Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ്ടും ഭാര്യയെ അനധികൃതമായി അസി.പ്രൊഫസറാക്കാന്‍ ഷംസീര്‍ എംഎല്‍എ ശ്രമിച്ചതായി പരാതി; ഗവര്‍ണര്‍ക്ക് പരാതികളെത്തി

രണ്ട് ഒഴിവുകളാണ് ഉണ്ടായിരുന്നത്. രണ്ടും പാര്‍ട്ടിക്കാര്‍ക്ക് തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഒന്നാമത്തെ റാങ്ക് മുന്‍ എസ് എഫ് ഐ നേതാവും ഇപ്പോള്‍ ഡിവൈ എഫ് ഐ മങ്കട ഏരിയ സെക്രട്ടറിയുമായ അബ്ദുള്ള കെ. നവാസിന്റെ ഭാര്യ റീഷ കാരളിക്കാണ്. ഇത് മെരിറ്റിലാണ് ലഭിച്ചിരിക്കുന്നതെന്ന് പറയുന്നു. രണ്ടാമത്തേത് മുസ്ലിം സംവരണ സീറ്റാണ്. ഇതാണ് ഇന്‍റര്‍വ്യൂവില്‍ രണ്ടാം റാങ്ക് നേടിയ ഷംസീറിന്റെ ഭാര്യ ഷഹാല ഷംസീറിനുമാണ് നല്‍കിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2021, 08:52 pm IST
inKerala

തിരുവനന്തപുരം: വീണ്ടും ഭാര്യയെ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ അനധികൃതമായി തിരുകിക്കയറ്റാന്‍ എഎനന്‍ ഷംസീര്‍ എംഎല്‍എ ശ്രമിച്ചതായി വ്യാപകമായി പരാതി. ഇക്കുറി കാലിക്കറ്റ് സര്‍വ്വകലാശാലയിലാണ് ഭാര്യ ഷഹാല ഷംസീറിനെ അസിസ്റ്റന്‍റ് പ്രൊഫസറാക്കാന്‍ നീക്കം നടത്തിയതെന്ന് പറയുന്നു.  

ഗവര്‍ണ്ണറെ പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ സമിതിയും എംഎസ്എഫ് സംസ്ഥാനപ്രസിഡന്‍റ് നവാസും സമീപിച്ചിരിക്കുകയാണ്.  നിയമനം ലഭിക്കാന്‍ ഷംസീറിന്റെ ഭാര്യയുടെ പഴയ അധ്യാപകനെ തന്നെ ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.  ജനവരി 30ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം നിയമനത്തിന് അംഗീകാരം നല്‍കാനിരിക്കെയാണ് പരാതി.  

ഈയിടെ ഷംസീറിന്റെ ഭാര്യ ഷഹാല ഷംസീറിനെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിച്ചത് വിവാദമായിരുന്നു. ഒന്നാം റാങ്ക് കാരി ബിന്ദുവിനെ മറികടന്ന് രണ്ടാം റാങ്ക് കാരിയായ ഷഹല ഷംസീറിനെ നിയമിക്കാന്‍ നടത്തിയ നീക്കം ഒടുവില്‍ ഹൈക്കോടതിയാണ് റദ്ദാക്കിയത്. റാങ്ക് ലിസ്റ്റും സര്‍വ്വകലാശാല വിജ്ഞാപനവും തിരുത്തിയാണ് അന്ന് നിയമനം നല്‍കാന്‍ ശ്രമിച്ചത്.  

ഇപ്പോള്‍ കലിക്കറ്റ് സര്‍വ്വകലാശാലയുടെ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്‍റ് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകളിലെ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.  കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍  ആണ് ഇന്‍റര്‍വ്യൂ നടന്നത്.  

രണ്ട് ഒഴിവുകളാണ് ഉണ്ടായിരുന്നത്. രണ്ടും പാര്‍ട്ടിക്കാര്‍ക്ക് തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഒന്നാമത്തെ റാങ്ക്  മുന്‍ എസ് എഫ് ഐ നേതാവും ഇപ്പോള്‍ ഡിവൈ എഫ് ഐ മങ്കട ഏരിയ സെക്രട്ടറിയുമായ അബ്ദുള്ള കെ. നവാസിന്റെ ഭാര്യ റീഷ കാരളിക്കാണ്. ഇത് മെരിറ്റിലാണ് ലഭിച്ചിരിക്കുന്നതെന്ന് പറയുന്നു. രണ്ടാമത്തേത് മുസ്ലിം സംവരണ സീറ്റാണ്. ഇതാണ് ഇന്‍റര്‍വ്യൂവില്‍ രണ്ടാം റാങ്ക് നേടിയ ഷംസീറിന്റെ ഭാര്യ ഷഹാല ഷംസീറിനുമാണ് നല്‍കിയിട്ടുള്ളത്.  

എഴുപതോളം അപേക്ഷകരില്‍ നിന്ന് 40 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. 38 പേര്‍ അഭിമുഖത്തിന് ഹാജരായി. ഉയര്‍ന്ന അക്കാദമകി യോഗ്യതകളും ഗവേഷണ പ്രസിദ്ധീകരണങ്ങളും സര്‍വ്വകലാശാലകളിലും കോളെജുകളിലും അധ്യയന പരിചയവുമുള്ള നിരവധി അപേക്ഷകരെ അഭിമുഖത്തില്‍ കുറഞ്ഞ മാര്‍ക്കുകള്‍ നല്‍കി  റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി പരാതിയുണ്ട്. നേതാക്കന്മാരുടെ ഭാര്യമാരുടെ നിയമനം ഉറപ്പിക്കാനായിരുന്നു ഇത്.  

യോഗ്യരായ പലരെയും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഷോര്‍ട്ട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയാണ് അക്കാദമിക യോഗ്യത കുറഞ്ഞവരെ തിരുകിക്കയറ്റിയത് എന്ന പരാതിയുമായി തഴയപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഷംസീറിന്റെ ഭാര്യയുടെ ഗവേഷണ പ്രബന്ധത്തിന്റെ മേല്‍നോട്ടം വഹിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മുന്‍ അധ്യാപകനായിരുന്ന ഡോക്ടര്‍ പി. കേളുവിനെ തന്നെ വിസി മുന്‍കൂട്ടി പദ്ധതിയിട്ടാണ് അഭിമുഖ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്നും ആരോപണമുണ്ട്.

യുണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ വകുപ്പ് മേധാവി തന്നെ ഇന്‍റര്‍വ്യൂ ബോര്‍ഡിലുള്ളപ്പോള്‍ അവിടെ നിന്ന് വിരമിച്ച അധ്യാപകനെ വിഷയ വിദഗ്ധന്‍ എന്ന നിലയിലാണ് ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ തിരുകിക്കയറ്റിയതെന്ന് പറയുന്നു. . ഗവേഷണ മേല്‍നോട്ടം വഹിച്ച വ്യക്തി തന്നെ തന്റെ ഗവേഷക വിദ്യാര്‍ത്ഥി പങ്കെടുക്കുന്ന അഭിമുഖത്തിന് എത്തിയത് നിയമനത്തെ സ്വാധീനിക്കുന്നതിനാണെന്നും ആക്ഷേപമുണ്ട്.  

നിയമനങ്ങളില്‍ പരിശോധനയ്‌ക്കു വിധേയമാക്കണമെന്നു ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ശശികൂമാറും സെക്രട്ടറി ക്യാമ്പയിന്‍ എ ഷാജിര്‍ഖാനും ഗവര്‍ണര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ട്. പിന്നാലെ എംഎസ്എഫ് സംസ്ഥാനപ്രസിഡന്‍റ് നവാസും പരാതി നല്‍കി. 

Tags: wifeCalicut Universityappointmentഅഴിമതിസേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ സമിതിan shamseer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

Career

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.