Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ക്ഷേത്രവിശ്വാസികള്‍ ജാഗ്രത പാലിക്കുക

ശബരിമലയിലേതടക്കം വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നാണെങ്കില്‍ ആദ്യം ക്ഷേത്രഭരണം രാഷ്‌ട്രീയമുക്തമാക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ ഇടതു-വലതു മുന്നണികള്‍ തയ്യാറാവണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 05:00 am IST
inEditorial

എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിട്ട് ക്ഷേത്രങ്ങള്‍ വിശ്വാസികളെ ഏല്‍പ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത് ഒരു നയ പ്രഖ്യാപനം തന്നെയാണ്. യുവതികളെ ബലം പ്രയോഗിച്ച് പ്രവേശിപ്പിച്ച് ശബരിമലയെ അപകീര്‍ത്തിപ്പെടുത്തിയ ഇടതുമുന്നണി സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കുകയും, പോലീസിന്റെ പീഡനങ്ങളേറ്റു വാങ്ങുകയും ചെയ്ത നേതാവാണ് സുരേന്ദ്രന്‍. ഇങ്ങനെയൊരു നേതാവ് ക്ഷേത്രങ്ങളെ രാഷ്‌ട്രീയക്കാരുടെ പിടിയില്‍നിന്ന് മോചിപ്പിക്കുമെന്ന് പറയുമ്പോള്‍ അതില്‍ ആത്മാര്‍ത്ഥതയുടെ മുഴക്കമുണ്ട്. ക്ഷേത്രങ്ങളെ അധീനതയില്‍ കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നതാണ് അവയുടെ ഇപ്പോഴത്തെ ദുഃസ്ഥിതിക്ക് കാരണമെന്ന് സുരേന്ദ്രന്‍ പറയുന്നതിനോട് ഈശ്വരവിശ്വാസികളും നിഷ്പക്ഷമതികളും പൂര്‍ണമായിത്തന്നെ യോജിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ക്ഷേത്ര സംരക്ഷകര്‍ ചമയുന്ന ഇടതു-വലതു മുന്നണികളുടെ കാപട്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് സുരേന്ദ്രന്റെ നിലപാട്. ക്ഷേത്രങ്ങളെ രാഷ്‌ട്രീയമുക്തമാക്കണമെന്ന ആവശ്യത്തെ കാലങ്ങളായി പിന്തുണയ്‌ക്കുന്ന പാര്‍ട്ടിയാണ് ബിജെപി. നൂറുശതമാനവും ഇതിനനുസൃതമാണ് സുരേന്ദ്രന്റെ പ്രഖ്യാപനം. എന്നാല്‍ ഇങ്ങനെയൊരു ആവശ്യം നിലനില്‍ക്കുന്നില്ലെന്ന രീതിയിലാണ് ഇടതു-വലതു മുന്നണികള്‍ പെരുമാറുന്നത്.

ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ മുക്തമാക്കണമെന്നത് രാഷ്‌ട്രീയ പ്രേരിതമായ ആവശ്യമല്ല. ഹിന്ദുസമൂഹത്തിന്റെ അവകാശമാണത്. ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോ ക്ഷേത്രങ്ങളും അവയുടെ സ്വത്തും ബലമായി പിടിച്ചെടുക്കുകയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം കേരളത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളും ഈ അനീതി തുടര്‍ന്നു. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങള്‍ അവര്‍ തന്നെ ഭരിക്കുകയും, സ്വത്തുവഹകള്‍ സ്വയം കൈകാര്യം ചെയ്യുകയും ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ക്കു മാത്രം അതിനുള്ള അവകാശം നിഷേധിച്ചു. ദേവസ്വം ബോര്‍ഡുകളെ  ഉപയോഗിച്ച് ക്ഷേത്രങ്ങളെ കറവപ്പശുക്കളാക്കി മാറ്റിയ വര്‍ ഈശ്വരവിശ്വാസം പോലുമില്ലാത്ത ആജ്ഞാനുവര്‍ത്തികളെ ഉപയോഗിച്ച് അവയില്‍നിന്ന് ലഭിക്കുന്ന വരുമാനം തോന്നിയതുപോലെ ചെലവഴിച്ചു. ഒരു മതേതര സമൂഹത്തില്‍ തങ്ങളുടെ ആരാധനാലയങ്ങളോടു കാണിക്കുന്ന ഈ അനീതി ഹിന്ദുസമൂഹം സഹിച്ചുപോരുകയാണ്. ഇതിനെ ചോദ്യം ചെയ്യുന്നവരെ വര്‍ഗീയവാദികളായി മുദ്ര കുത്തുന്നവര്‍, ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ പതിറ്റാണ്ടുകളായി സ്വയം ഭരിച്ചുപോരുന്നവരെ വാഴ്‌ത്തിപ്പാടുകയും ചെയ്യുന്നു. ഈ വിരോധാഭാസം തുടരുകയാണ്. അഹിന്ദുക്കളുടെ ആരാധനാലയങ്ങളില്‍നിന്ന് ചില്ലിക്കാശുപോലും എടുക്കാന്‍ മടിക്കുന്ന സര്‍ക്കാരുകള്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കൊള്ളചെയ്യുന്നതില്‍ പരസ്പരം മത്സരിച്ചു.  

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ക്ഷേത്ര സംരക്ഷകര്‍ ചമഞ്ഞ് ഹിന്ദുക്കളെ കബളിപ്പിക്കാനും വഞ്ചിക്കാനും ഇറങ്ങിത്തിരിച്ചിരിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസ്സും. ശബരിമല സംരക്ഷിക്കുമെന്നാണ് വെളിപാടുണ്ടായതുപോലെ ഇവര്‍ ഇപ്പോള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്! സുപ്രീംകോടതി വിധിയുടെ മറവില്‍ കിട്ടിയ അവസരം ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ ശബരിമലയെ അപകീര്‍ത്തിപ്പെടുത്തിയപ്പോള്‍ അതിനെതിരെ ഹൈന്ദവ സംഘടനകളും ബിജെപിയും ജീവന്മരണ പോരാട്ടമാണ് നടത്തിയത്.  ഇപ്പോള്‍ ശബരിമലയ്‌ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കി രംഗത്തു വന്നിട്ടുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ അന്ന് ഗാലറിയിലിരുന്ന് കളി കാണുകയും കയ്യടിക്കുകയുമായിരുന്നു. അവരുടെ നേതാക്കളായ സോണിയയും രാഹുലും തികഞ്ഞ ഹിന്ദുവിരുദ്ധരായാണ് അന്ന് പ്രത്യക്ഷപ്പെട്ടത്. ഇതിനെക്കുറിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ വിശ്വാസികള്‍ക്ക് ആഗ്രഹമുണ്ട്. ശബരിമലയെ ധ്വംസിച്ചതിനുള്ള ശിക്ഷയാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും വിശ്വാസികള്‍ നല്‍കിയത്. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുകയാണെന്ന് അറിഞ്ഞ ഇക്കൂട്ടര്‍ ഇപ്പോള്‍ മലക്കം മറിയുകയാണ്. ശബരിമലയുടെ പവിത്രത മാനിക്കുമെന്ന് മുഖ്യമന്ത്രിയടക്കം പറഞ്ഞുകൊണ്ടിരിക്കുന്നു! ശബരിമലയിലേതടക്കം വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നാണെങ്കില്‍ ആദ്യം ക്ഷേത്രഭരണം രാഷ്‌ട്രീയമുക്തമാക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ ഇടതു-വലതു മുന്നണികള്‍ തയ്യാറാവണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.