Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 28, 2026, 06:24 am IST
inEditorial

കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും ഇപ്പോള്‍ ഒരു കാര്യം ഉറപ്പായിരിക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിലൂടെ ഇനിയൊരിക്കലും രാജ്യത്ത് തങ്ങള്‍ക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ല.

ബംഗാളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇക്കാര്യത്തിലുള്ള അവരുടെ സംശയങ്ങള്‍ എല്ലാം തീര്‍ന്നിരിക്കുന്നു. ഇനി ഒറ്റ വഴിയേയുള്ളൂ. സുതാര്യമായ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത് എങ്ങനെയെങ്കിലും തടയുക. കുറഞ്ഞപക്ഷം ജനങ്ങളുടെ മനസ്സില്‍ തെരഞ്ഞെടുപ്പുകളെക്കു റിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുക. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ദുരാരോപണങ്ങള്‍ അധികാരമില്ലാത്തതിന്റെ നിരാശ ഭ്രാന്തായി മാറിയ ഒരു കൂട്ടം നേതാക്കളുടെ ജല്പനങ്ങളാണ്. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഒറ്റക്കെട്ടായി വലിയ ശബ്ദത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നാല്‍ ജനം വിശ്വസിച്ചു കൊള്ളും എന്നാണ് പ്രതിപക്ഷം കരുതുന്നത്.

രാജ്യത്ത് നുഴഞ്ഞുകയറി വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ അനധികൃതമായി കടന്നുകൂടിയിരിക്കുന്നവരെയും, വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം പേരുള്ളവരെയും കണ്ടെത്തി ഒഴിവാക്കാനുള്ള എസ്‌ഐആര്‍ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഫലപ്രദമായി നടപ്പാക്കിയിരുന്നു. ബീഹാറിലും ആസാമിലും ബംഗാളിലും തമിഴ്‌നാട്ടിലും കേരളത്തില്‍ പോലും ലക്ഷക്കണക്കിന് കള്ള വോട്ടര്‍മാരെയാണ് ഇപ്രകാരം വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. ഇതിനുവേണ്ട നടപടിക്രമങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണെന്നും ഒരു ഇംഗ്ലീഷ് പത്രം നടത്തിയ ‘വെളിപ്പെടുത്തല്‍’ മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷം കോലാഹലം സൃഷ്ടിച്ചത്. എന്നാല്‍ തട്ടിപ്പുവാര്‍ത്തയാണ് ഈ പത്രം നല്‍കിയതെന്ന് അത് ശ്രദ്ധാപൂര്‍വ്വം വായിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാവും.

ഏതെങ്കിലും വിഷയത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചര്‍ച്ച നടത്തുമ്പോള്‍ വ്യത്യസ്ത അഭിപ്രായം അംഗങ്ങള്‍ക്കിടയില്‍ ഉണ്ടാവുക സ്വാഭാവികമാണ്. അത് രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത് ഏറ്റുമുട്ടലായും തീരുമാനങ്ങള്‍ ഏകകണ്ഠമായിരുന്നില്ലെന്നും വാദിക്കുന്നത് മന്ദബുദ്ധികള്‍ക്ക് ചേര്‍ന്നതാണ്. എസ്‌ഐആറിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതു സംബന്ധിച്ച തീരുമാനം ഒറ്റക്കെട്ടായാണ് എടുത്തതെന്നും ഔദ്യോഗികമായി പറഞ്ഞിരിക്കുന്നു. പ്രശ്‌നം ഇവിടെ തീരേണ്ടതാണ്. പക്ഷേ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ദുഷ്ടലാക്ക് മറ്റൊന്നായതിനാല്‍ അവര്‍ ബഹളം തുടരുകയാണ്. ജനാധിപത്യ വിരുദ്ധമായ ഈ പെരുമാറ്റത്തിന് ജനങ്ങള്‍ ഇവരെ ഇനിയും ശിക്ഷിക്കും. ഈ ശിക്ഷ ഉറപ്പുവരുത്തുകയാണ് രാഹുല്‍ നേതാവ്.

സുപ്രീംകോടതിയുടെ അനുമതിയോടെയാണ് പല സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ നടപ്പാക്കിയത്. പ്രതിപക്ഷ കക്ഷികളും മറ്റുചിലരും ഇതിനെതിരെ നല്‍കിയ ഹര്‍ജികള്‍ പരമോന്നത നീതിപീഠം തള്ളുകയും ചെയ്തിരുന്നു. ആക്ഷേപങ്ങള്‍ വിശദമായി പരിശോധിച്ച് കോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കുകയും, അതനുസരിച്ചാണ് പിന്നീട് പ്രവര്‍ത്തിക്കുകയും ചെയ്തത്. എസ്‌ഐആര്‍ പ്രക്രിയ കര്‍ക്കശമായും സുതാര്യമായും നടപ്പാക്കിയതിനു ശേഷമുള്ള ചില തെരഞ്ഞെടുപ്പുകളില്‍ ബിജെപി ജയിച്ചതാണ് പ്രതിപക്ഷത്തിന്റെ സമനില തെറ്റിച്ചത്. അതേസമയം എസ്‌ഐആര്‍ നടപ്പാക്കിയ കേരളത്തില്‍ കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തോടെ ജയിച്ചതിനെക്കുറിച്ച് ഇവര്‍ മൗനം പാലിക്കുന്നു. ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

പ്രധാന പ്രശ്‌നം കോണ്‍ഗ്രസിന്റെയും അതിന്റെ നേതാവ് രാഹുലിന്റെയുമാണ്. ഈ നേതാവ് ആദ്യം രംഗത്ത് വന്നത് ഇലക്ട്രോണിക് വോട്ടിങ് മെഷീന് എതിരെയായിരുന്നു. ഈ എതിര്‍പ്പ് സുപ്രീംകോടതി തള്ളിക്കളഞ്ഞു. പിന്നീട് വോട്ടര്‍ പട്ടികയ്‌ക്ക് എതിരെയായി വിമര്‍ശനം. അതും വിലപ്പോയില്ല. അതും കഴിഞ്ഞാണ് എസ്‌ഐആറിനെതിരെ രംഗത്തു വന്നത്. അതിലും പരാജയപ്പെട്ടു. പിന്നീടാണ് തെരഞ്ഞെടുപ്പ് കമ്മിഷനാണ് പ്രശ്‌നമെന്ന് നാടുനീളെ പറഞ്ഞുനടക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നിരന്തരം പരാജയപ്പെടുന്നത് ഈ നേതാവിന് ജനങ്ങളില്‍ യാതൊരു വിശ്വാസ്യതയുമില്ല എന്നതിന് തെളിവാണ്. ഒരുമാതിരിപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം ഇത് അറിയുകയും ചെയ്യാം. പക്ഷേ ഇങ്ങനെയൊരു കോമാളിയെ താങ്ങാനാണ് അവരുടെ വിധി. ഇതിന് പരിഹാരം കാണേണ്ടത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനല്ല.

Tags: SirCentral Election Commissionanti-democraticCheif election commissioiner
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

India

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.