Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലക്ഷ്യം ഫൈനല്‍; നാലാം ടെസ്റ്റ് നാളെ മുതല്‍

സ്പിന്നിനെ തുണയ്‌ക്കുന്ന പിച്ചില്‍ ഇന്ത്യയ്‌ക്ക് ഒരു സമനിലകൊണ്ട് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തും. രണ്ട് ദിവസം കൊണ്ട് അവസാനിച്ച മൂന്നാം ടെസ്റ്റില്‍ പത്ത്് വിക്കറ്റിന് തോറ്റതോടെ ഇംഗ്ലണ്ടിന്റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്ന സ്വപ്‌നം തകര്‍ന്നു. എന്നിരുന്നാലും ജയം തന്നെയാണ് റൂട്ടും സംഘവും ലക്ഷ്യമിടുന്നത്. വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. കൂടാതെ ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നിന്ന് പുറത്താക്കുകയും ചെയ്യാം. ഇന്ത്യ തോറ്റാല്‍, പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഓസീസിന് ഫൈനലിലേക്കുള്ള വഴി തുറക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 3, 2021, 05:23 pm IST
inCricket

അഹമ്മദാബാദ്: രണ്ട് ദിനംകൊണ്ട് ഒരു ടെസ്റ്റ് മത്സരത്തിന് പരിസമാപ്തി കുറിച്ച , നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പിച്ചില്‍ വീണ്ടുമൊരു അങ്കത്തിന് തയ്യാറെടുക്കുകയാണ് വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ സൈന്യവും ജോ റൂട്ടിന്റെ ഇംഗ്ലീഷ് പടയും. പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ്് നാളെ ഈ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും.  

സ്പിന്നിനെ തുണയ്‌ക്കുന്ന പിച്ചില്‍ ഇന്ത്യയ്‌ക്ക് ഒരു സമനിലകൊണ്ട് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തും. രണ്ട്് ദിവസം കൊണ്ട് അവസാനിച്ച മൂന്നാം ടെസ്റ്റില്‍ പത്ത്് വിക്കറ്റിന് തോറ്റതോടെ ഇംഗ്ലണ്ടിന്റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്ന സ്വപ്‌നം തകര്‍ന്നു. എന്നിരുന്നാലും ജയം തന്നെയാണ് റൂട്ടും സംഘവും ലക്ഷ്യമിടുന്നത്. വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. കൂടാതെ ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നിന്ന് പുറത്താക്കുകയും ചെയ്യാം. ഇന്ത്യ തോറ്റാല്‍,  പോയിന്റ്  നിലയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഓസീസിന് ഫൈനലിലേക്കുള്ള വഴി തുറക്കും.  

പരമ്പരയില്‍ 2-1 ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ വിജയം തന്നെ ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുക. ജയിച്ചാല്‍ ഇന്ത്യക്ക്് പരമ്പര 3-1 ന് സ്വന്തമാക്കം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും കടക്കാം. ലോര്‍ഡ്്‌സില്‍ ജൂണിലാണ് ഫൈനല്‍. ന്യൂസിലന്‍ഡ് നേരത്തെ തന്നെ ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം.  ഇവിടെ നടന്ന ആദ്യ ടെസ്റ്റ്് രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ചത്  വിവാദത്തിന് തിരികൊളുത്തിയിരുന്നു. സമ്പന്നവും ശക്തവുമായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്്് നിലവാരമില്ലാത്ത പിച്ച്് ഒരുക്കുന്നതിന് ഇന്റര്‍നാഷണല്‍  ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) കൂട്ടുനില്‍ക്കുകയാണെന്ന്് മുന്‍ ഇംഗ്ലണ്ട് കളിക്കാര്‍ ആരോപിച്ചു. എന്നാല്‍ ഇംഗ്ലണ്ട് വിലപിക്കുന്നത് നിര്‍ത്തി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് വേണ്ടെതെന്ന് വിന്‍ഡീസിന്റെ മുന്‍ നായകന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് പറഞ്ഞു.

ഇംഗ്ലണ്ട് ടീം , പക്ഷെ വിവാദങ്ങളോട് പ്രതികരിച്ചില്ല. ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ ചെറുക്കാനുളള വഴിതേടുകയാണ് ഞങ്ങളെന്ന് ഇംഗ്ലണ്ടിന്റെ ബൗളിങ് പരിശീലകന്‍ ജീതന്‍ പട്ടേല്‍ വെളിപ്പെടുത്തി. നാലാം ടെസ്റ്റിലും പിച്ച് സ്പിന്നിനെ തുണയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്പിന്നാക്രമണത്തെ നേരിടാന്‍ ഒരു വഴി കണ്ടെത്തണം. ടോസ് ലഭിച്ചാല്‍ ബാറ്റ് ചെയ്ത് മാന്യമായ സ്‌കോര്‍ നേടേണ്ടത് അനിവാര്യമാണെന്ന്് പട്ടേല്‍ പറഞ്ഞു.

ഇംഗ്ലണ്ട് ഡ്രസ്സിങ് റൂമില്‍ നടന്നതിനെക്കാള്‍  വമ്പന്‍ ചര്‍ച്ചകളാണ് പിച്ചിനെക്കുറിച്ച് മാധ്യമങ്ങളില്‍ നടന്നത്. ഇപ്പോഴും ഞങ്ങള്‍ക്ക് ഈ പിച്ചില്‍ കളിക്കുക വിഷമകരമാണ്്. ഈ ടെസ്റ്റ് ജയിച്ചാല്‍ പരമ്പര സമനിലയാക്കാം. വിജയത്തിന് കഠിന പ്രയത്‌നം തന്നെ വേണ്ടിവരുമെന്ന്് ഇംഗ്ലീഷ് സ്പിന്നര്‍ ജാക്ക് ലീച്ച് പറഞ്ഞു. ആദ്യ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് പതിനാറ് വിക്കറ്റ്് നേടിയ താരമാണ് ജാക്ക് ലീച്ച്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

Spiritual

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

India

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.