Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഐപിഎല്ലിന് കൊവിഡ് ഭീഷണി

ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചതായി ടീം അധികൃതര്‍ അറിയിച്ചു. എന്നാല്‍ കളിക്കാര്‍ക്കോ സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍ക്കോ രോഗം ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2021, 05:00 am IST
inCricket

മുംബൈ: മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ പതിനാലാമത് ഐപിഎല്ലിന് കൊവിഡ് ഭീഷണിയാകുന്നു.ദല്‍ഹി ക്യാപിറ്റല്‍സ് ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘത്തിലെ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഐപിഎല്‍ മത്സരവേദിയായ വാങ്കഡേ സ്‌റ്റേഡിയത്തിലെ പത്ത് ഗ്രൗണ്ട് സ്റ്റാഫിനും രോഗം ബാധിച്ചിട്ടുണ്ട്. ഈ മാസം ഒമ്പതിനാണ് ഐപിഎല്‍  ആരംഭിക്കുക.

ദല്‍ഹി ക്യാപിറ്റല്‍സ് ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നടത്തിയ രണ്ടാം പരിശോധനയിലാണ് അക്‌സര്‍ പട്ടേലിന്റെ ഫലം പോസിറ്റീവായത്. മാര്‍ച്ച് 28 ന് നടത്തിയ ആദ്യ പരിശോധനയിലെ  ഫലം നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അക്‌സര്‍ ഐസോലേഷനില്‍ കഴിയുകയാണ്. പത്ത് ദിവസമാണ് ഐസോലേഷന്‍ കാലാവധി. ഈ കാലയളവില്‍ വിശ്രമമെടുക്കണം. ടീം ഡോക്ടര്‍ രോഗിയെ നിരീക്ഷിക്കും. ആരോഗ്യനില മോശമായാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. പത്ത് ദിവസത്തെ ഐസോലേഷനുശേഷം നടത്തുന്ന പരിശോധനയില്‍ ഫലം നെഗറ്റീവ് ആയാലേ സഹതാരങ്ങള്‍ക്കൊപ്പം ചേരാന്‍ അനുവദിക്കൂ.  

അക്‌സറിന് രോഗം സ്ഥിരീകരിച്ചത് ദല്‍ഹിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ അക്‌സറിന് നഷ്ടമാകും. ദല്‍ഹിക്ക് നേരത്തെ തന്നെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സേവനം നഷ്ടമായി. ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിനിടെ പരിക്കേറ്റ അയ്യര്‍ ഈ സീസണില്‍ കളിക്കില്ല. അയ്യര്‍ക്ക് പകരം ഋഷഭ് പന്തിനെ ദല്‍ഹിയുടെ ക്യാപ്റ്റനാക്കി.

ഐപിഎല്ലിന് മുമ്പ് കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ് അക്‌സര്‍ പട്ടേല്‍ . കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിതീഷ് റാണയയ്‌ക്കാണ് ആദ്യം കൊവിഡ് ബാധിച്ചത്. മാര്‍ച്ച് 22 ലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയി.  

ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചതായി ടീം അധികൃതര്‍ അറിയിച്ചു. എന്നാല്‍ കളിക്കാര്‍ക്കോ സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍ക്കോ രോഗം ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.  

മത്സരവേദിയായ വാങ്കഡേ സ്‌റ്റേഡിയത്തിലെ പത്ത് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും ബിസിസിഐയുടെ ഐപിഎല്‍ സംഘാടക സമിതിയിലെ ഏഴു പേര്‍ക്കും   രോഗം സ്ഥീരീകരിച്ചു. രോഗം ബാധിച്ചവര്‍ ഐസോലേഷനിലാണ്. മഹാരാഷ്‌ട്രയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ എല്ലാ ടീമുകളും കര്‍ശനമായി കൊവിഡ് നിയമങ്ങള്‍ പാലിക്കണമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. വാങ്കഡെ സ്‌റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ ഈ മാസം പത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ദല്‍ഹി ക്യാപിറ്റല്‍കും ഏറ്റുമുട്ടും.  

മഹാരാഷ്‌ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുംബൈയിലെ മത്സരങ്ങള്‍ ഹൈദരാബാദിലേക്കോ ഇന്‍ഡോറിലേക്കോ മാറ്റിയേക്കും.  

Tags: covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.