Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പദ്മശ്രീ എം.കെ. കുഞ്ഞോല്‍ മാഷിന് വീടായില്ല; തടസം കൈവശാവകാശരേഖ

മെയ് മാസത്തില്‍ എണ്‍പത്തിനാല് വയസ്സ് തികയും. അതിനു മുമ്പെങ്കിലും വീടിന്റെ തറക്കല്ലിടാന്‍ സാധിക്കുമോയെന്ന പ്രതീക്ഷയും അദ്ദേഹത്തിനില്ല.

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Jan 18, 2021, 03:44 pm IST
in Kerala

കൊച്ചി: പദ്മശ്രീ എം.കെ. കുഞ്ഞോല്‍ മാഷിന് വീടായില്ല. പുറംമ്പോക്കിലെ കുടിലിലെ ജീവിതത്തിനിടയില്‍ ആകെയുണ്ടായിരുന്ന കൈവശാവകാശരേഖ ഇപ്പോള്‍ കാണാനില്ല. കഴിഞ്ഞ വര്‍ഷം കുറുപ്പംപടിയിലെ പുറംമ്പോക്കിലെ കുടിലിലേക്ക് രാജ്യത്തിന്റെ പദ്മ പുരസ്‌കാരം എത്തിയപ്പോഴാണ് ഏവരും ഇദ്ദേഹത്തിന്റെ മഹത്വവും ഒപ്പം സ്വന്തമായി ഒരു വീടില്ലെന്ന യാഥാര്‍ത്ഥ്യവും മനസ്സിലാക്കുന്നത്. പട്ടികജാതി, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും ഹിന്ദു നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്നണിപോരാളിയായും ജീവിതം ഉഴിഞ്ഞുവച്ച യാത്രയില്‍ സ്വന്തമായി ഒന്നും നേടാന്‍ കുഞ്ഞോല്‍ മാഷ് ശ്രമിച്ചിരുന്നില്ല.  

കുഞ്ഞോല്‍ മാഷിന്റെ മഹത്വം തിരിച്ചറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ പദ്മശ്രീ നല്‍കി ആദരിച്ചപ്പോള്‍ ഒരുപാടുപേരും നിരവധി സംഘടനകളുമെത്തി വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഇതിനായി താമസിക്കുന്ന പുറംമ്പോക്ക് ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് മനസ്സിലായത്. വീട്ടില്‍ കുറച്ചൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കൈവശാവകാശ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലെ വീട് നിര്‍മിക്കാനുള്ള സ്‌കെച്ചും പ്ലാനും പഞ്ചായത്തില്‍ സമര്‍പ്പിച്ച് അനുമതി വാങ്ങാന്‍ സാധിക്കൂ. സേവാഭാരതി ഉള്‍പ്പെടെ നിരവധി സംഘടനകള്‍ വീട് നിര്‍മിച്ചു നല്‍കാന്‍ തയാറാണ്. തടസ്സമായി നില്‍ക്കുന്നത് കൈവശാവകാശരേഖ കാണാതെ പോയതാണ്.  

ആറു മാസത്തോളമായി തീരെ വയ്യാതെ വാടക വീട്ടിലാണ് കുഞ്ഞോല്‍ മാഷ് കഴിയുന്നത്. പഴയതുപോലെ അധികം യാത്ര ചെയ്യാന്‍  സാധിക്കുന്നില്ല. ഇടയ്‌ക്ക് ചെറുതുരുത്തിയില്‍ സേവാഭാരതിയുടെ വീടുദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ കുറച്ചൊക്കെ വീടിനു സമീപം നടന്നു തുടങ്ങി. അടുത്ത ദിവസം രായമംഗലം വില്ലേജ് ഓഫീസില്‍ പോയി കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് കിട്ടുമോയെന്നറിയാന്‍ നോക്കണമെന്ന് കുഞ്ഞോല്‍ മാഷ് പറഞ്ഞു. അതിനുശേഷം വേണം വീടുപണിയെക്കുറിച്ച് ആലോചിക്കാന്‍.

മെയ് മാസത്തില്‍ എണ്‍പത്തിനാല് വയസ്സ് തികയും. അതിനു മുമ്പെങ്കിലും വീടിന്റെ തറക്കല്ലിടാന്‍ സാധിക്കുമോയെന്ന പ്രതീക്ഷയും അദ്ദേഹത്തിനില്ല. എംബിബിഎസിന് പഠിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന റാഗിങ്ങില്‍ പ്രതിഷേധിച്ച് പഠനം നിലച്ചപ്പോഴും ചെയ്യുന്നത് ശരിയാണെന്ന നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. വ്യക്തിപരമായി എന്തെങ്കിലും നേടണമെന്ന് ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ആഗമാനന്ദ സ്വാമികളുടെ ഈ ശിഷ്യന് എംഎല്‍എയോ മന്ത്രിയോ ഒക്കെ ആകാമായിരുന്നു. വാഗ്ദാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍, പട്ടികജാതി, പിന്നാക്ക വിഭാഗങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കുകയായിരുന്നു. വ്യക്തിപരമായി ഒന്നും ആഗ്രഹിക്കാതെയുള്ള ഈ ജീവിതയാത്രയില്‍ സ്വന്തമായി ഭൂമിയും വീടും ഇല്ലെങ്കിലും ആരോടും പരിഭവമില്ലാതെ മുന്നോട്ടുപോകുകയാണ് കുഞ്ഞോല്‍ മാഷ്.

Tags: housepadmasreeകുഞ്ഞോൽ മാഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.