Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായി സര്‍ക്കാരിന്റെ കൈക്കാരനായി ചെന്നിത്തല; പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎം ഭരണം; യുഡിഎഫിന്റെ ഗതികേടെന്ന് ബിജെപി

ബിജെപിയെ ഭരണത്തില്‍ എത്തിക്കാതിരിക്കാനാണ് സ്വന്തം പാര്‍ട്ടിയുടെ അഭിമാനം വരെ പണയം വെച്ച് പ്രതിപക്ഷ നേതാവ് ഇത്തരം ഒരു നാണംകെട്ട നീക്കം നടത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്നലെ തീരുമാനിച്ചിരുന്നു. ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്നുനടന്ന തെരഞ്ഞെടുപ്പില്‍ ഈ തീരുമാനം കോണ്‍ഗ്രസ് നടപ്പിലാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2020, 05:22 pm IST
inKerala

ചെന്നിത്തല: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം  പഞ്ചായത്തായ തൃപ്പെരുന്തുറയില്‍ സിപിഎമ്മിനെ പിന്തുണച്ച് കോണ്‍ഗ്രസ്. ബിജെപിയെ ഭരണത്തില്‍ എത്തിക്കാതിരിക്കാനാണ് സ്വന്തം പാര്‍ട്ടിയുടെ അഭിമാനം വരെ പണയം വെച്ച് പ്രതിപക്ഷ നേതാവ് ഇത്തരം ഒരു നാണംകെട്ട നീക്കം നടത്തിയത്.  

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്നലെ തീരുമാനിച്ചിരുന്നു. ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്നുനടന്ന തെരഞ്ഞെടുപ്പില്‍ ഈ തീരുമാനം കോണ്‍ഗ്രസ് നടപ്പിലാക്കുകയായിരുന്നു.  ഡിസിസി പ്രസി.എം.ലിജു, മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പങ്കെടുത്ത യോഗത്തിന്റെതാണ് ഈ നാണംകെട്ട തീരുമാനം ഉണ്ടായത്. ഇടതുപക്ഷവുമായി ചേര്‍ന്ന് പഞ്ചായത്തു ഭരിക്കുവാനുള്ള കോണ്‍ഗ്രസ്സ് ഉന്നത നേതാക്കളുടെ തീരുമാനം അണികളില്‍ വന്‍പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്.  

ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ തന്നെ സഹായിക്കുന്നതിന്റെ ഉപകാര സ്മരണയാണ് സ്വന്തം പഞ്ചായത്ത് സിപിഎമ്മിന് വിട്ടുകൊടുക്കുന്നത്. പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള നൂറ്റിയമ്പതോളം കോണ്‍ഗ്രസ്സ് അംഗങ്ങള്‍ രമേശ് ചെന്നിത്തലയുടെ തീരുമാനത്തില്‍ പരസ്യമായി പ്രതിഷേധിക്കുകയും തങ്ങള്‍ പാര്‍ടിയില്‍ നിന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് പദം പട്ടികജാതി വനിതയ്‌ക്ക് സംവരണം ചെയ്തിരിക്കുന്ന ചെന്നിത്തലയില്‍ യുഡിഎഫിനും ബിജെപിക്കും തുല്യ സീറ്റുകളാണുള്ളതെങ്കിലും ബിജെപിയിലും എല്‍ഡിഎഫിലും മാത്രമെ പട്ടികജാതി വനിതകള്‍ ജയിച്ചു വന്നിട്ടുള്ളു.

കോണ്‍ഗ്രസിന്റെ ഗതികേടെന്ന് ബിജെപി

ചെങ്ങന്നൂര്‍: പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തായത്തായ ചെന്നിത്തലയില്‍ സിപിഎം പ്രസിഡന്റിനെ വാഴിക്കാന്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍  വോട്ട് ചെയ്തത് കോണ്‍ഗ്രസിന്റെ ഗതികേടാണ് സൂചിപ്പിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാര്‍ പറഞ്ഞു. ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ രാജിവെച്ച് പുറത്തു പോകുമെന്നതില്‍ സംശയമില്ല. രമേശ് ചെന്നിത്തല ഹരിപ്പാട് നിന്ന്  സിപിഎംന്റെ കനിവു കൊണ്ടാണ് ജയിക്കുന്നത്.  

അതിന് പ്രത്യുപകാരമായാണ് സ്വന്തം പഞ്ചായത്തായ ചെന്നിത്തലയിലെ  പ്രസിഡന്റ്  പദവി സിപിഎമ്മിന് നല്‍കുന്നത്.  രമേശ് ചെന്നിത്തലയുടെ ഈ അവിശുദ്ധബന്ധം ജനങ്ങള്‍ തിരിച്ചറിയും. തകര്‍ന്ന് തരിപ്പണമായ കോണ്‍ഗ്രസ് കൂടുതല്‍ ആഴങ്ങളിലേക്ക്  പൊയ്‌ക്കൊണ്ടിരിക്കുന്നു. രാജ്യത്തെല്ലായിടത്തും എന്ന പോലെ കോണ്‍ഗ്രസ് പരസ്യമായി സിപിഎം ബന്ധത്തിന് പേരിപ്പിച്ചത് .തിരുവന്‍വണ്ടുരിലും പാണ്ടനാട്ടിലും കോടംതുരുത്തിലും ഒരുവിഭാഗം സി പി എം -കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തകരെയും വോട്ട് ചെയ്ത ജനങ്ങളേയും വഞ്ചിച്ചു കൊണ്ട്  ജനവിരുദ്ധ ബന്ധത്തിന് തയ്യാറെടുക്കുന്നത് ലജ്ജാകരമാണ്.

ഈ ജനവിരുദ്ധ യുഎല്‍ഡിഎഫ്  മുന്നണി യുടെ ജനവഞ്ചന തുറന്നുകാട്ടാന്‍ ബിജെപി  ജനജാഗരണ സദസ്സുകള്‍ സംലടിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യത്തിനെതിരെ മത്സരിക്കുന്ന മുന്നണി യുഎല്‍ഡിഎഫ് ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു എന്ന് എം. വി ഗോപകുമാര്‍ പറഞ്ഞു.

Tags: Pinarayi Vijayanbjpcongressalappuzhaഹരിപ്പാട്cpimരമേശ് ചെന്നിത്തല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.