Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊവിഡ് പ്രതിരോധം കൂടുതല്‍ ഊര്‍ജിതമാക്കാം

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിരോധ കുത്തിവയ്‌പ്പ് ഒറ്റമൂലിയായി കരുതരുത്. വാക്‌സിനേഷനെക്കാള്‍ സോഷ്യല്‍ വാക്‌സിന്‍-സോപ്പ് ഉപയോഗിച്ച് കൈകഴുകല്‍, സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍-ഒരു കാരണവശാലും ഉപേക്ഷിക്കരുത്. ആദ്യ വ്യാപനത്തിന്റെ തുടര്‍ച്ചയല്ല, വൈറസിന്റെ പുതിയ വകഭേദമാണ് രണ്ടാം വ്യാപനമെന്ന വസ്തുത മനസ്സിലാക്കണം. ലോക്ഡൗണിലൂടെയും മറ്റും ഒന്നാം വ്യാപനത്തെ ചെറുത്തു തോല്‍പ്പിച്ചത് അലസതയ്‌ക്ക് കാരണമാവരുത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 9, 2021, 05:00 am IST
inEditorial

ആരോഗ്യ വിദഗ്‌ദ്ധര്‍ പ്രവചിച്ചതുപോലെ കൊവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം രാജ്യത്ത് സംഭവിച്ചിരിക്കുന്നു. പ്രതിദിനം രോഗികളുടെ എണ്ണം തുടര്‍ച്ചയായി മൂന്നു ദിവസം ഒരുലക്ഷം കടന്നത് ഇതിന്റെ വ്യക്തമായ സൂചനയാണ്. നേരത്തെ ഇത് ഒരു ലക്ഷം കടന്നിരുന്നില്ല. മറ്റ് രാജ്യങ്ങളില്‍ നേരത്തെ ഉണ്ടായ അവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗവ്യാപനത്തിന്റെ തോത് ഉയര്‍ന്നതായിരിക്കും. അതുകൊണ്ടാണ് രോഗികളുടെ എണ്ണം ആദ്യ വ്യാപനകാലത്തേക്കാള്‍ കൂടുതലായിരിക്കുന്നത്. അതേസമയം, മരണനിരക്ക് കൂടുതലാവുമെന്ന് ആരോഗ്യ വിദഗ്‌ദ്ധര്‍ കരുതുന്നില്ല. ആശങ്കയല്ല, കരുതല്‍ തന്നെയാണ് ഇനിയും വേണ്ടത്. രോഗത്തെ പ്രതിരോധിക്കുന്ന കാര്യത്തിലുള്ള തെറ്റിദ്ധാരണകള്‍ ജനങ്ങള്‍ കയ്യൊഴിയണം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിരോധ കുത്തിവയ്‌പ്പ് ഒറ്റമൂലിയായി കരുതരുത്. വാക്‌സിനേഷനെക്കാള്‍ സോഷ്യല്‍ വാക്‌സിന്‍-സോപ്പ് ഉപയോഗിച്ച് കൈകഴുകല്‍, സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍-ഒരു കാരണവശാലും ഉപേക്ഷിക്കരുത്. ആദ്യ വ്യാപനത്തിന്റെ തുടര്‍ച്ചയല്ല, വൈറസിന്റെ പുതിയ വകഭേദമാണ് രണ്ടാം വ്യാപനമെന്ന വസ്തുത മനസ്സിലാക്കണം. ലോക്ഡൗണിലൂടെയും മറ്റും ഒന്നാം വ്യാപനത്തെ ചെറുത്തു തോല്‍പ്പിച്ചത് അലസതയ്‌ക്ക് കാരണമാവരുത്.

ഭാരതത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസിലന്റ് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞു. മുംബൈയില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ദല്‍ഹിയിലും ഉത്തര്‍പ്രദേശിലെ ചിലയിടങ്ങളിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മധ്യപ്രദേശിലെ നഗരങ്ങളില്‍ ലോക്ഡൗണിനെക്കുറിച്ച് ആലോചിക്കുകയാണത്രേ. തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ബസ്സുകളില്‍ ഇരുന്നു മാത്രമേ യാത്ര അനുവദിക്കൂ. തീയേറ്ററുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മറ്റും 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കേരളത്തിന്റെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. രോഗവ്യാപനത്തോത് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും മറ്റും ഭാഗമായി ആളുകള്‍ കൂട്ടം ചേര്‍ന്നതിന്റെ ഫലമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്ത മൂന്നാഴ്ച സംസ്ഥാനത്തിന് നിര്‍ണായകമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിന്റെ രോഗപ്രതിരോധം പല ഘട്ടത്തിലും പാളിപ്പോയിരുന്നു. 20 കോടിയിലേറെ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിനുപോലും കൈവരിക്കാനായ നേട്ടങ്ങള്‍ മൂന്നരക്കോടി മാത്രം ജനങ്ങളുള്ള കേരളത്തിന് അന്യമായത് വിമര്‍ശിക്കപ്പെട്ടു. രോഗവ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഇവിടെ ഇല്ലാതായി. ആളുകള്‍ അതിവേഗം സാധാരണ നിലയിലേക്ക് തിരിച്ചുപോയി.

കൊവിഡിന് ഇപ്പോഴും മരുന്നില്ല. പ്രതിരോധ മരുന്നാണുള്ളത്. പ്രതിരോധശേഷി കൊണ്ടുമാത്രമേ അതിജീവിക്കാനാവൂ. ഈ യാഥാര്‍ത്ഥ്യം രോഗം ബാധിച്ചവരും അല്ലാത്തവരും ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടത്തിലൂടെ മാത്രമേ ഈ മഹാവിപത്തിനെ മറികടക്കാനാവൂ. ആദ്യവ്യാപനത്തിന്റെ കാര്യത്തില്‍ ഭാരതത്തിന് അത് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. വികസിത രാജ്യങ്ങള്‍ക്ക് കൈവരിക്കാനാവാത്ത നേട്ടമാണ് ഭാരതം നേടിയെടുത്തത്. പ്രതിരോധ മരുന്ന് നിര്‍മാണത്തിലും കുത്തിവയ്‌പ്പിലും ലോകത്തിന് മാതൃകയാവാന്‍ രാജ്യത്തിന് കഴിഞ്ഞു. നിരവധി രാജ്യങ്ങള്‍ക്ക് പ്രതിരോധമരുന്ന് എത്തിച്ചത് ഭാരതമാണ്. എന്നാല്‍ ഇതിനിടയിലും രാഷ്‌ട്രീയമായ വിമര്‍ശനങ്ങളുയര്‍ത്തി ഭരണസംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താനും, ആശയക്കുഴപ്പങ്ങളുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് പ്രതിപക്ഷ കക്ഷികള്‍ ശ്രമിച്ചത്. മഹാമാരിയെ കൂട്ടുപിടിച്ച് ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടുകയാണ് കോണ്‍ഗ്രസ്സും മറ്റും ചെയ്തത്. അവര്‍ ഇപ്പോഴും അത് തുടരുകയാണ്. ഇക്കൂട്ടരുടെ കുപ്രചാരണങ്ങള്‍ വിശ്വസിക്കാതെ രോഗത്തെ പ്രതിരോധിക്കാനുള്ള നടപടികളോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണം. ആദ്യ രോഗ വ്യാപനകാലത്ത് സംഭവിച്ച വീഴ്ചകള്‍ പോലും ഇപ്പോഴത്തെ രണ്ടാം വ്യാപനത്തില്‍ ഉണ്ടാകാതെ നോക്കാനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്.

Tags: covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.