Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മതേതര സ്വര്‍ഗത്തിലെ മതഭീകരവാദികള്‍

ഇസ്ലാമിക ഭീകരവാദം ഒരു ആഗോള പ്രതിഭാസമാണെങ്കിലും ഇന്ത്യയില്‍ അതിന്റെ വിളനിലമായി കേരളം തുടരുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. കേരളത്തില്‍നിന്നുള്ളവര്‍ പ്രതികളായ നിരവധി കേസുകള്‍ എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 18, 2021, 05:00 am IST
inEditorial

ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിന്റെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന അഞ്ചുപേരെ  ദേശീയ അന്വേഷണ ഏജന്‍സി-എന്‍ഐഎ കേരളത്തില്‍നിന്ന് അറസ്റ്റു ചെയ്തത് അതീവ ഗുരുതരമായ  ഒരു സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മതേതരത്വത്തെക്കുറിച്ചുള്ള മധുരോദാരമായ വര്‍ത്തമാനങ്ങളും, മതസൗഹാര്‍ദത്തെക്കുറിച്ചുള്ള ഒടുങ്ങാത്ത അവകാശവാദങ്ങളും തുടരുന്നതിനിടെ കേരളം മതഭീകരവാദികളുടെ സ്വന്തം നാടായി മാറിയിരിക്കുന്നു എന്നതിന്റെ അനിഷേധ്യമായ തെളിവുകളിലൊന്നാണ് ഈ അറസ്റ്റുകള്‍. ഐഎസിന്റെ ജിഹാദി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും, ജമ്മുകശ്മീരിലേക്ക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ചാവേറാക്രമണത്തിനും ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്ന ഒരു സംഘത്തിന് നേതൃത്വം നല്‍കിയ മലപ്പുറം സ്വദേശി മുഹമ്മദ് അമീന്‍ അടുത്തിടെ എന്‍ഐഎയുടെ പിടിയിലാവുകയുണ്ടായി. ബഹ്‌റനില്‍നിന്ന് മടങ്ങിയെത്തിയ ഇയാള്‍ ദല്‍ഹിയില്‍ തങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ഇയാളില്‍നിന്നു കിട്ടിയ വിവരമനുസരിച്ചാണ് കൊല്ലം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി എട്ടിടങ്ങളില്‍ റെയ്ഡ് നടന്നത്. ബെംഗളൂരുവില്‍ രണ്ടിടത്തും ദല്‍ഹിയില്‍ ഒരിടത്തും ഇതോടൊപ്പം എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

കേരളത്തില്‍നിന്ന് ഇപ്പോള്‍ പിടിയിലായിരിക്കുന്ന ഒരാള്‍ കൊല്ലം സ്വദേശിയായ ഡോക്ടര്‍ റഹീസ് റഷീദാണ്. കാസര്‍കോടുനിന്ന് ലണ്ടനിലേക്ക് പഠിക്കാന്‍ പോയിരിക്കുന്ന ടി.കെ. ഇര്‍ഷാദിന്റെ വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തി. ഇതിനു മുന്‍പും ഇസ്ലാമിക ഭീകരവാദവുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് പിടിയിലായ പലരും വിദ്യാസമ്പന്നരായ യുവതീയുവാക്കളാണ്. തൊഴിലില്ലായ്‌മയും അറിവില്ലായ്‌മയുമാണ് യുവാക്കളെ വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതെന്നും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നതോടെ ഈ പ്രവണത അവസാനിക്കുമെന്നും ചിലര്‍ വാദിച്ചുപോന്നിരുന്നു. ഈ  വാദഗതി അടിസ്ഥാനപരമായി തെറ്റാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണ്. കൊവിഡ് മഹാമാരിയുടെ പിടിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ മറ്റുള്ളവര്‍ രാപകല്‍ അധ്വാനിക്കുമ്പോള്‍  അഭ്യസ്തവിദ്യരായ ചിലര്‍ ലോകത്ത് ഭീകരവാദം പ്രചരിപ്പിക്കുകയാണെന്ന് അടുത്തിടെ കൊല്‍ക്കത്തയിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. കേരളത്തില്‍ ഇക്കൂട്ടരുടെ സംഖ്യ വളരെ കൂടുതലാണെന്ന് ആഗോള ഇസ്ലാമിക ഭീകരവാദവുമായി ബന്ധപ്പെട്ട് പിടിയിലാവുന്നവരുടെ എണ്ണം തെളിയിക്കുന്നു.

ഇസ്ലാമിക ഭീകരവാദം ഒരു ആഗോള പ്രതിഭാസമാണെങ്കിലും ഇന്ത്യയില്‍ അതിന്റെ വിളനിലമായി കേരളം തുടരുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. കേരളത്തില്‍നിന്നുള്ളവര്‍ പ്രതികളായ നിരവധി കേസുകള്‍ എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വനിതയടക്കം ചിലര്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ഭീകരപ്രവര്‍ത്തനത്തിന്റെതായ ഒരു പശ്ചാത്തലമുള്ളത് കാണാതിരുന്നുകൂടാ. ഇവിടുത്തെ രാഷ്‌ട്രീയ-ഭരണ കേന്ദ്രങ്ങളില്‍നിന്ന് തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും പരസ്യമായ പിന്തുണ ലഭിക്കുന്നു. ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ സംഘടന രൂപീകരിച്ച് രാഷ്‌ട്രീയത്തിലിടപെടുകയും, തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുന്നു. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ ആരാകണമെന്നുപോലും ഈ സംഘടനകള്‍ തീരുമാനിക്കുന്ന അവസ്ഥയുണ്ട്. ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി-കുറ്റിയാടി മണ്ഡലങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധം ഇതാണ് കാണിക്കുന്നത്. ഭീകരവാദത്തെ ശരിയായി തുറന്നുകാണിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല. ചില മാധ്യമങ്ങള്‍ വിധ്വംസക ശക്തികളുടെ വക്താക്കളായിത്തന്നെ പെരുമാറുന്ന സാഹചര്യമാണ്. അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ ശക്തമായി ഇടപെടുകയും, കേസില്‍ പ്രതികളാകുന്നവര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുകയും വേണം. ഇതുമാത്രമാണ് നമുക്ക് മുന്നിലുള്ള അടിയന്തര പോംവഴി.

Tags: kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.