്രാമത്തിന്റെ വിശുദ്ധിയും മണവും മമതയുമൊക്കെ മെല്ലെയാണെങ്കിലും മനസ്സുകളില്‍ കുടിയേറുന്നുണ്ട്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമൊക്കെ ഈ കൊറോണക്കാലത്തും കുട്ടികള്‍ വിഷുദിനം ആേഘാഷിക്കുകയാണ്.

പ്രകൃതിയും ഭൂമിയും അഭേദ്യമാണ്. ഭൂപ്രകൃതി എന്നാണല്ലോ പറയാറുള്ളത്. അനന്തമജ്ഞാതമവര്‍ണനീയമായ പ്രകൃതിയുടെ അതിരുകള്‍ നിര്‍ണയിക്കാന്‍ നമുക്ക് കഴിയില്ലെങ്കിലും ജീവന്റെ ഉല്‍പ്പത്തി സംഭവിക്കുകയും, മണല്‍ത്തരി മുതല്‍ മനുഷ്യന്‍ വരെയുള്ള സചേതനാചേതന വസ്തുക്കള്‍ ആവിര്‍ഭവിക്കുകയും ചെയ്ത ഭൂമി നമുക്ക് പ്രിയപ്പെട്ടതാണ്. ഭൂമിയെ ആശ്രയിച്ചു മാത്രമേ മനുഷ്യര്‍ക്ക് ജീവിക്കാനാവുകയുള്ളൂ. എന്നാല്‍ മനുഷ്യന്റെ അഭാവത്തില്‍ ഭൂമിക്ക് ഒന്നും സംഭവിക്കുന്നില്ല എന്നോര്‍ക്കുക. ജീവരാശികള്‍ക്ക് ഭൂമിയുമായുള്ള ബന്ധത്തെക്കുറിച്ച് പൗരാണിക ഭാരതീയര്‍ക്കുണ്ടായിരുന്ന അറിവും വിവേകവും ഭൂമുഖത്തെ മറ്റ് ജനതകള്‍ക്ക് ഇല്ലായിരുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ ഭൂമിയെ അമ്മയായും  ദേവതയായുമൊക്കെ കണ്ടിരുന്ന പാരമ്പര്യമാണ് ഭാരതീയരുടേത്. ഇന്ന് മാനവരാശിക്കു മുഴുവന്‍  ഈ തിരിച്ചറിവുണ്ട്. മാതാഭൂമി പുത്രോഹം പൃഥിവ്യാം എന്ന അഥര്‍വവേദ മന്ത്രമാണ് ബ്രസീലിലെ റിയോഡി ജനീറോയില്‍ ചേര്‍ന്ന ഭൗമ ഉച്ചകോടി ആപ്തവാക്യമായി സ്വീകരിച്ചത്. ഭൂമിയെ മാതാവായി കാണുന്ന സങ്കല്‍പ്പത്തിനു മാത്രമേ ആസന്നമരണത്തില്‍നിന്ന് അതിനെ രക്ഷിക്കാനാകൂ. വിഭവങ്ങളെ ആര്‍ത്തിപിടിച്ച് ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ച് ഭൂമിയെ സംരക്ഷിച്ചുകൊണ്ടല്ലാതെ മനുഷ്യരാശിക്ക് അതിജീവിക്കാനാവില്ല.

ഭൂമിയോടുള്ള ഭാരതീയരുടെ ആദരവ് കേവലമായ സങ്കല്‍പങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല. നിത്യജീവിതത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മാനുഷ്ഠാനങ്ങളും പ്രായോഗിക പദ്ധതികളുമായിരുന്നു. രാവിലെ ഉറക്കമുണര്‍ന്ന് കാല്‍ നിലത്ത് സ്പര്‍ശിക്കുന്നതിനു മുന്‍പേ ക്ഷമിക്കുക എന്ന പ്രാര്‍ത്ഥനയോടെ ഭൂമിയെ തൊട്ടു വന്ദിക്കുന്നതും, മരത്തിന്റെ അനുവാദം ചോദിച്ചുകൊണ്ടുമാത്രം അത് മുറിക്കുന്നതും, നദീപൂജകളുമെല്ലാം ഇതില്‍പ്പെടുന്നു. പ്രകൃതിയെ ചൂഷണം ചെയ്യുന്ന പാശ്ചാത്യ സംസ്‌കാരത്തിന് ഭൂമാതാവിനോട് ഇങ്ങനെയൊരു സമീപനം അന്യമായിരുന്നു. ഇതിന്റെ അനന്തരഫലമായാണ് പ്രാണവായുവും ജീവജലവുമൊക്കെ മലിനമായത്. ഇതിനൊരു മാറ്റം കുറിക്കേണ്ടത് ഭാരതത്തിന്റെ മണ്ണില്‍നിന്നുതന്നെയാണ്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍നിന്ന് പ്രേരണയുള്‍ക്കൊണ്ട വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വര്‍ഷപ്രതിപദ ദിനത്തില്‍ തുടക്കംകുറിച്ചിരിക്കുന്ന ഭൂമിപോഷണ യജ്ഞം ഭൂമിയുടെ സംരക്ഷണവും പരിപോഷണവുമാണ് ലക്ഷ്യംവയ്‌ക്കുന്നത്. ആഗസ്തിലെ ഗുരുപൂജാ ദിനത്തില്‍ പര്യവസാനിക്കുന്ന ഈ മഹായജ്ഞം ദേശീയതലത്തില്‍ വലിയ ബോധവല്‍ക്കരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും സാധ്യമാക്കും. മണ്ണിന്റെ ഗുണമേന്മ ഉറപ്പുവരുത്തിയും, പരമ്പരാഗത ജൈവകൃഷിയുടെ മഹത്വം ഉള്‍ക്കൊണ്ടും ഹരിതാഭമായ ഒരു ലോകക്രമം പടുത്തുയര്‍ത്തുന്നതിന്റെ പുതിയ തുടക്കമായി ഈ യജ്ഞത്തെ നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ടു നയിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.