Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയുടെ മിഷന്‍ കേരളയ്‌ക്ക് തുടക്കം; ജെ.പി. നദ്ദ നാളെയെത്തും, സാമൂഹ്യ-സാമുദായിക സംഘടനാ നേതാക്കളെ കാണും

വിവിധ ക്രൈസ്തവ സഭകള്‍, എന്‍എസ്എസ്, എസ്എന്‍ഡിപി, മറ്റ് പിന്നാക്ക സമുദായ സംഘടനകള്‍, ധീവരസഭ പ്രതിനിധികള്‍, മുസ്ലിം സമൂഹത്തിലെ പുരോഗമന ചിന്തയുള്ള ചില വിഭാഗങ്ങള്‍ എന്നിവരുടെ പ്രതിനിധികള്‍ നദ്ദയുമായി ചര്‍ച്ച നടത്തിയേക്കും.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Feb 2, 2021, 12:41 pm IST
inKerala

തൃശൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനം സംസ്ഥാനത്ത് എന്‍ഡിഎയ്‌ക്കും ബിജെപിക്കും മുതല്‍ക്കൂട്ടാകും. നദ്ദയുടെ ഇടപെടലുകളും തുടര്‍ ചര്‍ച്ചകളും സംസ്ഥാന രാഷ്‌ട്രീയത്തിലെ ശാക്തിക ചേരികളില്‍ മാറ്റം വരുത്തിയേക്കുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിലെ പ്രധാന അജണ്ട വിവിധ സാമൂഹ്യ-സാമുദായിക സംഘടനാ നേതാക്കളെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്യുക എന്നതാണ്. സാമുദായിക നേതാക്കളുമായി തൃശൂരിലും രാഷ്‌ട്രീയ നേതാക്കളുമായി തിരുവനന്തപുരത്തുമാണ് നദ്ദ കൂടിക്കാഴ്ച നടത്തുന്നത്. വിവിധ ക്രൈസ്തവ സഭകള്‍, എന്‍എസ്എസ്, എസ്എന്‍ഡിപി, മറ്റ് പിന്നാക്ക സമുദായ സംഘടനകള്‍, ധീവരസഭ പ്രതിനിധികള്‍, മുസ്ലിം സമൂഹത്തിലെ പുരോഗമന ചിന്തയുള്ള ചില വിഭാഗങ്ങള്‍ എന്നിവരുടെ പ്രതിനിധികള്‍ നദ്ദയുമായി ചര്‍ച്ച നടത്തിയേക്കും. തൃശൂര്‍ കാസിനോ ഹോട്ടലിലാണ് കൂടിക്കാഴ്ച. എല്ലാവരേയും ക്ഷണിക്കുന്നുണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

ക്രൈസ്തവ സഭാ നേതൃത്വം ബിജെപിയോടടുക്കുന്നത് സംസ്ഥാനത്ത് രാഷ്‌ട്രീയ പരിവര്‍ത്തനത്തിന് വേഗം കൂട്ടുമെന്ന വിലയിരുത്തലാണുള്ളത്. ബിജെപിയോട് അകല്‍ച്ചയില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഏത് സമയത്തും ചര്‍ച്ചയ്‌ക്കും ആശയവിനിമയത്തിനും തങ്ങള്‍ തയ്യാറാണെന്നും സീറോ മലബാര്‍ സഭ വക്താക്കള്‍ പറഞ്ഞു.  യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വങ്ങളും ബിജെപി അധ്യക്ഷനെ കാണും. സഭാ തര്‍ക്കം പരിഹരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും മിസോറം ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ളയുടേയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ദേശീയ അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയെ അതീവ പ്രാധാന്യത്തോടെയാണ് ഈ സഭകള്‍ കാണുന്നത്.

ധീവരസഭ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പിന്നാക്ക സമുദായങ്ങള്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതില്‍ കടുത്ത നിരാശയിലാണ്. കേരളത്തില്‍  അധികാരത്തില്‍ വന്ന മുന്നണികള്‍ പിന്നാക്ക സമുദായങ്ങളെ അവഗണിച്ചുവെന്ന വികാരം ശക്തമാണ്. വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയിലെല്ലാം നഗ്നമായ മത വിവേചനവും ന്യൂനപക്ഷ പ്രീണനവും നിലനില്‍ക്കുന്നുണ്ട്. പിന്നാക്ക വിഭാഗങ്ങളെ ബിജെപിയോടടുപ്പിക്കുന്നതിന് ഇത് വലിയ കാരണമാകും.     

മുത്തലാക്ക് നിരോധനമുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ മുസ്ലിം സമൂഹത്തിലെ പുരോഗമന ചിന്താഗതിക്കാരെ ബിജെപിയോടടുപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മുസ്ലീം സമുദായത്തിലെ വനിതകളെയും സ്ത്രീപക്ഷ സംഘടനകളേയും. വിവിധ മുസ്ലിം സംഘടനകളുടെ പ്രതിനിധികളേയും ചര്‍ച്ചയ്‌ക്കായി ക്ഷണിച്ചിട്ടുണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു. സംസ്ഥാനത്ത് എന്‍ഡിഎയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനേക്കുറിച്ചും കൂടുതല്‍ ഘടക കക്ഷികളെ സഹകരിപ്പിക്കുന്നതിനേക്കുറിച്ചുമുള്ള ചര്‍ച്ചകളാണ് നടക്കുക. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്‍ച്ചയാകും. മൂന്നിന് തിരുവനന്തപുരത്തും നാലിന് തൃശൂരിലുമാണ് നദ്ദയുടെ പരിപാടികള്‍.

Tags: bjpജെ.പി.നദ്ദMission Kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.