Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നുണയുടെ കോട്ടകള്‍

തുടര്‍ന്ന് സോവിയറ്റ് റഷ്യയിലുണ്ടായ പല സംഭവങ്ങളും കമ്മ്യൂണിസ്റ്റ് കൂലി എഴുത്തുകാരിലൂടെ അവര്‍ പുറം ലോകത്തെ അറിയിച്ച് കൊണ്ടിരുന്നു. പച്ചനുണകളായിരുന്നു അവ.ഗോര്‍ബച്ചേവിന്റെ ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും കളവുകളെ പുറത്ത് കാട്ടി. ക്യൂബയും ചൈനയും കംബോഡിയും കൊറിയയുമെല്ലാം ഇത്തരം ഉദാഹരണങ്ങള്‍ തന്നെ. നട്ടാല്‍ കുരുക്കാത്ത നുണകളുടെ പെരുമഴയും തങ്ങളുടേതല്ലാത്ത അവകാശ വാദങ്ങളുമായി പിണറായിയും സിപിഎമ്മും ഇതിന്റെ തുടര്‍ച്ചയാവുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2021, 05:32 am IST
inArticle

കമ്മ്യൂണിസ്റ്റുകാര്‍ നുണകളുടെ പ്രചാരകരാണ്. അവരുടെ പാരമ്പര്യവും ജന്മസഹജവുമായ പ്രവര്‍ത്തനങ്ങളുടെ ഭാഗവുമാണത്. 1917 ലെ സോവിയറ്റ് ഒക്‌ടോബര്‍ വിപ്ലവം തന്നെ വലിയ ഒരു നുണയായിരുന്നു. വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന അലക്‌സാണ്ടര്‍ കെറന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ലെനിനും  ട്രോട്‌സ്‌കിയും ചേര്‍ന്ന് ഹൈജാക്ക് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് സോവിയറ്റ് റഷ്യയിലുണ്ടായ പല സംഭവങ്ങളും കമ്മ്യൂണിസ്റ്റ് കൂലി എഴുത്തുകാരിലൂടെ അവര്‍ പുറം ലോകത്തെ അറിയിച്ച് കൊണ്ടിരുന്നു. പച്ചനുണകളായിരുന്നു അവ.ഗോര്‍ബച്ചേവിന്റെ ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും കളവുകളെ പുറത്ത് കാട്ടി.  ക്യൂബയും ചൈനയും കംബോഡിയും കൊറിയയുമെല്ലാം ഇത്തരം ഉദാഹരണങ്ങള്‍ തന്നെ. നട്ടാല്‍ കുരുക്കാത്ത നുണകളുടെ പെരുമഴയും തങ്ങളുടേതല്ലാത്ത അവകാശ വാദങ്ങളുമായി പിണറായിയും സിപിഎമ്മും ഇതിന്റെ തുടര്‍ച്ചയാവുന്നു. നുണ പ്രചരിപ്പിക്കാനായി സകല വിധ മാധ്യമങ്ങളേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും അവര്‍ ദുരുപയോഗപ്പെടുത്തി. ഇടത് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന പദ്ധതികളില്‍ പാവപ്പെട്ടവരുടെ വീട് നിര്‍മാണത്തിന്റെ കാര്യമെടുത്താല്‍ പ്രധാനമന്ത്രി ആവാസ്‌യോജന, ലൈഫ്, സമ്പൂര്‍ണ്ണ വൈദ്യുതവല്‍ക്കരണ പദ്ധതി, 50 ലക്ഷം പേര്‍ക്ക് കുടിവെള്ളം നല്‍കുന്ന ജലജീവന്‍ മിഷന്‍ എന്നിവ കേന്ദ്രാവിഷ്‌കൃത പദ്ധതികളോ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളോ ആണ്.

കൊറോണ കാലത്തെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യാനായത് കേന്ദ്രം കനിഞ്ഞത് കൊണ്ട് മാത്രമാണ്. പൂര്‍ണ്ണമായും കേന്ദ്ര പദ്ധതിയായ ഗെയിലിനെ ആദ്യം എതിര്‍ത്തത് സിപിഎം ആണ്. കേരളം ഗുരുതരമായ സാമ്പത്തികതകര്‍ച്ചയിലും കടക്കെണിയലുമാണ്. പൊതു കടം മൂന്ന് ലക്ഷം കോടിയും ആളോഹരി കടബാധ്യത 55700 രൂപയുമാണ് വര്‍ദ്ധിച്ചത്. 57 മാസം കൊണ്ട് 84000 കോടി രൂപയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് പിണറായി അധികബാധ്യത വരുത്തി വെച്ചത്. 1482 കോടി രൂപ പ്രതിമാസം കടമെടുക്കുന്ന ഒരു സര്‍ക്കാരാണിത്. ഈ മാസത്തെ കടമെടുപ്പ് 1000 കോടി രൂപയാണ്. മദ്യവും ലോട്ടറിയും, കിഫ്ബിയും മസാലബോണ്ടിലുമാണ് കാര്യങ്ങള്‍ ഒരു വിധം നടന്ന് പോകുന്നത്.വരുമാനത്തിന്റെ 10% ശമ്പളത്തിനും പെന്‍ഷനും പലിശക്കുമായി നീക്കിവെക്കുന്നു. റവന്യൂ വരുമാനം കുറയുകയും ആഭ്യന്തര ഉല്പാദനത്തില്‍ (2.38%) ഇടിവ് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. 2018 ലെ സിഎജി റിപ്പോര്‍ട്ട് പ്രകാരം 322 പദ്ധതികളാണ് നടപ്പിലാക്കാതെ പോയത്. നികുതി കുടിശ്ശിക 14904 കോടി രൂപയാണ് പിരിഞ്ഞു കിട്ടാനുള്ളത്.

സ്വഛ്ഭാരത് പദ്ധതിയില്‍ 100 കോടി രൂപ ലാപ്‌സാവുന്ന സ്ഥിതിയും ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി. പ്രളയകാലത്ത് കേന്ദ്രം നല്‍കിയ അരിയില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ അനാസ്ഥ കാരണം അഴുകി നശിച്ചത് 14000 ക്വിന്റല്‍ അരിയാണ്. 2018 ലെ പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ വലിയ കൊള്ളതന്നെ നടന്നു. എറണാകുളം ജില്ലയില്‍ മാത്രം പുറത്ത് വന്ന കണക്ക് 14.5 കോടിയുടേതാണ്. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കാനുള്ള ലൈഫ് പദ്ധതി അഴിമതിയുടെ ആഘോഷമാക്കുകയായിരുന്നു ഈ സര്‍ക്കാര്‍. പദ്ധതിയുടെ പേരില്‍ 4 കോടി രൂപ കോഴപണമായി പലരുടേയും കൈകളിലെത്തി. ലൈഫ് അഴിമതി, സ്വര്‍ണ്ണകടത്ത് എന്നിവ ഈസര്‍ക്കാരിലെ ഉന്നതര്‍ നേരിട്ട് നടത്തിയ വമ്പന്‍ സാമ്പത്തിക കുറ്റകൃത്യങ്ങളായിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രി കെ.ടി. ജലീലുമെല്ലാം കേരളത്തിന് നാണക്കേടു വരുത്തി വെച്ചു.  

മത്സ്യതൊഴിലാളികളുടെ കഞ്ഞിയില്‍ കല്ലിട്ട് കൊണ്ട് ആഴക്കടല്‍ മത്സ്യസമ്പത്ത് വിദേശകുത്തകള്‍ക്ക് ഊറ്റിയെടുക്കാന്‍ അനുമതി നല്‍കിയത് ഈ സര്‍ക്കാരിന്റെ വന്‍ ഗൂഡാലോചനയായിരുന്നു. ഇഎംസിസിയുമായുള്ള കരാര്‍ നാണം കെട്ട് റദ്ദാക്കേണ്ടി വന്നു. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാന്‍ കൊണ്ടു വന്ന പത്രമാരണ ഓര്‍ഡിനന്‍സ് തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ വളരെ ധൃതിപിടിച്ചാണ് നടപ്പാക്കാന്‍ ശ്രമിച്ചത്. 2200 ഓളം ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍ കമ്പനിയില്‍ നിന്ന് സാധുതയില്ലാത്ത കൈമാറ്റത്തിലൂടെ ടി.സി.യോഹന്നാന്റെ ബിലിവേഴ്‌സ് ചര്‍ച്ച് സ്വന്തമാക്കുകയും ആ ഭൂമി അവരോട് സര്‍ക്കാര്‍ വിലക്ക് വാങ്ങാനുമാണ് ശ്രമിച്ചത്. കേരളത്തില്‍ 38000 ഏക്കര്‍ ഭൂമി അനധികൃതമായി വമ്പന്‍ കമ്പനികളും സ്വകാര്യവ്യക്തികളും കൈയ്യേറി സ്വന്തമാക്കി വെച്ചിരിക്കുന്നു എന്ന് രാജമാണിക്യം റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. 5 ലക്ഷത്തോളം വരുന്ന ആദിവാസികളില്‍ ഏറെയും ഇന്ന് ഭൂരഹിതരും ദാരിദ്ര്യവും പട്ടിണിയും രോഗ ദുരിതങ്ങളുമായി നിലനില്പിന്നായി പൊരുതുകയാണ്.  

അട്ടപ്പാടിയിലെ മുക്കാലിയില്‍ കടുകമണ്ണയിലെ മധുവിന്റെ ദാരുണ മരണം ഇന്നും നമ്മെ നൊമ്പരപ്പെടുത്തുകയാണ്. സംസ്ഥാന ഭരണ സിരാകേന്ദ്രത്തിന് മൂക്കിന് താഴെ തിരുവനന്തപുരം കൈതമുക്കില്‍ ഒരു പാവപ്പെട്ട കുടുംബത്തിലെ കുഞ്ഞുങ്ങള്‍ മണ്ണ് വാരി തിന്ന് വിശപ്പടക്കിയതും നാം കണ്ടു.  വാളയാര്‍ പെണ്‍കുട്ടികളുടെ ദാരുണ കൊലപാതകം മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. കുട്ടികളുടെ മാതാവ് നീതിക്കായി മാറത്തടിച്ച് കരഞ്ഞ് കേരളം മുഴുവന്‍ അലയുന്ന കാഴ്ച വേദനാജനകമാണ്. കോഴിക്കോട് കോടഞ്ചേരിയില്‍ രാഷ്‌ട്രീയ വിദ്വേഷം വെച്ച് സിപിഎം ബ്രാഞ്ച് നേതാവ്, ജ്യോത്‌സന എന്ന ഗര്‍ഭിണിയെ മര്‍ദ്ദിച്ച് ഗര്‍ഭസ്ഥശിശു മരിക്കാനിടയായി. മധുവിന്റെയും കെവിന്റേയും കൊലപാതങ്ങള്‍ കണ്ണൂരിലെ ഓട്ടോ തൊഴിലാളി ചിത്രലേഖക്കും തലശ്ശേരിയിലെ സഹോദരിമാരായ അഖിലക്കും അഞ്ജനക്കുമുണ്ടായ തിക്താനുഭവങ്ങള്‍ തുടങ്ങി ആ പട്ടിക നീളുന്നു. മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ കാലടി ശ്രീശങ്കരാചാര്യസംസ്‌കൃത സര്‍വ്വകലാശാലയില്‍ നിയമിച്ചതും പി. രാജീവന്റെ  ഭാര്യ വാണി കേസരിയെ കൊച്ചി ശാസ്ത്രസാേങ്കതിക സര്‍വ്വകലാശാലയില്‍ ലീഗ് ഓഫ് തോട്‌സില്‍ ഡയറക്ടറായി നിയമിച്ചതും കെ.ടി. ജലീലിന്റെ ഭാര്യ ഫാത്തിമയെ വളാഞ്ചേരി എച്ച്എസ്എസ് എല്‍ പ്രിന്‍സിപ്പലായി നിയമിച്ചതും കെ.കെ. രാഗേഷ് എം.പിയുടെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനവും എംഎല്‍എ ഷംസീറിന്റെ ഭാര്യയുടെ നിയമനവിവാദവും ഒക്കെ സര്‍ക്കാറിന്റെ ചരിത്രത്തിലെ കറുത്ത പാഠങ്ങളാണ്. യുഡിഎഫ് ആകട്ടെ ഇടതു മുന്നണിയുടെ കാര്‍ബന്‍ കോപ്പിമാത്രമാണ്. ഈ വിഷമവൃത്തത്തില്‍ നിന്ന് കരകയറാന്‍ കേരളത്തിന് ഒരേഒരുവഴിയേ ഉള്ളൂ. ദേശീയ ധാരയുമായി ഇഴുകിച്ചേരുക.

ബാലകൃഷ്ണന്‍ വെണ്ണക്കോട്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

India

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

Kerala

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)
India

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.