എരുമപ്പെട്ടി: വായനശാലകളും വായനാ സംസ്കാരവും നാടിന്റെ ശ്രേഷ്ഠമായ സാംസ്കാരിക മൂലധനമാണെന്ന് സാഹിത്യകാരനും തപസ്യ സംസ്ഥാന പ്രസിഡന്റുമായ മാടമ്പ് കുഞ്ഞുകുട്ടന് അഭിപ്രായപ്പെട്ടു. കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് സ്മൃതി പുരസ്കാരം പുതുവായ അഷ്ടമൂര്‍ത്തി നമ്പൂതിരിയ്ക്ക് സമ്മാനിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 3000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്.ഷോബി അധ്യക്ഷത വഹിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എ.അഷറഫ്, ഗ്രന്ഥശാല സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വി.മുരളി, കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.കലാമണ്ഡലം എം.പി.എസ്.നമ്പൂതിരി, മാടമ്പ് സൂര്യന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: