Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ദേശവിരുദ്ധര്‍ക്കെതിരെ ഐക്യത്തിന്റെ മംഗളനാദം

ലതാ മങ്കേഷ്‌കറെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും അജയ് ദേവഗണിനെയും പോലെയുള്ള ജനങ്ങളുടെ ആരാധനാ പാത്രങ്ങള്‍ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്ന നിലപാടുമായി രംഗത്തുവന്നുകഴിഞ്ഞു. വിവിധരംഗങ്ങളിലെ പ്രമുഖര്‍ ഇവര്‍ക്കൊപ്പം അണിചേരുകയാണ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 6, 2021, 05:00 am IST
inEditorial

രാജ്യത്തെ അസ്ഥിരപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ചില വിദേശ ശക്തികളുടെ പിന്തുണയോടെ ചിലര്‍ നടത്തുന്ന ഗൂഢശ്രമങ്ങളാണ് നിയമവാഴ്ചയെ വെല്ലുവിളിച്ച് കര്‍ഷക സമരമെന്ന പേരില്‍  അരങ്ങേറുന്നതെന്ന് ഓരോ ദിവസം കഴിയുന്തോറും പകല്‍പോലെ വ്യക്തമാവുകയാണ്. റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയുടെ മറവില്‍ ചെങ്കോട്ടയിലും മറ്റും സംഘടിതവും ആസൂത്രിതവുമായി നടത്തിയ അക്രമപരമ്പരകള്‍ക്കു പിന്നില്‍ ദേശവിരുദ്ധ ശക്തികളാണെന്ന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചകള്‍ അട്ടിമറിച്ചും, സുപ്രീംകോടതി നിര്‍ദ്ദേശത്തെപ്പോലും അംഗീകരിക്കാതെയും ദല്‍ഹിയുടെ അതിര്‍ത്തികളില്‍ രണ്ട് മാസത്തിലേറെയായി നടക്കുന്ന സമരം കര്‍ഷകര്‍ക്കുവേണ്ടിയല്ലെന്നും, കൊറോണ പ്രതിരോധം ഉള്‍പ്പെടെ രാഷ്‌ട്രം കൈവരിക്കുന്ന നേട്ടങ്ങളില്‍ അസൂയ പുലര്‍ത്തുന്ന ശക്തികളാണ് ഇതിനെ നയിക്കുന്നതെന്നും തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ ഓരോന്നായി പുറത്തുവരുന്നത്. ഭാരതത്തെ തുണ്ടംതുണ്ടമാക്കാന്‍ ആഗ്രഹിക്കുന്ന മത-രാഷ്‌ട്രീയ ശക്തികള്‍ ഒന്നിച്ചിരിക്കുന്നതിന്റെ നേര്‍ചിത്രങ്ങള്‍ ആര്‍ക്കും മൂടിവയ്‌ക്കാനാവാത്തവിധം ഇപ്പോള്‍ തെളിഞ്ഞുവരികയാണ്.

കര്‍ഷക നേതാക്കളായി ചിലര്‍ വിലസി നടക്കുന്നുണ്ടെങ്കിലും സമരത്തിന്റെ ചുക്കാന്‍ പിടിക്കുന്നതും, അതിനുവേണ്ടി പണമൊഴുക്കുന്നതും വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിഘടനവാദികളാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിരുന്നു. എസ്എഫ്‌ജെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സിഖ് ഫോര്‍ ജസ്റ്റിസ് എന്ന ഖാലിസ്ഥാന്‍ സംഘടനയാണ് മുഖ്യമായും ഇതിനു പിന്നിലുള്ളത്. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാകയെ അവഹേളിച്ച് കൊടിയുയര്‍ത്തുന്നവര്‍ക്ക് ഈ സംഘടന വന്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഈ സംഘടനയുടെ നേതാക്കള്‍ വളരെക്കാലമായി അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുണ്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായുള്ള ഇവരുടെ ബന്ധവും, ആഗോളതലത്തില്‍ ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പാക്കിസ്ഥാന്‍ ഇവര്‍ക്ക് പണം നല്‍കുന്നതും അന്വേഷണ ഏജന്‍സികള്‍ക്ക് അറിയാം. ചില കര്‍ഷക സംഘടനകള്‍  നടത്തുന്ന സമരം ഒരുവിധത്തിലും ഒത്തുതീര്‍പ്പാക്കാതെ നീട്ടിക്കൊണ്ടു പോകുന്നത് ഇക്കൂട്ടരുടെ സ്വാധീനഫലമായാണെന്ന് കരുതപ്പെടുന്നു. നേതാക്കളിലൊരാളായ രാകേഷ് ടിക്കായത്ത് ഈ ഖാലിസ്ഥാന്‍ വാദികളുടെ വലയത്തിലാണെന്ന സൂചനകളുണ്ട്. റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളെ തുടര്‍ന്ന് ചില സംഘടനകള്‍ സമരത്തില്‍നിന്ന് പിന്മാറിയിരുന്നുവല്ലോ. ഒത്തുതീര്‍പ്പിന് തയ്യാറായ മറ്റു ചിലരെ ഭീഷണിപ്പെടുത്തി പിന്മാറ്റുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തെ അനുകൂലിച്ച് പോപ്പ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ് എന്നിവരെ രംഗത്തിറക്കിയതും എസ്എഫ്‌ജെ ആണെന്ന വിവരവും ഒടുവില്‍ പുറത്തുവന്നിരിക്കുകയാണ്. സമരത്തെ എങ്ങനെയൊക്കെയാണ് പിന്തുണയ്‌ക്കേണ്ടതെന്ന് കാണിച്ച് ഗ്രേറ്റ ഒരു ടൂള്‍ കിറ്റ് പുറത്തിറക്കിയിരുന്നു. പിടിക്കപ്പെടുമെന്നായപ്പോള്‍ ഇത് പിന്‍വലിച്ചു. ദല്‍ഹി പോലീസ് ഇക്കാര്യം അന്വേഷിക്കുകയാണ്. ഈ ടൂള്‍കിറ്റ് തയ്യാറാക്കിയത് ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വെബ്‌സൈറ്റാണെന്നും, ഇതിന്റെ ഉടമസ്ഥതയുള്ള പോയെറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന് എസ്എഫ്‌ജെയുമായി ബന്ധമുണ്ടെന്നും വെളിപ്പെട്ടിരിക്കുന്നു. ഭാരതത്തിനെതിരായ പ്രചാരണത്തിന് കോടിക്കണക്കിന് രൂപ റിഹാനയ്‌ക്കും ഗ്രേറ്റയ്‌ക്കും ഈ സംഘടന നല്‍കിയത്രേ. എന്തായിരുന്നാലും ഇക്കൂട്ടരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയിരിക്കുന്നു. ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ അതിശക്തമായ ജനവികാരം രാജ്യമെമ്പാടും  ഉയര്‍ന്നുവരികയാണ്. ലതാ മങ്കേഷ്‌കറെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും അജയ് ദേവഗണിനെയും പോലെയുള്ള ജനങ്ങളുടെ ആരാധനാ പാത്രങ്ങള്‍ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്ന നിലപാടുമായി രംഗത്തുവന്നുകഴിഞ്ഞു. വിവിധരംഗങ്ങളിലെ പ്രമുഖര്‍ ഇവര്‍ക്കൊപ്പം അണിചേരുകയാണ്. വിദേശശക്തികളുമായി കൈകോര്‍ക്കുന്ന രാജ്യവിരുദ്ധരെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങുകയാണ്. ഇക്കൂട്ടരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുകതന്നെ വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.