Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

“അയ്യപ്പഭക്തര്‍ ഒഴുക്കിയ കണ്ണീരിനുള്ള മറുപടിയായിരിക്കും, തീരുമാനം അയ്യപ്പഭക്തരുടേതായിരിക്കും”: കെ.പി. ശശികല ടീച്ചര്‍

ശബരിമലയിലെ ആചാരലംഘന വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നിന്നതിന് പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റുവാങ്ങുകയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകളിലുള്‍പ്പെടുകയും ചെയ്ത ശശികല ടീച്ചര്‍ ജന്മഭൂമിയോട് സംസാരിക്കുന്നു.

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Apr 5, 2021, 02:28 pm IST
inArticle

അയ്യപ്പഭക്തര്‍ ഒഴുക്കിയ കണ്ണീരിനുള്ള മറുപടിയായിരിക്കും ഈ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടാവുക എന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ശബരിമല ആചാരലംഘനത്തിനെതിരെ നടന്ന പ്രക്ഷോഭത്തിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പകളേക്കാള്‍ ഗൗരവമായി ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ വിശ്വാസിസമൂഹം ഈ വിഷയം ഏറ്റെടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ആചാരലംഘനത്തിനെതിരെ നാമജപം നടത്തി പ്രതിഷേധിച്ച അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കിയും മര്‍ദനമഴിച്ചുവിട്ടും ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ചും പീഡിപ്പിച്ചത് ജനങ്ങള്‍ മറന്നിട്ടില്ല.  ആറായിരത്തിലധികം കേസുകളിലായി 57,000 ത്തിലധികം ഭക്തര്‍ക്കെതിരെ ക്രിമിനല്‍ക്കുറ്റം ചുമത്തി കേസെടുത്തു. നാല് കോടിയിലധികം രൂപ പിഴയായി കെട്ടിവെച്ചതിനു ശേഷമാണ് ഭക്തര്‍ക്ക് കോടതികളില്‍ നിന്ന് ജാമ്യം ലഭിച്ചത്.  

ശബരിമലയിലെ ആചാരലംഘന വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നിന്നതിന് പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റുവാങ്ങുകയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകളിലുള്‍പ്പെടുകയും ചെയ്ത ശശികല ടീച്ചര്‍ ജന്മഭൂമിയോട് സംസാരിക്കുന്നു.  

ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ എന്ത് സ്വാധീനമാണ് ഉണ്ടാക്കുക?

= ശബരിമല വിഷയത്തില്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളോടുള്ള ശക്തമായ പ്രതികരണമായിരിക്കും നിയമസഭ തെരഞ്ഞെടുപ്പിലുണ്ടാകുക. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉണ്ടായതിനേക്കാള്‍ ഗൗരവപൂര്‍വ്വമായിരിക്കും ഇത്തവണ വിശ്വാസികളായ വോട്ടര്‍മാരുടെ നിലപാട്. കാരണം,  ശബരിമലയില്‍ ആചാരലംഘനത്തിന് നേതൃത്വം നല്‍കുകയും  വിശ്വാസികളെ തടയുകയും പീഡിപ്പിക്കുകയും  

ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിധി പറയാനുള്ള അവസരമാണിത്. മാത്രമല്ല, ശബരിമല വിഷയം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. കോടതിയുടെ വിധിയെന്തായാലും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടായിരിക്കും പ്രധാനം. അതുകൊണ്ടു തന്നെ, അയ്യപ്പഭക്തരുടെ വികാരങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ഒരു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താന്‍ വിശ്വാസികള്‍ ആഗ്രഹിക്കില്ല. അവര്‍ വിശ്വാസികളെ സംരക്ഷിക്കുന്ന, അവര്‍ക്കൊപ്പം നില്‍ക്കുന്നവരെയായിരിക്കും പിന്തുണക്കുക എന്നുറപ്പാണ്.

ശബരിമല വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയത് ഈ വിഷയം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പ്രതികൂലമായി ബാധിക്കും എന്നതുകൊണ്ടാണോ?

= കടകംപള്ളിയുടേത് വെറു ജാഡയാണ്. ഇപ്പോള്‍ ഖേദപ്രകടനം നടത്തിയ അദ്ദേഹത്തിന് സംഭവം നടക്കുമ്പോള്‍ ബുദ്ധിഭ്രമമായിരുന്നോ? വിശ്വാസികളായ ലക്ഷക്കണക്കിനാളുകളെ കണ്ണീരുകുടിപ്പിച്ചിട്ട് പിന്നീട് ഖേദപ്രകടനം നടത്തുന്നതിനെ എങ്ങനെ വിശ്വാസത്തിലെടുക്കും? മാത്രമല്ല, സീതാറാം യെച്ചൂരിയും കാനവുമൊക്കെ ഇപ്പോഴും പഴയ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുമ്പോള്‍ കടകംപള്ളിക്ക് എങ്ങനെ നിലപാട് മാറ്റാനാകും?

കടകംപള്ളിയുടെ ഖേദപ്രകടനം കേരളത്തിലെ  ജനങ്ങളിലുണ്ടാക്കിയ പ്രതികരണം എന്തായിരിക്കും?

= ജനങ്ങള്‍ ഈ തട്ടിപ്പ് തിരിച്ചറിയും. ലക്ഷക്കണക്കിന് വിശ്വാസികള്‍ ശബരിമല പ്രക്ഷോഭത്തില്‍ പങ്കാളികളായവരും വേട്ടയാടപ്പെട്ടവരുമാണ്. ജനങ്ങള്‍ മുഴുവന്‍ ഇതൊക്കെ കണ്ടതുമാണ്.

സുപ്രീംകോടതി വിധി ഏതു വിധേനയും നടപ്പാക്കുമെന്ന് പറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ പറയുന്നത് അന്തിമവിധി എന്തായാലും എല്ലാവരോടും ആലോചിച്ചു മാത്രമേ നടപ്പാക്കൂ എന്നാണ്?

= ആരോടാണ് പിണറായി ആലോചിക്കുക? ലക്ഷക്കണക്കിന് വിശ്വാസികള്‍ സമരരംഗത്തിറങ്ങിയിട്ടും അവരോട് ആലോചിക്കാന്‍ അദ്ദേഹം തയ്യാറായില്ലല്ലോ. രഹ്‌ന ഫാത്തിമയോടും ബിന്ദു അമ്മിണിയോടുമൊക്കെ ആലോചിച്ചല്ലേ പിണറായി അന്ന് നിലപാടെടുത്തത്. ഒരു സമരം നടക്കുമ്പോള്‍ സമരരംഗത്തുള്ളവരുമായി കൂടിയാലോചന നടത്തുക എന്ന ഒരു ഭരണാധികാരിയുടെ സാമാന്യമര്യാദ പോലും കാണിക്കാത്തയാളാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നത്.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയമുണ്ടാക്കിയ  സ്വാധീനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

= വിശ്വാസികളെ ഒന്നടങ്കം വേദനിപ്പിച്ച സംഭവത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ വോട്ട് രേഖപ്പെടുത്തിയത് എന്നാണ് ഫലത്തില്‍ തെളിഞ്ഞത്. ആ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഒരു സീറ്റില്‍ മാത്രം എല്‍ഡിഎഫ് ഒതുങ്ങിയത് അതുകൊണ്ടാണ്. എന്നാല്‍ ഇത്തവണ വിശ്വാസികളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും അവര്‍ വോട്ട് ചെയ്യുക. അയ്യപ്പനൊപ്പം നിന്നവരെ രക്ഷിക്കുക എന്ന നിലപാടായിരിക്കും അയ്യപ്പഭക്തര്‍ സ്വീകരിക്കുക.

Tags: teacherശബരിമലsasikala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

Kerala

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.