Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മഹാക്രൂരതകള്‍ക്ക് അറുതിയുണ്ടാവണം

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം സാംസ്‌കാരികമായി വളരെ മുന്നിലാണെന്നും, സാമൂഹ്യ സുരക്ഷ അനുഭവിക്കുന്നവരാണ് ഇവിടെയുള്ളവരെന്നുമുള്ള അവകാശവാദങ്ങള്‍ക്ക് യാതൊരു കുറവുമില്ല. സത്യത്തിന്റെ മുഖം വളരെ വികൃതമാണെന്നു സമ്മതിക്കാന്‍ ഈ അവകാശവാദമുന്നയിക്കുന്നവര്‍ തയ്യാറല്ല

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 22, 2021, 05:00 am IST
inEditorial

കണ്ണില്‍ ചോരയില്ലാതെ നടത്തുന്ന മനുഷ്യപീഡനങ്ങളുടെ നാടായി കേരളം മാറിയിട്ട് നാളുകളേറെയായി. പലതും അറിഞ്ഞും കേട്ടും മനസ്സ് മരവിച്ച മലയാളി ഇത്തരം വാര്‍ത്തകളോട് പൊരുത്തപ്പെടുന്ന അവസ്ഥയിലായിട്ടുണ്ട്. അപ്പോഴും ചില സംഭവങ്ങള്‍ ഹൃദയഭേദകങ്ങളായി അനുഭവപ്പെടുന്നു. മുണ്ടക്കയത്ത് ഒരു മകന്‍ ഭക്ഷണമൊന്നും നല്‍കാതെ വീട്ടില്‍                                           അടച്ചുപൂട്ടിയിട്ടിരുന്ന മാതാപിതാക്കളെ ആശാവര്‍ക്കര്‍മാരെത്തി ആശുപത്രിയിലെത്തിച്ചതും, അച്ഛന്‍ മരിച്ചതുമായ സംഭവം ദൈവത്തിന്റെ സ്വന്തം നാട് മനുഷ്യര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഇടമായി മാറുകയാണെന്നതിന്റെ നേര്‍സാക്ഷ്യമാണ്. മാതാപിതാക്കളെ പട്ടിണിക്കിട്ടിരുന്ന വീട്ടിലേക്ക് മറ്റാരും വരാതിരിക്കാന്‍ നായയെ കാവല്‍ നിര്‍ത്തിയ മകന്‍ ശരിക്കും പൈശാചികതയുടെ അവതാരമാണ്. മദ്യലഹരിയിലായിരുന്ന ഇയാള്‍ അവശരായി മരണത്തോട് മല്ലടിച്ചിരുന്ന മാതാപിതാക്കളെ ആശുപത്രിയിലാക്കാന്‍  അനുവദിച്ചില്ലെന്നുകൂടി അറിയുമ്പോള്‍ മൃഗങ്ങളെക്കാള്‍ അധഃപതിച്ച മനുഷ്യരും നമുക്കിടയില്‍ ഉണ്ടെന്നു ബോധ്യമാവുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി വീട്ടില്‍നിന്ന് പുറത്തുകടത്തുന്നതിനിടെ ‘ഒരിറ്റു കഞ്ഞിവെള്ളമെങ്കിലും താടാ…’ എന്ന ആ അമ്മയുടെ രോദനം മനുഷ്യത്വം അവശേഷിക്കുന്നവരുടെയൊക്കെ മനസ്സിനെ പിടിച്ചുലയ്‌ക്കുക തന്നെ ചെയ്യും.

മുണ്ടക്കയത്തേത് ഒറ്റപ്പെട്ട സംഭവമല്ല. ജന്മം നല്‍കിയ അച്ഛനെയും നൊന്തു പ്രസവിച്ച അമ്മയെയും അതിക്രൂരമായി പീഡിപ്പിക്കുകയും, മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സംഭവങ്ങള്‍ നിത്യേനയെന്നോണം മാധ്യമങ്ങളില്‍ വരുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ നടക്കുന്നതിന്റെ ഒരംശം മാത്രമേ ഇപ്രകാരം പുറത്തറിയുന്നുള്ളൂ. ആത്മഹത്യ ചെയ്യാന്‍ കഴിയാഞ്ഞതുകൊണ്ട് ആരോടും ഒന്നും പറയാതെ എല്ലാം സഹിച്ചു കഴിഞ്ഞുകൂടുന്ന മാതാപിതാക്കള്‍  നിരവധിയാണ്. വലിയ രമ്യഹര്‍മ്യങ്ങള്‍ തീര്‍ത്ത് അഞ്ചക്ക ശമ്പളവും ആഡംബര വാഹനങ്ങളുമൊക്കെയായി സമൂഹത്തില്‍ വിലസി നടക്കുന്ന പലരും സ്‌നേഹത്തിന്റെ ഒരു കണികപോലും മാതാപിതാക്കള്‍ക്ക് നല്‍കാത്തവരായിരിക്കും. അവരില്ലെങ്കില്‍ തങ്ങളില്ല എന്ന സത്യം മറന്ന് പെരുമാറുന്ന മക്കള്‍ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ വ്യത്യാസമില്ലാതെ സാമൂഹ്യജീവിതത്തിന്റെ എല്ലാ തട്ടിലുമുണ്ട്. തങ്ങളുടെ സുഖജീവിതത്തിന് ഭാരമായി കാണുന്ന മാതാപിതാക്കളെ ആരുമറിയാതെ ക്ഷേത്രസന്നിധിയില്‍ കൊണ്ടുപോയി നടതള്ളുന്ന എത്രയോ മക്കളുണ്ട്. പണമുള്ള പലരും ചെയ്യുന്നത് അച്ഛനമ്മമാരെ വൃദ്ധസദനങ്ങളിലാക്കുകയാണല്ലോ. ജീവിതകാലത്ത് അവര്‍ സ്വരൂപിച്ചതെല്ലാം തന്ത്രപരമായി പിടിച്ചുവാങ്ങിയ ശേഷമായിരിക്കും പലപ്പോഴും ഈ പുറന്തള്ളല്‍. വീട്ടില്‍നിന്ന് ഇങ്ങനെ ഒഴിവാക്കാന്‍ കഴിയാത്തവര്‍ക്കാണ് ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നത്.  

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം സാംസ്‌കാരികമായി വളരെ മുന്നിലാണെന്നും, സാമൂഹ്യ സുരക്ഷ അനുഭവിക്കുന്നവരാണ് ഇവിടെയുള്ളവരെന്നുമുള്ള അവകാശവാദങ്ങള്‍ക്ക് യാതൊരു കുറവുമില്ല. സത്യത്തിന്റെ മുഖം വളരെ വികൃതമാണെന്നു സമ്മതിക്കാന്‍ ഈ അവകാശവാദമുന്നയിക്കുന്നവര്‍ തയ്യാറല്ല. ചെറ്റക്കുടിലായാലും മണിമാളികയായാലും സ്‌നേഹമില്ലെങ്കില്‍ വീടിന്റെ അകത്തളങ്ങള്‍ നരകമായിരിക്കും. ശരാശരി മലയാളിയുടെ ഭവനങ്ങളിലെ സമാധാനം കെടുത്തുന്നതില്‍ മുഖ്യപങ്ക് മദ്യത്തിനാണ്. പലപ്പോഴും മാതാപിതാക്കള്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയാവുന്നത് മദ്യപാനം ശീലമാക്കിയ മക്കളില്‍നിന്നാണ്. മദ്യപിച്ച് ലക്കുകെട്ട് വരുന്നവര്‍ അച്ഛനെന്നോ അമ്മയെന്നോ നോക്കാതെ ഭ്രാന്തമായി പെരുമാറുന്നു. മലയാളികളെ മദ്യത്തില്‍ മുക്കിക്കൊല്ലണമെന്ന് നിര്‍ബന്ധമുള്ളവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. മനുഷ്യരുടെ ജീവനെടുക്കുന്ന കൊവിഡ് മഹാമാരിക്കിടയിലും മലയാളിക്ക് മദ്യം ലഭിക്കാത്തതിനെക്കുറിച്ചാണല്ലോ ഇടതുപക്ഷ ഭരണം ആശങ്കപ്പെട്ടത്. മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാതിരുന്ന ലോക്ഡൗണ്‍ കാലത്ത് വാഹനാപകടങ്ങളും അക്രമങ്ങളും ഗാര്‍ഹികാതിക്രമങ്ങളും താരതമ്യേന കുറവായിരുന്നു. വീടുകളില്‍ സന്തോഷം തിരിച്ചെത്തുകയും ചെയ്തു. മദ്യ നിരോധനം ഒറ്റയടിക്ക് സാധ്യമാവില്ലായിരിക്കാം. പക്ഷേ ക്രമേണ കുറച്ചുകൊണ്ടുവരാനാകും. ഇതു ചെയ്യാനുള്ള മനസ്സ് ഭരണാധികാരികള്‍ കാണിച്ചാല്‍ വീട്ടകങ്ങളെ മുണ്ടക്കയത്തേതുപോലുള്ള ക്രൂരതകളില്‍നിന്ന് വലിയൊരളവോളം മോചിപ്പിക്കാനാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.