Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സ്വപ്‌നയുടെ വെളിപ്പെടുത്തല്‍: സത്യം പുറത്തുവരട്ടെ

ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ചിന്തിക്കാന്‍ പോലും പാടില്ലാത്ത ദുഷ്പ്രവൃത്തികള്‍ ശ്രീരാമകൃഷ്ണന്‍ ചെയ്തതായാണ് വെളിപ്പെട്ടിരിക്കുന്നത്. ആരോപണത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ ഒരു നിമിഷംപോലും സ്പീക്കര്‍ക്ക് ആ സ്ഥാനത്ത് ഇരിക്കാനുള്ള ധാര്‍മികമായ യോഗ്യതയില്ല. എന്നാല്‍ വെളിപ്പെടുത്തല്‍ തനിക്കെതിരെ മാത്രമല്ലെന്നും, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെകൂടി ഉള്ളതാണെന്നും പറഞ്ഞ് പിടിച്ചുനില്‍ക്കാനാണ് ശ്രീരാമകൃഷ്ണന്‍ ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2021, 05:00 am IST
in Editorial
ശിവരാത്രിയോടനുബദ്ധിച്ച് വടക്കുന്നാഥൻ ശ്രീ മൂലസ്ഥാനത്ത് സംഘടിപ്പിച്ച നൃത്ത സംഗീതോത്സവത്തിൽ കോഴിക്കോട് ബിജില അവതരിപ്പിച്ച കുച്ചിപ്പുടി

ശിവരാത്രിയോടനുബദ്ധിച്ച് വടക്കുന്നാഥൻ ശ്രീ മൂലസ്ഥാനത്ത് സംഘടിപ്പിച്ച നൃത്ത സംഗീതോത്സവത്തിൽ കോഴിക്കോട് ബിജില അവതരിപ്പിച്ച കുച്ചിപ്പുടി

കേരള ചരിത്രത്തിലെ കുപ്രസിദ്ധമായ അധ്യായങ്ങളിലൊന്നാണ് കുറിയേടത്തു താത്രിയുടെ സ്മാര്‍ത്തവിചാരം. താനുമായി അവിഹിതബന്ധത്തിലേര്‍പ്പെട്ടിരുന്നവരുടെ പേരുകള്‍ താത്രി ഓരോന്നായി വെളിപ്പെടുത്തുന്നതു കേട്ട് ഞെട്ടി, ഒരു ഘട്ടത്തില്‍ വിചാരണക്കാര്‍ അത് നിര്‍ത്തിവയ്‌പ്പിക്കുകയായിരുന്നുവത്രേ. കുറിയേടത്തു താത്രിയുടെ സ്മാര്‍ത്തവിചാരത്തെ അനുസ്മരിപ്പിക്കുന്നതാണ് സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‌നാ സുരേഷ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കുന്ന മൊഴികള്‍. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു സ്വര്‍ണ കള്ളക്കടത്തു കേസില്‍ നേരത്തെ ആരോപണ വിധേയനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ സ്വപ്‌ന നല്‍കിയിരിക്കുന്ന മൊഴി ഞെട്ടിക്കുന്നതും, സാംസ്‌കാരിക കേരളത്തിന് അപമാനകരവുമാണ്. തലസ്ഥാനത്തെ തന്റെ സ്വകാര്യ ഫഌറ്റിലേക്ക് ദുരുദ്ദേശ്യത്തോടെ പല തവണ സ്പീക്കര്‍ ക്ഷണിക്കുകയുണ്ടായെന്നും, ഇംഗിതത്തിനു വഴങ്ങാതിരുന്നപ്പോള്‍ ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളേജില്‍ വാഗ്ദാനം ചെയ്തിരുന്ന ജോലി നല്‍കാതെ പ്രതികാരം ചെയ്തുവെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്‌നയെ നിര്‍ബന്ധിച്ചുവെന്ന് രണ്ട് പോലീസുകാരികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ ഹാജരാക്കിയതാണ് സ്വപ്‌നയുടെ മൊഴി.

സ്വപ്‌നയുടെ മൊഴി വെറും ‘തോന്നിവാസ’മെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും, തന്റെ വികൃതമായ മുഖം മറച്ചുപിടിക്കാനുമാണ് സ്പീക്കര്‍ ശ്രമിക്കുന്നത്. സ്വപ്‌ന അന്വേഷണ ഏജന്‍സിയോട് പറഞ്ഞിട്ടുള്ളത് ഒരു കെട്ടുകഥയല്ലെന്നും അവരുടെ വാക്കുകളില്‍നിന്ന് വ്യക്തമാണ്. സ്പീക്കര്‍ക്കെതിരെ നേരത്തെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളോട് പൂര്‍ണമായും പൊരുത്തപ്പെടുന്നതാണ് സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തല്‍. സ്പീക്കര്‍ സ്വപ്‌നയെ ദുരുദ്ദേശ്യപരമായി വിളിച്ചു എന്നുപറയപ്പെടുന്ന തിരുവനന്തപുരം പേട്ടയിലെ ഫഌറ്റ് അവിടെ ഇപ്പോഴും നിലനില്‍ക്കുന്നതാണ്. തന്റെ ഒളിസങ്കേതമാണിതെന്ന് സ്പീക്കര്‍ വിശേഷിപ്പിച്ചതായി പറയുന്നുണ്ടല്ലോ. ബിനാമി പേരിലുള്ള ഈ ഫഌറ്റ് ആരുടേതാണെന്ന് അന്വേഷണ ഏജന്‍സി ഇതിനകം കണ്ടെത്തിയിട്ടുണ്ടാകും. തന്റെ ഔദ്യോഗിക കാലാവധി വളരെ ചെറുതാണെന്നും, അതിനകം കുറച്ച് സമ്പാദിക്കണമെന്നും സ്വപ്‌നയോട് പറഞ്ഞതായുള്ള വെളിപ്പെടുത്തല്‍ സ്പീക്കര്‍ക്കെതിരെ നേരത്തെയുണ്ടായ കണ്ണട വിവാദം പോലെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അവിശ്വസിക്കേണ്ടതില്ല. സന്ദീപ് നായരുടെ തിരുവനന്തപുരത്തുള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് താന്‍ ക്ഷണിച്ചിട്ടാണ് സ്പീക്കര്‍ വന്നതെന്നും, ഇതിന് പാരിതോഷികമായി വിലകൂടിയ വാച്ച് നല്‍കുകയുണ്ടായെന്നും സ്വപ്‌ന പറയുന്നു. ഈ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് സ്പീക്കര്‍ മുന്‍പ് പറഞ്ഞിട്ടുള്ളതൊക്കെ കള്ളമാണെന്നും ഇപ്പോള്‍ തെളിയുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ഗൂഢസംഘം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയുണ്ടായെന്നും, മുഖ്യമന്ത്രിക്ക് എല്ലാം അറിയാമായിരുന്നുവെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ തന്നോട് പറഞ്ഞതാണെന്നും കൂടി സ്വപ്‌ന വെളിപ്പെടുത്തുമ്പോള്‍ ചിത്രം പൂര്‍ണമാവുന്നു.  

ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ചിന്തിക്കാന്‍ പോലും പാടില്ലാത്ത ദുഷ്പ്രവൃത്തികള്‍ ശ്രീരാമകൃഷ്ണന്‍ ചെയ്തതായാണ് വെളിപ്പെട്ടിരിക്കുന്നത്. ആരോപണത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ ഒരു നിമിഷംപോലും സ്പീക്കര്‍ക്ക് ആ സ്ഥാനത്ത് ഇരിക്കാനുള്ള ധാര്‍മികമായ യോഗ്യതയില്ല. എന്നാല്‍ വെളിപ്പെടുത്തല്‍ തനിക്കെതിരെ മാത്രമല്ലെന്നും, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെകൂടി ഉള്ളതാണെന്നും പറഞ്ഞ് പിടിച്ചുനില്‍ക്കാനാണ് ശ്രീരാമകൃഷ്ണന്‍ ശ്രമിക്കുന്നത്. രാജിവയ്‌ക്കണമെങ്കില്‍ താന്‍ മാത്രമല്ല മുഖ്യമന്ത്രിക്കും അതിനുള്ള ബാധ്യതയുണ്ടെന്നാണ് സ്പീക്കര്‍ തന്റെ പ്രതികരണത്തിലൂടെ സമര്‍ത്ഥമായി പറഞ്ഞുവയ്‌ക്കുന്നത്. സ്വപ്‌നയുടെ പുതുതായി പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തലിലൂടെ മറ്റൊന്നു കൂടി സ്ഥിരീകരിക്കപ്പെടുകയാണ്. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നതെല്ലാം പച്ചക്കള്ളമാണ്. സ്വപ്‌നയുടെ ഇത്തരം മൊഴികള്‍ കേന്ദ്ര ഏജന്‍സികളുടെ പക്കലുണ്ടെന്നും, ഏത് ഘട്ടത്തിലും അത് പുറത്തുവരാമെന്നും ഉറപ്പുള്ളതിനാലാണ് ക്രൈംബ്രാഞ്ചിനെ ഇറക്കിയും, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുമൊക്കെ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത നശിപ്പിക്കാന്‍ മുഖ്യമന്ത്രി നോക്കുന്നത്. അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍നിന്ന് അധികാര ദുരുപയോഗത്തിലൂടെ രക്ഷപ്പെടാനുള്ള ഈ ഗൂഢനീക്കങ്ങളെ വിജയിക്കാന്‍ അനുവദിച്ചുകൂടാ. സര്‍ക്കാര്‍ സംവിധാനം അധോലോക സംഘത്തെപ്പോലെ പെരുമാറുകയാണെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ ഏജന്‍സികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അങ്ങനെ സത്യം പുറത്തുവരട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.