Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ബഹിരാകാശത്തെ പുതിയ ചരിത്രം

പ്രതിഭാശേഷിയുടെ കാര്യത്തില്‍ നമ്മുടെ ശാസ്ത്രജ്ഞരെ വെല്ലാന്‍ ലോകത്ത് ആര്‍ക്കും കഴിയില്ല. കഴിവു തെളിയിക്കാന്‍ അവര്‍ക്ക് അവസരം കിട്ടണമെന്നു മാത്രം. മോദി ഭരണത്തില്‍ അത് സംഭവിക്കുന്നു എന്നതിന് തെളിവാണ് ഐഎസ്ആര്‍ഒ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന വിജയകരമായ ദൗത്യങ്ങള്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 2, 2021, 05:00 am IST
inEditorial

ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ന്യൂസ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണത്തിന്റെ വിജയം ഭാരതത്തിന്റെ അഭിമാനമുയര്‍ത്തുകയും, ലോകരാഷ്‌ട്രങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരിക്കുന്നു. പിഎസ്എല്‍വി-സി51 എന്ന വിക്ഷേപണ വാഹനം ബ്രസീലിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-1 ഉള്‍പ്പെടെ 19 ഉപഗ്രഹങ്ങളെ നിശ്ചിത സമയ പരിധിക്കുള്ളില്‍ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചതോടെ ഐഎസ്ആര്‍ഒ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്. ഈ വിക്ഷേപണ വിജയം ഐഎസ്ആര്‍ഒയ്‌ക്ക് അതിയായ സന്തോഷം നല്‍കുന്നതാണെന്ന ചെയര്‍മാന്‍ കെ. ശിവന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെയും വാക്കുകളിലെ വികാരം ഓരോ ഭാരതീയനും പങ്കുവയ്‌ക്കുന്നു. ദൗത്യം വിജയിപ്പിച്ച ഐഎസ്ആര്‍ഒയ്‌ക്ക് നന്ദിയറിയിച്ച ബ്രസീലിന്റെ ശാസ്ത്ര-സാങ്കേതിക മന്ത്രിയുടെ നടപടി ഭാരതത്തിനുള്ള അംഗീകാരമാണ്. ആമസോണ്‍ വനനശീകരണം കണ്ടുപിടിക്കലും, ആ രാജ്യത്തിന്റെ കൃഷി വൈവിധ്യങ്ങള്‍ വിലയിരുത്തലുമാണ് ബ്രസീല്‍ തദ്ദേശീയമായി വികസിപ്പിച്ച ആമസോണിയയുടെ പ്രധാന ദൗത്യം. അമേരിക്കയിലെ സാം ടെക്‌നോളജീസിന്റെ 12 ലഘു ഉപഗ്രഹങ്ങളും, മെക്‌സിക്കോയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലിയര്‍ സയന്‍സിന്റെ ഒരു ഉപഗ്രഹവും ന്യൂസ്‌പെയിസ് ഭ്രമണപഥത്തിലെത്തിച്ചവയില്‍പ്പെടുന്നു.

പുതുവര്‍ഷത്തില്‍ ഐഎസ്ആര്‍ഒ നിര്‍വഹിച്ച ആദ്യ ദൗത്യമെന്ന നിലയില്‍ ഇപ്പോഴത്തെ വിക്ഷേപണത്തിന് കൗതുകകരമായ ചില സവിശേഷതകളുമുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ഭ്രമണപഥത്തിലെത്തിച്ചവയില്‍ സ്വകാര്യ കമ്പനിയായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ നാനോ ഉപഗ്രഹമായ സതീഷ് ധവാന്‍ സാറ്റും (എസ്ഡി സാറ്റ്)ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ചിത്രവും, ഭഗവദ്ഗീതയുടെ ഇലക്‌ട്രോണിക് പതിപ്പ്, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍, ശാസ്ത്ര സെക്രട്ടറി ഡോ. ആര്‍. ഉമാ മഹേശ്വരി എന്നിവരടക്കം 25,000 ഭാരതീയരുടെ പേരുകള്‍ എന്നിവ ഇതിലുണ്ട്. റേഡിയേഷന്‍- കാലാവസ്ഥാ പഠനം, ആശയവിനിമയം എന്നിവയാണ് എസ്ഡി സാറ്റിന്റെ ദൗത്യം. റേഡിയോ റിലെ സര്‍വീസിനായുള്ള ജെഐ സാറ്റ്, ജിഎച്ച്ആര്‍ഡി സാറ്റ്, ശ്രീശക്തി സാറ്റ് എന്നിവയാണ് ന്യൂസ്‌പേസ് ബഹിരാകാശത്തേക്ക് എത്തിച്ച മറ്റ് ഉപഗ്രഹങ്ങള്‍. പ്രതിരോധ സാങ്കേതികത ലക്ഷ്യം വയ്‌ക്കുന്ന ‘സിന്ധു നേത്ര’ എന്ന ഉപഗ്രഹവും ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആര്‍ഒ തങ്ങളുടെ പ്രാപ്തിയും മഹത്വവും ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതം വ്യത്യസ്തമാകുന്നതിന്റെ പല കാരണങ്ങളിലൊന്ന് ബഹിരാകാശ രംഗത്ത് കൈവരിക്കുന്ന നേട്ടങ്ങളാണ്. ഇതുവരെ വന്‍ ശക്തികള്‍ക്കു മാത്രം കഴിഞ്ഞിരുന്ന കാര്യങ്ങള്‍, സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയിലൂടെ ഭാരതത്തിന് നിര്‍വഹിക്കാന്‍ കഴിയുന്നു. ഇതിനുവേണ്ടിയാണ് 2019 മാര്‍ച്ച് മാസത്തില്‍ ന്യൂസ്‌പേസിന് രൂപംനല്‍കിയത്. ബഹിരാകാശവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വ്യാവസായിക പങ്കാളിത്തം സജീവമാക്കുകയും, ഏറെ മുന്നേറിയതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ബഹിരാകാശ പരിപാടിയിലൂടെ വാണിജ്യനേട്ടം കൈവരിക്കുകയുമാണ് ന്യൂസ്‌പേസിന്റെ ലക്ഷ്യം. ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു എന്നതിന് തെളിവാണ് ഒറ്റയടിക്ക് വിദേശരാജ്യങ്ങളുടേതടക്കം 19 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചത്. ഇതുള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്നുള്ള 342 ഉപഗ്രഹങ്ങള്‍ ഭാരതം ഇതുവരെ ഭ്രമണപഥത്തിലെത്തിച്ചു കഴിഞ്ഞു. ബഹിരാകാശ വകുപ്പിനായി 2021 ലെ പൊതുബജറ്റില്‍ 14,000 കോടി രൂപയാണ് മോദി സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്. സ്വാഭാവികമായും ഈ രംഗത്ത് വന്‍ കുതിപ്പുകള്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. പ്രതിഭാശേഷിയുടെ കാര്യത്തില്‍ നമ്മുടെ ശാസ്ത്രജ്ഞരെ  വെല്ലാന്‍ ലോകത്ത് ആര്‍ക്കും കഴിയില്ല. കഴിവു തെളിയിക്കാന്‍ അവര്‍ക്ക് അവസരം കിട്ടണമെന്നു മാത്രം. മോദി ഭരണത്തില്‍ അത് സംഭവിക്കുന്നു എന്നതിന് തെളിവാണ് ഐഎസ്ആര്‍ഒ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന വിജയകരമായ ദൗത്യങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.