Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചെന്നൈ ടെസ്റ്റ്; അഞ്ച് വീഴ്‌ത്തി അശ്വിന്‍

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എടുത്തു. ഇതോടെ ഇന്ത്യക്ക്്് ഇപ്പോള്‍ 249 റണ്‍സ് ലീഡായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2021, 05:00 am IST
in Cricket

ചെന്നൈ: രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ടേണിങ് കൂടിവരുന്ന ചെപ്പോക്കിലെ പിച്ചില്‍ അശ്വിന്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്തതോടെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 134 റണ്‍സിന് ബാറ്റ് താഴ്‌ത്തി. ഇതോടെ ഇന്ത്യക്ക്് 195 റണ്‍സ് ലീഡായി. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 329 റണ്‍സാണെടുത്തത്.  

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എടുത്തു. ഇതോടെ ഇന്ത്യക്ക്്് ഇപ്പോള്‍ 249 റണ്‍സ് ലീഡായി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി കുറിച്ച രോഹിത് ശര്‍മയും (25) ചേതേശ്വര്‍ പൂജാരയു(7) മാണ് ക്രീസില്‍. ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ് (14) പുറത്തായത്്. ഇന്നലെ പതിനഞ്ച്് വിക്കറ്റുകളാണ് നിലംപൊത്തിയത്. നേരത്തെ ആറിന് മൂന്നൂറ് റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യ 329 റണ്‍സിന് ഓള്‍ ഔട്ടായി. പങ്കാളികള്‍ ഓരോന്നായി കളം വിടുമ്പോഴും തകര്‍ത്തടിച്ച് മുന്നേറിയ ഋഷഭ് പന്ത് 77 പന്തില്‍ ഏഴു ഫോറും മൂന്ന് സിക്‌സറും പൊക്കി 58 റണ്‍സുമായി അജയ്യനായി നിന്നു. രണ്ടണ്ട് ഉജ്ജ്വല ക്യാച്ചുകളുമായി ഇംഗ്ലീഷ് ഇന്നിങ്‌സ് പൊളിക്കുന്നതിലും പന്ത് തിളങ്ങി.

ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിനെ തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിറപ്പിച്ചു. സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പേ ഓപ്പണര്‍ റോറി ബേണ്‍സിനെ ഇഷാന്ത് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഓരോ ഇടവേളിലും ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയതോടെ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 134 റണ്‍സിന് അവസാനിച്ചു.  അശ്വിന്‍ 23.5 ഓവറില്‍ 43 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്‌ത്തി. ഇത്് ഇരുപത്തിയൊമ്പതാം തവണയാണ് അശ്വിന്‍ അഞ്ചു വിക്കറ്റ്  നേട്ടം സ്വന്തമാക്കുന്നത്. സ്പിന്നര്‍ അക്ഷര്‍ പട്ടേലും പേസര്‍ ഇഷാന്ത് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് എടുത്തു. ഇംഗ്ലണ്ട് ബാറ്റിങ്‌നിരയില്‍ ബെന്‍ഫോക്‌സ് മാത്രമാണ് പിടിച്ചുനിന്നത്. 107 പന്തില്‍ നാലു ബൗണ്ടറികളുടെ അകമ്പടിയില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ജോ റൂട്ട്് (6), റോറി ബേണ്‍സ്് (0), ഡാന്‍ ലോറന്‍സ് (9), മൊയിന്‍ അലി (6), ഒലി സ്‌റ്റോണ്‍ (1), ജാക്ക് ലീച്ച്് (5), സ്റ്റുവര്‍ട്ട് ബ്രോഡ് (0) എന്നിവര്‍ക്ക് രണ്ടക്കം കടക്കാനായില്ല. ഒലി പോപ്പ്് 22 റണ്‍സും ബെന്‍സ്‌റ്റോക്‌സ് 18 റണ്‍സും കുറിച്ചു.  

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ഒ്ന്നാം ഇന്നിങ്‌സ്: 329, ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ്: റോറി ബേണ്‍സ് എല്‍ബിഡബ്ല്യു ബി ഇഷാന്ത് ശര്‍മ 0, ഡോം സെബ് ലി സി കോഹ് ലി ബി അശ്വിന്‍ 16, ഡാന്‍ ലോറണ്‍സ് സി ശുഭ്മന്‍ ഗില്‍ ബി അശ്വിന്‍ 9, ജോ റൂട്ട് സി അശ്വിന്‍ ബി പട്ടേല്‍ 6, ബെന്‍സ്‌റ്റോക്‌സ് ബി അശ്വിന്‍ 18, ഒലി പോപ്പ് സി ഋഷഭ് പന്ത്് ബി മുഹമ്മദ് സിറാജ് 22, ബെന്‍ ഫോക്‌സ് നോട്ടൗട്ട് 42, മൊയിന്‍ അലി സി രഹാനെ ബി പട്ടേല്‍ 6, ഒലി സ്‌റ്റോണ്‍ സി ശര്‍മ ബി അശ്വിന്‍ 1, ജാക്ക് ലീച്ച് സി ഋഷഭ് പന്ത് ബി ശര്‍മ 5, സ്റ്റുവര്‍ട്ട് ബ്രോഡ്് ബി അശ്വിന്‍ 0, എക്‌സ്ട്രാസ് 9, ആകെ 134.

വിക്കറ്റ് വീഴ്ച: 1-0, 2-23, 3-39, 4-52, 5-52, 6-87, 7-105, 8-106, 9-131,  

ബൗളിങ്: ഇഷാന്ത് ശര്‍മ 5-1-22-2, രവിചന്ദ്രന്‍ അശ്വിന്‍: 23.5-4-43-5, അക് ഷര്‍ പട്ടേല്‍ 20-3-40-2, കുല്‍ദീപ് യാദവ് 6-1-16-0, മുഹമ്മദ് സിറാജ് 5-4-5-1.

ഇന്ത്യ: രണ്ടാം ഇന്നിങ്‌സ്: രോഹിത് ശര്‍മ നോട്ടൗട്ട് 25, ശുഭ്മാന്‍ ഗില്‍ എല്‍ബിഡബ്ല്യു ബി ലീച്ച്് 14, ചേതേശ്വര്‍ പൂജാര നോട്ടൗട്ട്് 7, എക്‌സ്ട്രാസ് 8, ആകെ ഒരു വിക്കറ്റിന് 54.

വിക്കറ്റ് വീഴ്ച: 1-42.

ബൗളിങ്: ഒലി സ്‌റ്റോണ്‍ 2-0-8-0,ജാക്ക് ലീ്ച്ച് 9-2-19-1, മൊയിന്‍ അലി 7-2-19-0.

Tags: ടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗഗന്‍യാനില്‍ ഘടിപ്പിക്കേണ്ട ഡ്രോഗ് പാരാഷൂട്ടുകളുടെ പരീക്ഷണം ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ നടന്നപ്പോള്‍
India

ഗഗന്‍യാനും മുന്നോട്ട്, ഡ്രോഗ് പാരഷൂട്ടു പരീക്ഷണം വിജയകരം; ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ

Cricket

ഐസിസി ടെസ്റ്റ് റാങ്കിംഗ് ; ബാറ്റിംഗില്‍ രോഹിത് ശര്‍മ്മ 9-ാമത്, ബൗളിംഗില്‍ അശ്വിന്‍ ഒന്നാമത്

Kasargod

പ്രവാസി വ്യവസായിയുടെ മരണം: യുവതിയെ നുണപരിശോധനയ്‌ക്ക് വിധേയയാക്കാന്‍ നടപടി തുടങ്ങി

ശ്രീലങ്കന്‍ താരങ്ങളായ ധനഞ്ജയ ഡിസില്‍വയും ആഞ്ചെലോ മാത്യൂസും റണ്ണിനായി ഓടുന്നു
Cricket

ശ്രീലങ്ക ആറിന് 242

Cricket

ഒന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇന്നിംഗ്‌സ് ജയം നേടി ഇന്ത്യ; മൂന്നാം ദിനത്തില്‍ കളി ജയിച്ചു

പുതിയ വാര്‍ത്തകള്‍

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.