Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

പ്ലക്കാര്‍ഡും ചെങ്കൊടിയും പിന്നെ ഒരു ബക്കറ്റും

പഞ്ചായത്ത് മത്സരവും വിജയഭേരിയുമൊക്കെ മുഴക്കുമ്പോഴാണ് ബക്കറ്റ് പിരിവ്. ബക്കറ്റിലൂടെ ദിവസം പത്തും പതിനഞ്ചും കോടിയൊക്കെ പിരിച്ചെടുക്കുന്ന വമ്പന്മാര്‍ ദല്‍ഹി ദര്‍ബാറിന് എത്രകോടിയാണ് ലക്ഷ്യമിടുന്നത് എന്നാര്‍ക്കുമറിയില്ല. അതിനായി തുനിഞ്ഞിറങ്ങുന്നവരുടെ തൊലിക്കട്ടി സമ്മതിച്ചുകൊടുക്കുക തന്നെ വേണം.

ഉത്തരന്‍byഉത്തരന്‍
Dec 30, 2020, 05:00 am IST
inArticle

ഏത് പ്രശ്‌നമായാലും ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് മോദി സര്‍ക്കാരിന്റെ ഒരു രീതി. ഡല്‍ഹിയില്‍ അകാരണമായി റോഡിലിറങ്ങി സമരമിരിക്കുന്ന ‘വ്യാജ’ കര്‍ഷകരോട് സ്വീകരിക്കുന്ന നയവും അതുതന്നെ. ചര്‍ച്ച നടക്കണോ എങ്കില്‍ നിയമം പിന്‍വലിച്ചിട്ടുവാ എന്നാണ് കര്‍ഷക നേതാക്കളുടെ ന്യായം. സമരം നിര്‍ത്തി വാ എന്നിട്ടേ ചര്‍ച്ചയുള്ളൂ എന്നുപറയുന്ന സര്‍ക്കാറുകളെയും നാം കാണാറുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ സമരം നടത്തുമ്പോള്‍ ഡല്‍ഹി സമരത്തിന്റെ താങ്ങും തണലുമായി നില്‍ക്കുന്ന കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ പറയുന്നത് പലതവണ ‘കൈരളി’ കണ്ടതല്ലെ.

സെക്രട്ടേറിയേറ്റും സര്‍ക്കാര്‍ ഓഫീസുകളും ഒരുമാസം അടച്ചിട്ടാലും ഒന്നും സംഭവിക്കില്ല. ഇപ്പറഞ്ഞത് മുഖ്യമന്ത്രിയായിരിക്കെ എ.കെ. ആന്റണിയാണ്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്ന് ശഠിച്ച വ്യാജ കര്‍ഷക നേതാവ് രാഗേഷ് അടക്കമുള്ളവര്‍ ‘ഉലക്കവീണ് ചത്ത കോയീന്റെ ചാറ് ആകാം’ എന്ന അവസ്ഥയിലായി. ദല്‍ഹിയില്‍ ചര്‍ച്ച നടക്കും. അതോടെ സമരം തീര്‍ന്നാല്‍ പിന്നെ അവര്‍ക്കു വേണ്ടി പിരിക്കുന്ന തുക ആരുടെ പോക്കറ്റിലെത്തും. ചിന്തിച്ചാല്‍ ഉത്തരം കിട്ടും.

ചൊവ്വാഴ്ച രാവിലെ പാല്‍ വാങ്ങാന്‍ ഇറങ്ങവെ കയറി വന്ന അഞ്ചുപേരുടെ കൈയിലും പ്ലക്കാഡുണ്ട്. ചെങ്കൊടിയുമുണ്ട്. പിന്നെയൊരു ചുവന്ന ബക്കറ്റും. കണ്ടപാടെ പറഞ്ഞു: ”സമരം നടത്തുന്ന കര്‍ഷകരെ സഹായിക്കാനുള്ള ഫണ്ടുപിരിവാ. ബക്കറ്റിലിട്ടാമതി.” നാണവും മാനവുമുള്ളവരാരും വെളുപ്പാന്‍ കാലത്ത് ഇപ്പണി നടത്തുമോ? ദല്‍ഹിയില്‍ സമരമിരിക്കുന്നവരില്‍ തൊണ്ണൂറ്റി ഒന്‍പത് ശതമാനവും പട്ടിണി പാവങ്ങളല്ല. സ്വന്തമായി ട്രക്കറുകളോടിച്ചും ടൂറിസ്റ്റ് ബസുകള്‍ പിടിച്ചുമാണ് സമരത്തിനിരിക്കുന്നത്.

സാമൂഹ്യ അകലം പാലിച്ചില്ലെങ്കില്‍ ശിക്ഷ. ആള്‍ക്കൂട്ടം പാടില്ല. മാസ്‌ക് നിര്‍ബന്ധം. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ആയിരം രൂപ എന്നൊക്കെ പറഞ്ഞ് നിയമനടപടിക്ക് നിര്‍ദ്ദേശിക്കുന്ന ഭരണക്കാരുടെ മുന്നില്‍ രാജ്യത്തെയും ഭരണത്തെയും പൊതുജനങ്ങളുടെ ആരോഗ്യത്തെയും വെല്ലുവിളിക്കുകയാണ്. അതിനെ സഹായിക്കണോ? പ്രോത്സാഹിപ്പിക്കണോ? സമാന്യ വിവരം ഉള്ളവര്‍ വേണ്ടെന്നല്ല മറുപടി നല്‍കുക. സമരത്തോട് അനുഭാവമില്ല. അതുകൊണ്ടു തന്നെ സംഭാവന പറ്റില്ലെന്നറിയിച്ചപ്പോള്‍ ഒരുമാതിരി നോട്ടം. മനക്കട്ടിയില്ലാത്തവര്‍ ആ നോട്ടത്തില്‍ തന്നെ ദഹിക്കേണ്ടതാണ്. തല്‍സമയം സംസാരവും തര്‍ക്കങ്ങളും ഉയര്‍ന്നില്ല. മുഖഭാവം കണ്ടപ്പോള്‍ അത് ഏത് സമയത്തും പ്രതീക്ഷിച്ചിരിക്കണം.

പഞ്ചായത്ത് മത്സരവും വിജയഭേരിയുമൊക്കെ മുഴക്കുമ്പോഴാണ് ബക്കറ്റ് പിരിവ്. ബക്കറ്റിലൂടെ ദിവസം പത്തും പതിനഞ്ചും കോടിയൊക്കെ പിരിച്ചെടുക്കുന്ന വമ്പന്മാര്‍ ദല്‍ഹി ദര്‍ബാറിന് എത്രകോടിയാണ് ലക്ഷ്യമിടുന്നത് എന്നാര്‍ക്കുമറിയില്ല. അതിനായി തുനിഞ്ഞിറങ്ങുന്നവരുടെ തൊലിക്കട്ടി സമ്മതിച്ചുകൊടുക്കുക തന്നെ വേണം.

പഞ്ചായത്തിലെ വിജയത്തിന്റെ മേനി പറച്ചലിന് ഒരു അതിര്‍വരമ്പുമില്ല. തവിട് തിന്നാലും തകൃതിവിടില്ലെന്ന ഭാവമാണ് ഇരു മുന്നണികള്‍ക്കും. മത്സരത്തിനിടയിലും മണി കിലുക്കം കേട്ട് മനസ്സ് മാറ്റിയവര്‍ നിരവധിയാണ്. മാര്‍ഗമേതായാലും ലക്ഷ്യമാണ് പ്രധാനമെന്ന് ഉറപ്പിച്ച മാന്യന്മാര്‍ ഇത്തവണയും വോട്ടുചോദിച്ചത് തോല്‍പ്പിക്കാനാണ്. ബിജെപി ഉമ്മാക്കി കാട്ടി വോട്ടുമറിച്ച തീരങ്ങളും കോളനികളും നിരവധി. ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നിലയുറപ്പിച്ച കക്ഷികള്‍ മൂന്നാംസ്ഥാനം കൊണ്ട് തൃപ്തരായത് പോക്കറ്റ് കനത്തതുംകൊണ്ടാണ്. വാര്‍ഡിന്റെ അതിരുകളില്‍ തിരിമറി നടത്തുകയും ഒരേ വാര്‍ഡിലെ ഒരു വീട്ടിലെ വോട്ടര്‍മാരെ പല ബൂത്തുകളിലായി  വിഭജിച്ചും നേടിയ വിജയം ആഘോഷിക്കുമ്പോള്‍ കണ്ണുചിമ്മി പാലുകുടിക്കുന്ന പൂച്ചയെ ഓര്‍ത്തുപോവുകയാണ്. എല്ലാം മുകളിലൊരാള്‍ കാണുന്നുണ്ട്. ഇന്നല്ലെങ്കില്‍ നാളെ പിടിവീഴും. അതിനുള്ള കലഹങ്ങള്‍ സ്വന്തം തലയില്‍ തന്നെ മുളപൊട്ടും. ആലപ്പുഴയില്‍ തുടങ്ങിയത് തലസ്ഥാനത്തും അതിനപ്പുറവും നടമാടുമെന്നുറപ്പാണ്.

Tags: cpmcpi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.