Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ചേലക്കരയുടെ മണ്ണില്‍ വിജയക്കൊടി ആരുയര്‍ത്തും

ചേലക്കര മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചു പിടിക്കാന്‍ യുഡിഎഫും കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ അട്ടിമറി വിജയം ലക്ഷ്യം വെച്ചാണ് എന്‍ഡിഎ രംഗത്തുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 02:23 pm IST
inThrissur

തൃശൂര്‍: ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂര്‍ക്കര, പാഞ്ഞാള്‍, പഴയന്നൂര്‍, തിരുവില്വാമല, വള്ളത്തോള്‍ നഗര്‍, വരവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ചേലക്കര നിയോജക മണ്ഡലം. 

ഭാരതപുഴയെയും വടക്കന്‍ മലനിരകളേയും കിഴക്കു-പടിഞ്ഞാറ് ഭാഗങ്ങള്‍ പാലക്കാട് ജില്ലയേയും അതിരിടുന്ന മണ്ഡലത്തെ നിലവില്‍ എല്‍ഡിഎഫിലെ യു.ആര്‍ പ്രദീപാണ് പ്രതിനിധീകരിക്കുന്നത്. 1965-ല്‍ മണ്ഡലം രൂപീകൃതമായപ്പോള്‍ മുതല്‍ പട്ടികജാതി സംവരണ മണ്ഡലം. ഇതുവരെ നടന്ന 13 തെരഞ്ഞെടുപ്പില്‍ 7 തവണ എല്‍ഡിഎഫും 6 തവണ കോണ്‍ഗ്രസും വിജയിച്ചു. 

കോണ്‍ഗ്രസിലെ കെ.കെ ബാലകൃഷ്ണനും സിപിഎമ്മിലെ കെ.രാധാകൃഷ്ണനും 4 തവണ വീതം ചേലക്കരയില്‍ നിന്ന് നിയമസഭയിലെത്തി. കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശപോരാട്ടങ്ങളില്‍ ഇളകി മറിഞ്ഞ ചേലക്കരയുടെ മണ്ണില്‍ ഇത്തവണ ശക്തമായ പോരാട്ടമായിരിക്കും. മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചു പിടിക്കാന്‍ യുഡിഎഫും കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ അട്ടിമറി വിജയം ലക്ഷ്യം വെച്ചാണ് എന്‍ഡിഎ രംഗത്തുള്ളത്.

മണ്ഡല വികസനം-ജനങ്ങള്‍ പറയുന്നത്…

ആരോഗ്യ മേഖല

ആരോഗ്യ മേഖലയില്‍ നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുന്ന ചേലക്കര മണ്ഡലത്തില്‍ ചേലക്കര കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നും പരിമിതം. മണ്ഡലത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എല്ലാം കുടുംബ ആരോഗ്യ കേന്ദ്രമെന്ന് അവകാശപ്പെടുമ്പോഴും ഒരു കുടുംബ ആരോഗ്യ കേന്ദ്രം പോലും യഥാര്‍ത്ഥ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല.

പൈങ്കുളം റയില്‍വേ മേല്‍പ്പാലം, ചേലക്കര ബൈപ്പാസ്

ഏറെ യാത്രാദുരിതം നേരിടുന്ന പൈങ്കുളം റയില്‍വേ ഗെയ്റ്റിനു മുകളില്‍ മേല്‍പ്പാലം നിര്‍മ്മിക്കുമെന്ന വാഗ്ദാനം നടപ്പായില്ല. പൊതുജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ഇപ്പോഴും പൊള്ളയായ് തുടരുന്നു. ചേലക്കര ടൗണിലെ ഗതാഗതകുരുക്കിന് ശാശ്വതപരിഹാരമായ് മാറാവുന്ന ചേലക്കര ബൈപ്പാസ് പ്രഖ്യാപനത്തില്‍ ഒതുങ്ങി. ചേലക്കര ഉദുവടിയില്‍ നിന്ന് ആരംഭിച്ച് നാട്യാഞ്ചിറയിലേക്കുള്ളതാണ് നിര്‍ദ്ദിഷ്ട ബൈപ്പാസ് റോഡ്.

പട്ടിക ജാതി ക്ഷേമം

പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമം നടപ്പിലാക്കാന്‍ ബാധ്യസ്ഥനായ എംഎല്‍എ മണ്ഡലത്തിലെ പല പട്ടികജാതി കോളനികളിലേക്കും വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ല. തിരുവില്വാമല പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചോഴിയംകോട് കോളനിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപ വകയിരുത്തി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും വികസനമെന്നത് സ്വപ്നമായി അവശേഷിക്കുന്നു.

വിദ്യാഭ്യാസ മേഖല

മണ്ഡലത്തിലെ മുഴുവന്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയെന്നാണ്  എല്‍ഡിഎഫിന്റെ അവകാശവാദം. മണ്ഡലത്തില്‍ പാമ്പാടി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഉള്‍പ്പെടെ നിരവധി സ്‌കൂളുകള്‍ ശോച്യാവസ്ഥയില്‍ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കുടിവെള്ള പ്രശ്‌നം പരിഹരിച്ചില്ല: ബിജെപി

ചേലക്കര മണ്ഡലത്തില്‍ നിരവധി ജലാശയങ്ങള്‍ ഉണ്ടെങ്കിലും പലയിടത്തും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നിലനില്‍ക്കുന്നത്. കുടിവെള്ള ക്ഷാമം നേരിടാന്‍ പദ്ധതികളൊന്നും തന്നെ നടപ്പാക്കിയില്ല. മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളിലേയും കര്‍ഷകര്‍ക്ക് ജലസേചനം ഉറപ്പുവരുത്തുന്ന ചീരക്കുഴി ലിഫ്റ്റ് ഇറിഗേഷന്‍ പ്രളയത്തില്‍ തകര്‍ന്നിരുന്നു. പദ്ധതിയുടെ പുനരുദ്ധാരണം വേഗത്തിലാക്കാന്‍ നടപടിയുണ്ടായില്ല. മണ്ഡലത്തില്‍ പുതിയ ജലസേചന പദ്ധതികളൊന്നും തുടങ്ങിയിട്ടില്ല. മണല്‍ ചാക്കുകളാല്‍ താല്‍ക്കാലിക തടയണ നിര്‍മ്മിച്ചതടക്കമുള്ള ജലസേചന പദ്ധതികളില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. മണ്ഡലത്തില്‍ പ്രളയക്കെടുതി നേരിട്ട കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിക്കാന്‍ നടപടിയുണ്ടായില്ല. കൊട്ടിഘോഷിച്ചാണ് തിരുവില്വാമല- മായന്നൂര്‍ പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്. കൈത്തറി ഗ്രാമത്തിന്റെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കാനായി നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച തിരുവില്വാമല കുത്താമ്പുള്ളി -മായന്നൂര്‍ പാലം ജലരേഖയായി. മണ്ഡലത്തിലെ പല റോഡുകളും ഗതാഗതയോഗ്യമല്ല.

പി.എസ് കണ്ണന്‍ (ബിജെപി ചേലക്കര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി)

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ല: യുഡിഎഫ്

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും തന്നെ എല്‍ഡിഎഫ് നടപ്പാക്കിയിട്ടില്ല. പട്ടികജാതി മണ്ഡലമായിട്ടും പട്ടികജാതി കോളനികളിലെ കുടിവെള്ളക്ഷാമം പരിഹരിച്ചില്ല. കോടികള്‍ ചെലവാക്കി സ്ഥാപിച്ച കേരപാര്‍ക്ക്, റൈസ് പാര്‍ക്ക് എന്നിവ പ്രവര്‍ത്തനരഹിതമായി കിടക്കുന്നു. കാര്‍ഷിക മേഖലയില്‍ ജലസേചന സൗകര്യങ്ങളില്ല. ചെറുതുരുത്തി, നെടുമ്പുര മേഖലകളിലേക്കുള്ള എല്‍ഐസി കുടിവെള്ള പദ്ധതി നടപ്പായില്ല. 2018-ലെ പ്രളയത്തില്‍ തകര്‍ന്ന ചീരക്കുഴി ജലസേചന പദ്ധതിയുടെ നിര്‍മ്മാണ ജോലികള്‍ അടുത്തിടെയാണ് ആരംഭിച്ചത്. പാഞ്ഞാള്‍, കൊണ്ടാഴി, തിരുവില്വാമല മേഖലകളില്‍ ഭാരതപ്പുഴ കാട്പിടിച്ചു കിടക്കുന്നു. പൈങ്കുളം, മുള്ളൂര്‍ക്കര റെയില്‍വേ മേല്‍പ്പാലങ്ങള്‍ യാഥാര്‍ത്ഥ്യമായില്ല. തിരുവില്വാമല മലാറയിലെ മാന്തോപ്പ് പദ്ധതി സംരക്ഷിക്കപ്പെടാതെ നശിച്ചു. 1992-ല്‍ ഉദ്ഘാടനം ചെയ്ത വടക്കാഞ്ചേരി ശുദ്ധജലപദ്ധതിയുടെ പുനരുദ്ധാരണം നടത്തിയില്ല. സ്‌കൂളുകളില്‍ ഹൈടെക്കാക്കുന്നിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ഉയര്‍ന്നിട്ടില്ല.

ടി.എം കൃഷ്ണന്‍ (കോണ്‍ഗ്രസ് ചേലക്കര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്)

മണ്ഡലത്തില്‍ സമഗ്ര വികസനം നടപ്പാക്കി: എല്‍ഡിഎഫ്

കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 833 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തി. വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷിക, പൊതുമരാമത്ത് മേഖലകള്‍ക്കാണ് മുന്‍ തൂക്കം നല്‍കിയത്. കാര്‍ഷിക മേഖലകള്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി. പ്രളയത്തില്‍ തകര്‍ന്ന ജലസേചന പദ്ധതികള്‍ 48 കോടി രൂപ ചെലവഴിച്ച് പുനര്‍നിര്‍മ്മിച്ചു. മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലായുള്ള 10 ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. കുടിവെള്ള പദ്ധതികളുടെ ഭാഗമായി ഭാരതപുഴയില്‍ ഷൊര്‍ണൂര്‍, ചെറുതുരുത്തി, കൊണ്ടയൂര്‍, ഓങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചു. പൊതുമരാമത്ത് മേഖലയില്‍ മണ്ഡലത്തിലെ റോഡുകള്‍ നവീകരിച്ചിട്ടുണ്ട്. അകമല-ചെറുതുരുത്തി, ചേലക്കര-എളനാട്, തലശേരി-തളി, പാഞ്ഞാള്‍-മണലാടി എന്നീ റോഡുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. മണ്ഡലത്തില്‍ വ്യാപകമായി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.

കെ.കെ മുരളീധരന്‍ (സിപിഎം ചേലക്കര ഏരിയാ സെക്രട്ടറി)

Tags: electionകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Chelakkara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.