ന്യുദല്‍ഹി: കളിക്കളത്തില്‍ സെഞ്ചുറികള്‍ വാരിക്കൂട്ടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക്് കളത്തിന് പുറത്തും സെഞ്ചുറി. ഇന്‍സ്‌റ്റേഗ്രാമില്‍ നൂറ് മില്യന്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി കോഹ്‌ലി. പ്രിയങ്ക ചോപ്ര, രണ്‍വീര്‍ സിങ്, ദീപിക പദുകോണ്‍ എന്നിവരെ മറികടന്നാണ് കോഹ് ലി ഈ നേട്ടം സ്വന്തമാക്കിയത്.
ചോപ്രയ്‌ക്ക് അറുപത് മില്യണും ദീപിക പദുകോണിന് 53.3 മില്യണും ഫോളോവേഴ്‌സാണുള്ളത്. പോര്‍ച്ചുഗീസ് ഫുട്‌ബോളര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോയാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരം. 266 മില്യണ്‍ ആളുകളാണ് റൊണോയെ പിന്തുടരുന്നത്.
















