Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ദലാല്‍ തെരുവിലെ വിജയാരവം

നിരവധി കമ്പനികള്‍ നേട്ടം കൊയ്തു. സെന്‍സെക്‌സ് പുതിയ ഉയരം കുറിച്ചതോടെ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്ത കമ്പനികളുടെ വിപണിമൂല്യം 200 ലക്ഷം കോടി രൂപയ്‌ക്ക് അടുത്തെത്തി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അതിവേഗം തിരിച്ചുവരുകയാണെന്നുള്ള പ്രതീക്ഷയും, വിദേശ നിക്ഷേപത്തിന്റെ ഒഴുക്കുമാണ് ഇത് സാധ്യമാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. 2000 കോടി ഡോളറിന്റെ വിദേശ നിക്ഷേപമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് കുപ്രചാരണത്തിലേര്‍പ്പെട്ടിരിക്കുന്ന നാശത്തിന്റെ പ്രവാചകര്‍ക്ക് ഇനി വിശ്രമിക്കാം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 23, 2021, 05:00 am IST
inEditorial

ആദ്യ പരാജയം കുടഞ്ഞെറിഞ്ഞ് സ്വന്തം മണ്ണായ ഗാബയില്‍ ആസ്‌ട്രേലിയയെ തകര്‍ത്ത് മഹത്തായ തിരിച്ചുവരവോടെ ടീം ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയതുപോലെയാണ് പുതുവര്‍ഷത്തിന്റെ ഇരുപത്തൊന്നാം ദിവസമായ വ്യാഴാഴ്ച ഇന്ത്യന്‍ ഓഹരി വിപണി പുതിയ ചരിത്രമെഴുതിയത്. ബിഎസ്ഇ സൂചികയായ സെന്‍സെക്‌സ് ഈ നൂറ്റാണ്ടില്‍ ആദ്യമായി 50,000 പോയിന്റ് മറികടന്നതോടെ ദലാല്‍ സ്ട്രീറ്റിലുയര്‍ന്ന വിജയാരവം ഇനിയും പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും. കൊവിഡ് കാലത്തെ ജനതാ കര്‍ഫ്യൂവിനും ലോക്ഡൗണിനുമിടയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഇരുപത്തിമൂന്നിന് സെന്‍സെക്‌സ് സൂചിക തകര്‍ന്നടിഞ്ഞ ചരിത്രമാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്. പത്ത് മാസത്തിനുശേഷം, മഹാമാരി വിട്ടൊഴിയാതിരിക്കുമ്പോഴും ഓഹരി വിപണിയില്‍ സംഭവിച്ച ഈ കുതിച്ചുകയറ്റം  പലരെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. നിരവധി കമ്പനികള്‍ നേട്ടം കൊയ്തു. സെന്‍സെക്‌സ് പുതിയ ഉയരം കുറിച്ചതോടെ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്ത കമ്പനികളുടെ വിപണിമൂല്യം 200 ലക്ഷം കോടി രൂപയ്‌ക്ക് അടുത്തെത്തി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അതിവേഗം തിരിച്ചുവരുകയാണെന്നുള്ള പ്രതീക്ഷയും, വിദേശ നിക്ഷേപത്തിന്റെ ഒഴുക്കുമാണ് ഇത് സാധ്യമാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. 2000 കോടി ഡോളറിന്റെ വിദേശ നിക്ഷേപമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് കുപ്രചാരണത്തിലേര്‍പ്പെട്ടിരിക്കുന്ന നാശത്തിന്റെ പ്രവാചകര്‍ക്ക് ഇനി വിശ്രമിക്കാം.

കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകള്‍ കടുത്ത പ്രതിസന്ധി നേരിടുമ്പോഴും സാമ്പത്തിക രംഗത്തെ ഭാരതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് മറ്റ് രാജ്യങ്ങള്‍ അദ്ഭുതത്തോടെയാണ് കാണുന്നത്. ലോക്ഡൗണ്‍ കാലത്ത് താണുപോയ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ഉയര്‍ന്നുവരികയാണ്. 2021 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇത് ഇനിയും വര്‍ധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആറ് വര്‍ഷക്കാലത്തെ ഭരണത്തിന്‍ കീഴില്‍ അടിസ്ഥാന സൗകര്യമേഖലയുടെ വികസനം അതിനു മുന്‍പുള്ള സര്‍ക്കാരുകള്‍ ഭരിച്ച 20 വര്‍ഷത്തെ മറികടക്കുന്നതായാണ് സാമ്പത്തിക വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നത്. മെട്രോ ലൈനുകളുടെയും ബുള്ളറ്റ് ട്രെയിനുകളുടെയും മറ്റ് പദ്ധതികളുടെയും നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ മോദി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള കഠിന ശ്രമങ്ങള്‍ നടക്കുന്നത് പകല്‍പോലെ വ്യക്തമാണ്. ദല്‍ഹിയിലെ കര്‍ഷക സമരത്തിന്റെ പേരില്‍ കോലാഹലങ്ങളുണ്ടാക്കി ഈ വസ്തുതകളൊക്കെ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാന്‍ സ്ഥാപിതശക്തികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും വിജയിക്കാന്‍ പോകുന്നില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ജനപ്രീതി നല്‍കുന്ന സന്ദേശം.

ഓഹരി വിപണിയിലുണ്ടായ കുതിച്ചുകയറ്റം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ നിക്ഷേപകര്‍ക്കുള്ള പ്രതീക്ഷയാണ് കാണിക്കുന്നത്. കൊവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്നതോടെ ലോകമാകെ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ചിരുന്നു. ഇതില്‍നിന്ന് കരകയറാന്‍ കരുതലോടെയുള്ള നടപടികളാണ് മോദി സര്‍ക്കാര്‍ കൈക്കൊണ്ടത്. ആത്മനിര്‍ഭര്‍ ഭാരത് എന്ന സങ്കല്‍പ്പം മുന്‍നിര്‍ത്തി പല ഘട്ടങ്ങളിലായി പ്രഖ്യാപിച്ച പദ്ധതികള്‍ സമ്പദ്‌വ്യവസ്ഥയില്‍ പുതിയ ഉണര്‍വ് സൃഷ്ടിച്ചു. ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്ന നടപടികള്‍ ഒന്നിനുപുറകെ ഒന്നായി സ്വീകരിച്ചപ്പോഴും അടിസ്ഥാന സമ്പദ് ഘടന തകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ജനങ്ങളെ ഒന്നടങ്കം വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്നു ഇത്. അവതരിപ്പിക്കാനിരിക്കുന്ന പുതിയ പൊതുബജറ്റ് ഈ ദിശയില്‍ നൂതനമായ പല പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് കരുതപ്പെടുന്നു. സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടണമെന്നു മാത്രമല്ല, അത് സാധാരണ ജനങ്ങള്‍ക്ക് ഗുണകരമാകണമെന്നുമുള്ള നിശ്ചയദാര്‍ഢ്യമാണ് മോദി സര്‍ക്കാരിനെ നയിക്കുന്നത്. മുപ്പത് കോടിയാളുകള്‍ക്കാണ് രാജ്യത്ത് സ്വന്തമായി വീടില്ലാത്തത്. 2022 ആകുമ്പോള്‍ ഇവര്‍ക്കെല്ലാം വീട് ലഭ്യമാക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍. ഇതിന് ഊര്‍ജം പകരുന്നതാണ് ഓഹരി വിപണിയിലുണ്ടായ ചരിത്രപരമായ കുതിച്ചു കയറ്റം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.