Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജയ രഥം പ്രയാണം തുടങ്ങി; യോഗി പതാക കൈമാറി

അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സുരേന്ദ്രന്റെ യാത്ര. ഇനി വരുന്ന രണ്ടാഴ്ചക്കാലം എല്ലാ ജില്ലകളിലൂടെയും കടന്ന്, രാഷ്‌ട്രീയ കേരളത്തിന്റെ വിരിമാറിലൂടെ നീങ്ങുന്ന വിജയ യാത്രയില്‍ ലക്ഷങ്ങള്‍ അണിനിരക്കും. യാത്രാ വഴിയില്‍ നിരവധി പ്രമുഖര്‍ ബിജെപിക്കൊപ്പം അണിനിരക്കും. മാര്‍ച്ച് ഏഴിന് യാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ കേരള രാഷ്‌ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Feb 22, 2021, 05:05 pm IST
in Kerala

കാസര്‍കോട്: ഇരമ്പിയാര്‍ത്ത പതിനായിരങ്ങളെ സാക്ഷിയാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പതാക കൈ മാറിയതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍  നയിക്കുന്ന വിജയ യാത്രയ്‌ക്ക് തുടക്കമായി. രഥത്തിനു മുന്നില്‍ നാളികേരമുടച്ചും സുരേന്ദ്രനൊപ്പം രഥത്തിലേറിയും യോഗി, യാത്രയുടെ ഭാഗമായി. സപ്ത ഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിനെ അക്ഷരാര്‍ത്ഥത്തില്‍ കാവി പുതപ്പിക്കുന്നതായി ഉദ്ഘാടന സമ്മേളനം. കന്നട ഭാഷയിലും മലയാളത്തിലും വേദിയില്‍ നേതാക്കളുടെ പ്രസംഗങ്ങള്‍ മുഴങ്ങിയപ്പോള്‍ തിങ്ങിനിറഞ്ഞ ജനാവലി ആര്‍ത്തിരമ്പി.  

അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സുരേന്ദ്രന്റെ യാത്ര. ഇനി വരുന്ന രണ്ടാഴ്ചക്കാലം എല്ലാ ജില്ലകളിലൂടെയും കടന്ന്, രാഷ്‌ട്രീയ കേരളത്തിന്റെ വിരിമാറിലൂടെ നീങ്ങുന്ന വിജയ യാത്രയില്‍ ലക്ഷങ്ങള്‍ അണിനിരക്കും. യാത്രാ വഴിയില്‍ നിരവധി പ്രമുഖര്‍ ബിജെപിക്കൊപ്പം അണിനിരക്കും. മാര്‍ച്ച് ഏഴിന് യാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ കേരള രാഷ്‌ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന്  കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇടതു-വലതു മുന്നണികളുടെ അഴിമതിയും ജനവിരുദ്ധ, വികസന വിരുദ്ധ നയങ്ങളും  തുറന്നു കാട്ടുന്നതിനാണ് വിജയ യാത്രയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. വൈകിട്ട് നാലു മണിയോടെയാരംഭിച്ച ഉദ്ഘാടന സമ്മേളനത്തിന്റെ വേദിയായ താളിപ്പടപ്പ് മൈതാനത്തേക്ക്, ഉച്ചമുതല്‍ കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങള്‍ ഒഴുകിയെത്തി.

നേതാക്കള്‍ വേദിയിലെത്തിയപ്പോള്‍ ആര്‍പ്പുവിളികളോടെ സദസ്സ് ഇളകിയാടി. കെ. സുരേന്ദ്രനെ നീണ്ട  ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. അഞ്ചു മണിയോടെ വേദിയിലെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ജയ് ശ്രീറാം വിളികളോടെ എതിരേറ്റു.  

ഉദ്ഘാടന സമ്മേളനത്തില്‍ ബിജെപി  മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ ബിജെപി അധ്യക്ഷന്‍ അഡ്വ.കെ. ശ്രീകാന്ത് സ്വാഗതം പറഞ്ഞു. യോഗി ആദിത്യനാഥിനെ കെ. സുരേന്ദ്രനും കെ. ശ്രീകാന്തും ഹാരാര്‍പ്പണം ചെയ്തു. ബിജെപി ജില്ലാ കമ്മിറ്റിക്കായി യക്ഷഗാന കലാരൂപവും സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ആറന്മുള കണ്ണാടിയും യോഗിക്ക് സമര്‍പ്പിച്ചു. യാത്രയെക്കുറിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആമുഖ പ്രഭാഷണം നടത്തി.  

കുമ്മനം രാജശേഖരന്‍, കേരള പ്രഭാരി കര്‍ണാടകത്തിലെ എംഎല്‍എ സുനില്‍ കുമാര്‍, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ സി.കെ. പത്മനാഭന്‍, പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഒ. രാജഗോപാല്‍ എംഎല്‍എ, കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി. സുധീര്‍, സി. കൃഷ്ണകുമാര്‍, മഹിളാ  മോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്‍,

യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഭുല്‍ കൃഷ്ണന്‍,  സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജി. രാമന്‍ നായര്‍, ഡോ.ജെ. പ്രമീളാദേവി, സി. സദാനന്ദന്‍ മാസ്റ്റര്‍, എ.എന്‍. രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, കാമരാജ് കോണ്‍സ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍, കുരുവിള മാത്യു തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി.

Tags: യോഗി ആദിത്യനാഥ്bjpകെ. സുരേന്ദ്രന്‍Vijaya yathra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.