Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കത്തോലിക്കാ സഭയുടെ രാഷ്‌ട്രീയ വിവേകം

മുന്നണി രാഷ്‌ട്രീയത്തിന്റെ പരീക്ഷണശാലയായ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും നയിക്കുന്ന മുന്നണികള്‍ മുസ്ലിം വോട്ടു ബാങ്കിന് കീഴടങ്ങുമ്പോള്‍ ഇന്നലെവരെ അനുഭവിച്ചിരുന്ന അവകാശാധികാരങ്ങളും സംരക്ഷണവും ക്രൈസ്തവര്‍ക്ക് ഇല്ലാതാവുകയാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 21, 2021, 05:00 am IST
inEditorial

കത്തോലിക്കാ സഭാ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച പുതിയൊരു തുടക്കമാണ്. ഇതാദ്യമായാണ് കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാള്‍മാര്‍ പ്രധാനമന്ത്രിയുമായി ഇത്തരമൊരു കൂടിക്കാഴ്ച നടത്തുന്നതെന്നു മാത്രമല്ല, തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്ന് മതമേലധ്യക്ഷന്മാര്‍ പറയുകയും ചെയ്തിരിക്കുന്നു. ക്രൈസ്തവസഭകള്‍ക്ക് ഏതാവശ്യത്തിനും തന്റെ ഓഫീസിനെ സമീപിക്കാമെന്നും, ആരോടും പ്രത്യേക പരിഗണനയില്ലാതെ  എല്ലാവര്‍ക്കും അര്‍ഹമായത് ലഭ്യമാക്കാന്‍ ശ്രദ്ധിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരിക്കുന്നു. ഗൗരവകരമായ ചിലത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചതില്‍ നിന്നു തന്നെ ഔപചാരികതയ്‌ക്കപ്പുറം ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാര്യത്തില്‍ സഭയുടെ ആശങ്കകള്‍, ചട്ടത്തിന് രൂപം നല്‍കുമ്പോള്‍, പരിഗണിക്കുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചതും എല്ലാവരേയും വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ  സമീപനത്തിന് തെളിവാണ്. സഭയുടെ പ്രശ്‌നങ്ങളെല്ലാം പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി സഭാ നേതൃത്വം തന്നെ വ്യക്തമാക്കുമ്പോള്‍ പരസ്പര വിശ്വാസമാണ് പ്രകടമാകുന്നത്.

കേരളത്തിലെ ജനസംഖ്യയില്‍ 19 ശതമാനവും, ന്യൂനപക്ഷ ജനസംഖ്യയില്‍ 41 ശതമാനവുമുള്ള ക്രൈസ്തവര്‍ പല തരത്തിലുള്ള അരക്ഷിതാവസ്ഥകളും ഇന്ന് അനുഭവിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളെന്ന നിലയ്‌ക്കുള്ള ആനുകൂല്യങ്ങള്‍ 80:20 എന്ന അനുപാതത്തില്‍ ആണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ആനുകൂല്യങ്ങളുടെ 80 ശതമാനവും മുസ്ലിങ്ങള്‍ക്ക് പോകുന്നു എന്നതാണ് അവസ്ഥ. ഇതിനെതിരെ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും ചെവിക്കൊള്ളാന്‍ സംസ്ഥാന ഭരണ നേതൃത്വം തയ്യാറല്ല. ക്രൈസ്തവ പെണ്‍കുട്ടികള്‍ ലൗജിഹാദിന്റെ ഇരകളായിക്കൊണ്ടിരിക്കുമ്പോള്‍ പ്രതിരോധിക്കുന്നതു പോയിട്ട് പ്രതികരിക്കാന്‍ പോലും കഴിയുന്നില്ല. രണ്ട് വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജെസ്‌ന എന്ന പെണ്‍കുട്ടി ലൗജിഹാദിന്റെ ഇരയാണെന്നും, അയല്‍ സംസ്ഥാനത്തെ ഒരു  മതപഠന കേന്ദ്രത്തിലുണ്ടെന്നുമുള്ള വാര്‍ത്തകള്‍ക്കു മുന്നില്‍ ക്രൈസ്തവ സഭകള്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. ഈ പെണ്‍കുട്ടിയെ സംബന്ധിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുന്നതില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനെ രാഷ്‌ട്രീയ-ഭരണ നേതൃത്വം തടഞ്ഞുവെന്നാണ് കേള്‍ക്കുന്നത്. ന്യൂനപക്ഷ സംരക്ഷകര്‍ ചമയുന്നവര്‍ ലൗജിഹാദിന്റെ കാര്യത്തില്‍ ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണെന്ന തിരിച്ചറിവ് ഇന്ന് ഏറെക്കുറെ എല്ലാ ക്രൈസ്തവ സഭകള്‍ക്കുമുണ്ട്. ഒറ്റപ്പെടുമെന്ന ഭീതിയില്‍ അവര്‍ നിശ്ശബ്ദത പാലിക്കുകയാണെന്നു മാത്രം. ലൗജിഹാദിനെതിരെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തിയതിനെ കേരളത്തിലെ ക്രൈസ്തവരില്‍ ബഹുഭൂരിപക്ഷവും മനസ്സുകൊണ്ട് അംഗീകരിക്കുകയാണ്. ഹലാല്‍ ഭക്ഷണം അടിച്ചേല്‍പ്പിക്കുന്ന രീതി ക്രൈസ്തവ മത വിശ്വാസികള്‍ വളരെയധികം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

മുന്നണി രാഷ്‌ട്രീയത്തിന്റെ പരീക്ഷണശാലയായ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും നയിക്കുന്ന മുന്നണികള്‍ മുസ്ലിം വോട്ടു ബാങ്കിന് കീഴടങ്ങുമ്പോള്‍  ഇന്നലെവരെ അനുഭവിച്ചിരുന്ന അവകാശാധികാരങ്ങളും സംരക്ഷണവും ക്രൈസ്തവര്‍ക്ക് ഇല്ലാതാവുകയാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് കളം നിറഞ്ഞുനില്‍ക്കുന്ന മുസ്ലിംലീഗ്, രാഷ്‌ട്രീയ ജിഹാദിന്റെ വക്താവു തന്നെയാണെന്ന് ക്രൈസ്തവസഭകള്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കുകയാണ്. തുര്‍ക്കിയിലെ ഹഗിയ സോഫിയ പള്ളി പുത്തന്‍ ഖിലാഫത്തിന് ശ്രമിക്കുന്ന അവിടുത്തെ ഭരണാധികാരി മസ്ജിദാക്കി മാറ്റിയതിനെ പിന്തുണച്ച് മുസ്ലിംലീഗ് നേതൃത്വം രംഗത്തുവന്നത് ക്രൈസ്തവ സഭകളുടെ ‘മതേതര വ്യാമോഹം’ തകര്‍ത്തിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ ലേബലില്‍ യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ സഹായിക്കുന്നത് മുസ്ലിംലീഗിന്റെ ഇസ്ലാമിക വാഴ്ചയ്‌ക്ക് നിന്നുകൊടുക്കലായിരിക്കും. ഈ അപകടം ഒഴിവാക്കാന്‍ സിപിഎമ്മിനും  

ഇടതുമുന്നണിക്കും വോട്ടു നല്‍കുന്നത് ഇതേ ആപത്ത് ക്ഷണിച്ചുവരുത്തുന്നതിന് തുല്യമായിരിക്കുമെന്നും ക്രൈസ്തവ വിഭാഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ തിരിച്ചറിയുന്നു. ഇവിടെയാണ്, രാജ്യവും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന, ബിജെപിയോട് കത്തോലിക്കാ സഭയ്‌ക്ക് അയിത്തമില്ലെന്ന് അതിന്റെ നേതൃത്വം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്കു ശേഷം വ്യക്തമാക്കിയിരിക്കുന്നതിന്റെ പ്രാധാന്യം. ക്രൈസ്തവര്‍ ഏറെയുള്ള ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെ ബിജെപി

യുടെ ഭരണത്തിന്‍ കീഴില്‍ യാതൊരു വിവേചനവും അനുഭവിക്കാതെയാണ് അവര്‍ കഴിയുന്നത്. കേരളത്തിലെ ബിജെപിയെയും അവര്‍ക്ക് നൂറുശതമാനവും വിശ്വസിക്കാം. അങ്ങനെ ക്രൈസ്തവര്‍ തീരുമാനിക്കുകയാണെങ്കില്‍ ഉണ്ടാകുന്ന രാഷ്‌ട്രീയ മാറ്റത്തിലൂടെ നന്മകള്‍ പുലരുന്ന നവ കേരളം ഉയര്‍ന്നുവരിക തന്നെ ചെയ്യും.

Tags: kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.