Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിര്‍മ്മാണ്‍ ഭാരതിക്കും ഭൂ മിത്രയ്‌ക്കും ഗംഭീര തുടക്കമായി; ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ ആര്‍. ഹരി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു

നിര്‍മാണ്‍ ഭാരതി ലോഗോ പ്രകാശനം കേന്ദ്ര മന്ത്രി വി. മുരളീധരന്‍ നിര്‍വ്വഹിച്ചു. ഭൂ മിത്ര കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലോഗോ കുമ്മനം രാജശേഖരന്‍ പ്രകാശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2021, 02:25 pm IST
in Kerala

കൊച്ചി: വിദേശത്ത് അടിസ്ഥാന സൗകര്യ നിര്‍മാണ മേഖലയില്‍ വൈദഗ്‌ദ്ധ്യം തെളിയിച്ച വിദഗ്‌ദ്ധര്‍ ഒന്നിച്ചു ചേര്‍ന്ന് രൂപം കൊടുത്ത നിര്‍മ്മാണ്‍ ഭാരതി ഹോള്‍ഡിങ്സിന്റെയും ഭൂ മിത്ര കണ്‍സ്ട്രക്ഷന്‍സിന്റെയും ഉദ്ഘാടനം നടന്നു. എളമക്കര ഭാസ്‌കരീയത്തില്‍ നടന്ന ചടങ്ങില്‍, പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് ആഹ്വാനം ഉള്‍ക്കൊണ്ട്, കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തില്‍ നൂതന സാങ്കേതിക വിദ്യയും ഗുണമേന്മയും കൃത്യതയും സുതാര്യതയും ചേര്‍ന്ന പുതിയൊരു നിര്‍മാണ സംസ്‌കാരമാണ് നിര്‍മ്മാണ്‍ ഭാരതി ലക്ഷ്യമിടുന്നതെന്ന് സംഘടന പ്രഖ്യാപിച്ചു.

എംഡി സിബി മണി സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഹരിലാല്‍ പരമേശ്വരന്‍ നിര്‍മാണ്‍ ഭാരതിയുടെ ലക്ഷ്യവും രീതിയും വിശദീകരിച്ചു. സി.വി. ആനന്ദ ബോസ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. നിര്‍മാണ്‍ ഭാരതി ലോഗോ പ്രകാശനം കേന്ദ്ര മന്ത്രി വി. മുരളീധരന്‍ നിര്‍വ്വഹിച്ചു. ഭൂ മിത്ര കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലോഗോ കുമ്മനം രാജശേഖരന്‍ പ്രകാശിപ്പിച്ചു.

ഓഫീസിന്റെ ഉദ്ഘാടനം കൊച്ചിന്‍ ഷിപ്യാഡ് സിഎംഡി: മധു.എസ്.നായര്‍ നിര്‍വഹിച്ചു. ഭാരതത്തെ ലോകത്തെ മികച്ച സാമ്പത്തിക ശക്തിയാക്കാനുള്ള ലക്ഷ്യത്തില്‍ തടസമായേക്കാവുന്നത് അടിസ്ഥാന സൗകര്യ മേഖലയിലെ പോരായ്‌മകളായിരിക്കുമെന്നു പറഞ്ഞ മധു നായര്‍, ഈ മേഖലയിലുള്‍പ്പെടെ സ്വാഭാവിക വളര്‍ച്ചയല്ല, അതിവേഗ വളര്‍ച്ചയാണ് പ്രധാനമന്ത്രി മോദിയുടെ സങ്കല്‍പ്പത്തില്‍ എന്ന് വിശദീകരിച്ചു. നിര്‍മാണ്‍ ഭാരതിയുടെ ലക്ഷ്യത്തിലുള്ള നൂതന സാങ്കേതിക വിദ്യയുടെ സ്വീകരണവും അതില്‍ പരിശീലനം നല്‍കാനുള്ള പദ്ധതിയും പ്രധാനമന്ത്രിയുടെ ആസൂത്രണത്തിന് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ ആര്‍. ഹരി ദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒറ്റയ്‌ക്ക് നില്‍ക്കുമ്പോള്‍ ദാര്‍ശനികനും രണ്ടു പേരായാല്‍ താര്‍ക്കികരും മൂന്നു പേര്‍ ചേര്‍ന്നാല്‍ തമ്മിലടിക്കുന്നവരുമാണ് ഇന്ത്യക്കാരെന്ന ആക്ഷേപം സംഘടനാ ബലംകൊണ്ട് അതിജീവിക്കാനാകണമെന്ന് അദ്ദേഹം പറഞ്ഞു. കണക്കിലെ ആള്‍ജിബ്ര സമാവാക്യം ഉദാഹരിച്ച് അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു- എ പ്ലസ് ബി ദ ഹോള്‍ സ്‌ക്വയേഡ് എന്ന സമവാക്യത്തില്‍ എ യും ബിയും വര്‍ഗമായി ഇരട്ടിക്കും, ഒപ്പം ചേരും അതിനൊപ്പം ടു ഏ ബി എന്ന അധികശക്തിയും ചേരും. എന്നാല്‍ എ മൈനസ് ബി ഹോള്‍ സ്‌ക്വയേഡില്‍ മൈനസ് ടു എബി വന്ന് കുറയുകയാണ്. മൈനസ് ആകാതെ പ്ലസ് ആകുന്നതാണ് സംഘടനയുടെ വിജയം. എസ്. സേതുമാധവന്‍, കുമ്മനം രാജശേഖരന്‍, എ.ആര്‍. മോഹന്‍ എന്നിവരും പ്രസംഗിച്ചു. ഡയറക്ടര്‍ മോഹന്‍ പി. നന്ദി പറഞ്ഞു.

Tags: Kummanam Rajasekharanവി മുരളീധരന്‍Swami Chidananda Puriആത്മനിര്‍ഭര്‍ ഭാരത്നിര്‍മ്മാണ്‍ ഭാരതിഭൂ മിത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

Kerala

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

Article

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

Kerala

മാസപ്പടി മാഫിയയുടെ കോട്ട തകരുന്നു; നിയമം അതിന്റെ വഴിക്ക്: കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.