Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

പരദാസ്യത്തില്‍ അധഃപതിച്ച ജയസിംഹന്‍

ദില്ലിയിലും ജയസിംഹന്റെ ഉത്കര്‍ഷത്തില്‍ അസൂയാലുക്കളായ സേനാനായകന്മാര്‍ ഗുപ്തഭാഷണത്തില്‍ കൂടി ബാദശാഹയെ സ്വാധീനിച്ചു. ജയസിംഹന്‍ ബാദശാഹയില്‍ വിശ്വാസവഞ്ചന ചെയ്തുകൊണ്ടിരിക്കയാണെന്ന് വരുത്തിത്തീര്‍ത്തു. ഈ വര്‍ത്തമാനം എല്ലായിടവും പരന്നു, ജയസിംഹനും ഈ വിവരം അറിഞ്ഞു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 17, 2021, 09:20 pm IST
inSamskriti

പിന്നീട് ഔറംഗസേബിന്റെ കഴുകക്കണ്ണ് ജയസിംഹനിലേക്കായി. ബീജാപ്പൂരുമായുള്ള യുദ്ധത്തില്‍ ജയസിംഹന് പരാജയം സംഭവിച്ച വാര്‍ത്ത ബാദശാഹയുടെ ചെവിയിലെത്തി. ബീജാപ്പൂരുമായുള്ള യുദ്ധത്തില്‍ ദുര്‍ബ്ബല ഹസ്തനായി തീര്‍ന്ന ജയസിംഹന്, ശിവാജി സ്വരാജ്യത്തില്‍ എത്തിയാല്‍ എന്തുചെയ്യുമെന്ന ഭീതിയും ഉണ്ടായി.  

ദില്ലിയിലും ജയസിംഹന്റെ ഉത്കര്‍ഷത്തില്‍ അസൂയാലുക്കളായ സേനാനായകന്മാര്‍ ഗുപ്തഭാഷണത്തില്‍ കൂടി ബാദശാഹയെ സ്വാധീനിച്ചു. ജയസിംഹന്‍ ബാദശാഹയില്‍ വിശ്വാസവഞ്ചന ചെയ്തുകൊണ്ടിരിക്കയാണെന്ന് വരുത്തിത്തീര്‍ത്തു. ഈ വര്‍ത്തമാനം എല്ലായിടവും പരന്നു, ജയസിംഹനും ഈ വിവരം അറിഞ്ഞു. മകന്‍ രാമസിംഹനെ അപമാനിച്ചതിലും അതീവദുഃഖിതനായിരുന്നു ജയസിംഹന്‍. ബാദശാഹയുടെ അനന്യനിഷ്ഠാവാനായ ജയസിംഹനെപ്പോലുള്ളവരുടെ വിശ്വാസ്യതയെ സംശയിച്ചാല്‍, അവര്‍ക്കുണ്ടാവുന്ന ഹൃദയാഘാതം വളരെ വലുതായിരിക്കും. ഈ കളങ്കം കഴുകിക്കളയാനായി, ബാദശാഹയില്‍ തനിക്കുള്ള അചഞ്ചലവും അനന്യവുമായ നിഷ്ഠ ഉറപ്പിക്കാനായി, ദില്ലിയിലുള്ള ഔറംഗസേബിന്റെ ശ്വശുരന്‍ (ഭാര്യാപിതാവ്) ജഫര്‍ഖാന് ജയസിംഹന്‍ ഒരു കത്തെഴുതി.

മുഴുവന്‍ ദക്ഷിണഭാരതവും ബാദശാഹയുടെ അധീനതയില്‍ കൊണ്ടുവരാന്‍ യഥാശക്തി ഞാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കയാണ്. എങ്ങനെയെങ്കിലും വീണ്ടും ശിവാജിയെ ബാദശാഹയുടെ മുന്നിലെത്തിക്കാന്‍ ഉപായം ആലോചിച്ചുകൊണ്ടിരിക്കയാണ്. അവസരം കണ്ടെത്തി അയാളെ നശിപ്പിക്കും. ബാദശാഹയുടെ കാര്യസാദ്ധ്യത്തിനായി ഞാന്‍ എന്തും ചെയ്യാന്‍ തയ്യാറാണ്. ജനങ്ങളുടെ സ്തുതിയിലും നിന്ദിക്കലിലും ഞാന്‍ ഇളകാന്‍ പോകുന്നില്ല. ബാദശാഹ അംഗീകരിക്കുകയാണെങ്കില്‍ ശിവാജിയുടെ പുത്രനുമായി എന്റെ പുത്രിയുടെ വിവാഹാലോചന നടത്താം.  ശിവാജിയുടെ കുലത്തെക്കാള്‍ ശ്രേഷ്ഠമായതാണ് എന്റെ കുലം. അതുകൊണ്ട് ഈ വിവാഹപ്രസ്താവന ശിവാജി അംഗീകരിക്കാതിരിക്കില്ല. വിവാഹ സന്ദര്‍ഭത്തില്‍ എങ്ങനെയെങ്കിലും അവസരം കണ്ടെത്തി അയാളുടെ കഥ തീര്‍ക്കും. ഇത് രഹസ്യമായി സൂക്ഷിക്കുക, പെട്ടെന്ന് മറുപടി പ്രതീക്ഷിക്കുന്നു, എന്ന് മിര്‍ഝാരാജാ ജയസിംഹന്‍.

പ്രതിദിനം ഒരു മണിക്കൂറെങ്കിലും ഏകലിംഗനാഥന്റെ പൂജയില്‍ മുഴുകിയിരിക്കാറുള്ള ഭക്തനായ രാജപുത്ത് ജയസിംഹന്റെ നിലവാരം നോക്കൂ. പരദാസ്യത്തില്‍, ഉയര്‍ന്ന വ്യക്തിത്വമുള്ളവര്‍ പോലും എങ്ങനെ  അധഃപതിക്കുന്നു എന്നുള്ളത് ഇതിനേക്കാള്‍ വലിയ ഉദാഹരണം ആവശ്യമാണോ?

ഔറംഗസേബ് ജയസിംഹന്റെ കത്തിന് മറുപടി അയച്ചില്ല. ജാഫര്‍ഖാനെക്കൊണ്ട് എഴുതിച്ചുമില്ല. മറിച്ച് ദക്ഷിണ ഹിന്ദുസ്ഥാനത്തിന്റെ സുബേദാറായി മകനായ മുഅജം നിയുക്തനായി.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.