Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വില്‍ക്കാനുണ്ട് സീറ്റും ചിഹ്നവും; ബത്തേരിയിലെ പെയ്ഡ് സീറ്റ് കോണ്‍-സിപിഎം സഖ്യത്തെളിവ്, അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നവും തൂക്കി വിറ്റു

എം.എസ്. വിശ്വനാഥന്‍ കേണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്നു. വിമുക്തഭടന്‍. വയനാട്ടില്‍ ആദ്യമായി പാചക വാതക വിതരണ ഏജന്‍സി കൊണ്ടുവന്ന് കോടികള്‍ സമ്പാദിച്ച ബിസിനസുകാരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 10:10 am IST
inKerala

കൊച്ചി: വയനാട്ടിലെ ബത്തേരിയില്‍ സിപിഎം സീറ്റു വിറ്റു, ഒപ്പം അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നവും തൂക്കി വിറ്റു. സീറ്റു വില്‍പ്പന മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ചിഹ്നം വില്‍ക്കുന്നതാദ്യം. എം.എസ്. വിശ്വനാഥന്‍ എന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ ബിസിനസുകാരനാണ് സീറ്റ് നല്‍കിയത്. 2001 ല്‍ നടത്തിയ സീറ്റു വില്‍പ്പനയുടെ ആവര്‍ത്തനമാണ് 20 വര്‍ഷം കഴിഞ്ഞപ്പോള്‍.

എം.എസ്. വിശ്വനാഥന്‍ കേണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്നു. വിമുക്തഭടന്‍. വയനാട്ടില്‍ ആദ്യമായി പാചക വാതക വിതരണ ഏജന്‍സി കൊണ്ടുവന്ന് കോടികള്‍ സമ്പാദിച്ച ബിസിനസുകാരന്‍. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഏജന്‍സി ഇപ്പോഴും നടത്തുന്ന മുതലാളി. പെട്ടെന്ന് സിപിഎമ്മിന്റെ പ്രിയനായി, സ്ഥാനാര്‍ഥിയായി. മാത്രമല്ല, പാര്‍ട്ടി ചിഹ്നവും നല്‍കി.  

ഇന്നലെവരെ കോണ്‍ഗ്രസുകാരനായിരുന്ന വിശ്വനാഥന്‍ പെട്ടെന്ന് പാര്‍ട്ടി നേതാവാകുകയും സ്ഥാനാര്‍ഥിയാകുകയും ചെയ്ത് ബത്തേരി സംവിരണ സീറ്റില്‍ മത്സരിക്കുകയും ചെയ്യുന്നുവെന്ന് വന്നപ്പോള്‍ അതുവരെ പാര്‍ട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തിച്ചു വന്നവര്‍ക്ക് പാര്‍ട്ടിയില്‍ നിലനില്‍പ്പില്ലാതായി. സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി നേതാവുമായ ഇ.എ. ശങ്കരന്‍ പ്രതിഷേധിച്ച് രാജിവെച്ചുകഴിഞ്ഞു. കൂടുതല്‍ രാജി ഉണ്ടാകുമെന്നാണ് അറിയുന്നത്. മണ്ഡലം എന്നും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കൂടെയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് രാഷ്‌ട്രീയ സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിക്ക് വോട്ടുമറിച്ച് നല്‍കിയ ജില്ലയാണ് വയനാട്.  

ബത്തേരി മണ്ഡലത്തില്‍ മാത്രം രാഹുല്‍ ഗാന്ധിക്ക് 70,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. അതായത്, സീതാറാം യെച്ചൂരി- സോണിയാ ഗാന്ധി ധാരണയും സിപിഎം-കോണ്‍ഗ്രസ് സഖ്യവും പ്രവര്‍ത്തിച്ച മണ്ഡലം. അവിടെ കോണ്‍ഗ്രസുകാരനായിരുന്നയാളെ ഇത്തവണ സിപിഎം സ്ഥാനാര്‍ഥിയാക്കി, അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നവും കൊടുത്തു. കുടിയേറ്റ പ്രദേശമായ ആദിവാസി മണ്ഡലം 2011 മുതലാണ് പട്ടികവര്‍ഗ സംവരണമായത്.

ബത്തേരിയില്‍ 1996ലും 2006ലും ഇടതുപക്ഷ സ്ഥാനാര്‍ഥി ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ സ്ഥാനാര്‍തഥി പ്രശ്നം, തമ്മിലടി, അസംതൃപ്തി ഒക്കെയായിരുന്നു കാരണം. ഇത്തവണയും അതൊക്കെ അനുകൂല ഘടകമായിട്ടും സിപിഎം എന്തുകൊണ്ട് പാര്‍ട്ടിക്കാരന് സീറ്റുകൊടുത്തില്ല, എന്നത് മറ്റു സ്ഥലങ്ങളില്‍ സിപിഎം-കോണ്‍ഗ്രസ് രാഷ്‌ട്രീയ സഖ്യത്തിന് പാര്‍ട്ടി ദേശീയ തലത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പുകള്‍തന്നെയാകാം കാരണം.  

ഈ മണ്ഡലം 2001 ല്‍ ഒരു മുതലാളിക്ക് സിപിഎം വിറ്റിരുന്നു. അന്ന് 25 ലക്ഷം വാങ്ങിയാണ് സീറ്റുകൊടുത്തതെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ബിസിനസ് നടത്തിപ്പുകാരന്‍ മത്തായി നൂറനാലിനാണ് സീറ്റ് നല്‍കിയത്. മത്തായി നൂറനാല്‍ 2001 ല്‍ കോണ്‍ഗ്രസിലെ എന്‍.ഡി. അപ്പച്ചനോട് തോറ്റു. തൊട്ടു മുന്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വര്‍ഗീസ് വൈദ്യന്‍ നേടിയ 44.42 ശതമാനം വോട്ട് 35.65 ആക്കി കുറച്ചുകളഞ്ഞു. എം.എസ്. വിശ്വനാഥന്റെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തില്‍ ആ പഴയ ഓര്‍മകള്‍ ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയില്‍നിന്നുവന്ന ഒരാളെ ദത്തെടുത്ത് സ്ഥാനാര്‍ഥിത്വവും സമ്മാനമായി പാര്‍ട്ടി ചിഹ്നവും നല്‍കിയ സംഭവം ഏറെ പരിഹാസ്യമായാണ് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ പ്രചരിക്കുന്നത്. 1980 കളുടെ അവസാനം കേരള സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനം നടത്തിയ വിവാദത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രചരിപ്പിച്ച പാട്ടാണ് പഴയ സഖാക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലെ രഹസ്യ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത്. പാട്ട് ഇങ്ങനെയാണ്: ‘ആര്‍ക്കും വാങ്ങാം കാശുകൊടുത്താല്‍ മാര്‍ക്കുഷീറ്റും ബിരദവുമെല്ലാം’ മറ്റൊരു സന്ദേശം ഇങ്ങനെ, സിപിഎം വാടക ഗര്‍ഭപാത്രമായി മാറുന്നു.

Tags: electionകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021വയനാട്‌Batheri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.