ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം രാം ചരണിന് കൊറോണ സ്ഥിരീകരിച്ചു. രാം ചരണ്‍ തന്നെയാണ് കൊറോണ പോസിറ്റീവായ വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. താനുമായി അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധനക്ക് വിധേയരാകണമെന്നും രാം ചരണ്‍ അഭ്യര്‍ത്ഥിച്ചു.
















