തിരുവനന്തപുരം : ന്യൂനപക്ഷ വിഭാഗങ്ങളെ ദേശീയ മുഖ്യധാരയിലേക്കെത്തിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി കേന്ദ്ര തൊഴില്‍ വകുപ്പ് ഏകാംഗ കമ്മിഷന് സി.വി. ആനന്ദബോസ്. തിരുനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴാണ് അദ്ദേഹം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
കൊറോണ വൈറസും ലോക്ഡൗണിനേയും തുടര്‍ന്ന് തൊഴില്‍ മേഖലയിലുണ്ടായ പ്രതിസന്ധികളെ കുറിച്ചും ഇതുമായി ബന്ധപ്പെട്ടുള്ള തന്റെ നിര്‍ദ്ദേശങ്ങളും ഏകാംക കമ്മിഷന് പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. ന്യൂനപക്ഷ വിഭാഗങ്ങളെ ദേശീയ മുഖാധാരയില് സജീവ പങ്കാളി കളാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു. ഇതിനായി ആനന്ദ ബോസ് ചെയത കാര്യങ്ങളില്‍ പ്രധാന മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.
ഏകാംഗ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഡോ. ആനന്ദബോസ് വിശദീകരിച്ച അദ്ദേഹം, തന്റെ ഏറ്റവും പുതിയ രണ്ട് ഗ്രന്ഥങ്ങള്‍ പ്രധാനമന്ത്രിക്ക് സമ്മാനിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: