തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തും.
ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചും അധിക ബസുകള്‍ സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂര്‍, നിലമ്പൂര്‍, പൊന്നാനി, എറണാകുളം, ചങ്ങനാശ്ശേരി, പാലാ, ആലപ്പുഴ, കൊല്ലം, പുനലൂര്‍, കൊട്ടാരക്കര, ചേര്‍ത്തല, ഹരിപ്പാട്, കോട്ടയം, അടൂര്‍, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ഇതിനുപുറമെ മൈസൂരുവില്‍ നിന്ന് കണ്ണൂര്‍, മധുര എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ ഉണ്ടാകും. 9447071021 എന്ന നമ്പറിലൂടെ വാട്‌സ്ആപ്പ് ടിക്കറ്റിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
















