Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ബാലഗോകുലത്തിന് ത്രിമധുരം സമ്മാനിച്ച സുഗതകുമാരി; ബാലഗോകുലം വഴി സംഘവുമായി അടുത്തത് വിശദീകരിച്ച് എം എല്‍ രമേശ്

ടീച്ചര്‍ എങ്ങനെയാണ് ബാലഗോകുലത്തില്‍ എത്തിയതെന്ന് ആദ്യകാല ബാലഗോകുലം പ്രവര്‍ത്തകനും കലാകാരനുമായ എം എല്‍ രമേശ് വിവരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2020, 01:49 pm IST
inLiterature

തിരുവനന്തപുരം: ദീര്‍ഘകാലം വിവിധ ചുമതലകളില്‍ ബാലഗോകുലത്തോടൊപ്പമുണ്ടായിരുന്ന കവയിത്രിയാണ് സുഗത കുമാരി.

ശ്രീകൃഷ്ണ സങ്കല്പം ജനങ്ങളിലെത്തിക്കുന്നവര്‍ക്കായി ബാലഗോകുലം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമിപുരസ്‌ക്കാരം ആദ്യം ഏറ്റുവാങ്ങിയതും ടീച്ചറായിരുന്നു, ഗോകുലപാഠങ്ങളുടെ സംഗ്രഹരൂപമായി ത്രിമധുരം എന്ന വിശിഷ്ടഗ്രന്ഥം സമ്മാനിച്ച മലയാളത്തിന്റെ എഴുത്തമ്മയായ സുഗത ടീച്ചര്‍ തന്നെ. സുഗത കുമാരി. ടീച്ചര്‍ എങ്ങനെയാണ് ബാലഗോകുലത്തില്‍ എത്തിയതെന്ന് ആദ്യകാല ബാലഗോകുലം പ്രവര്‍ത്തകനും കലാകാരനുമായ എം എല്‍ രമേശ് വിവരിക്കുന്നു.

‘1979ല്‍ ആണ് തിരുവനന്തപുരത്തെ ശ്രീകൃഷ്ണ ജയന്തി ബാലദിന ആഘോഷത്തിന് ഒരു സ്വാഗതസംഘം രൂപീകരിച്ചത്. അതിനു വേണ്ടിയായിരുന്നു സുഗതകുമാരി ടീച്ചറെ ആദ്യമായി പരിചയപ്പെടുന്നത്. കുര്യാത്തിയിലെ പ്രേമന്‍ ചേട്ടനാണ് എന്നെ കൂട്ടിക്കൊണ്ടു പോയത്. അതിനോട് അനുബന്ധിച്ച് ഒരു കവിയരങ്ങ് നടത്തുവാന്‍ അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ അതും തീരുമാനമായി. ശ്രീ വിഷ്ണുനാരായണന്‍ നമ്പൂതിരി, ശ്രീ എം.പി. അപ്പന്‍ തുടങ്ങി തലസ്ഥാനത്തെ മിക്ക കവികളെയും ബന്ധപ്പെടുവാനുള്ള അവസരം കിട്ടി. വി.ജെ.ടി. ഹാളില്‍ വെച്ചായിരുന്നു കവി സമ്മേളനം നടന്നത്.

അത് മുതല്‍ ഞാന്‍ സുഗതകുമാരി ടീച്ചറിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി. ബാലഗോകുലത്തിനോട് അവര്‍ കാണിച്ച താത്പര്യം വളരെ വലുതായിരുന്നു. ധാരാളം നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നു.

തിരുവനന്തപുരം ജില്ലയുടെ ആദ്യത്തെ രക്ഷാധികാരിയായി മാറി ടീച്ചര്‍. വഞ്ചിയൂരിലെ ബാലഗോകുലത്തില്‍ ടീച്ചറുടെ സന്ദര്‍ശനം ഏര്‍പ്പാട് ചെയ്തു. എന്റെ കൂടെ ആ ഗോകുലത്തില്‍ വന്നു കുട്ടികളുമായി സംസാരിച്ചു.

ബാലഗോകുലത്തിന്റെ ആദ്യത്തെ പാഠ്യപദ്ധതിയുടെ യോഗം സുഗതകുമാരി ടീച്ചറിന്റെ വീട്ടില്‍ സംഘടിപ്പിക്കാന്‍ സാധിച്ചു. എംഎ സാറും ശ്രീധരന്‍ മാഷും അടങ്ങുന്ന ഒരു യോഗം ടീച്ചറിന്റെ വീട്ടില്‍ നടന്നു. അന്ന് എല്ലാര്‍ക്കും ഊണ് കൊടുത്താണ് വിട്ടത്.

ത്രിമധുരം എന്ന ഒരു പുസ്തകം ബാലഗോകുലത്തിനു വേണ്ടി ടീച്ചര്‍ തയ്യറാക്കി തരികയും ചെയ്തു.

അങ്ങനെ ബാലഗോകുലം വഴി സംഘമായിട്ടും ടീച്ചര്‍ അടുത്ത് വന്നു.

ഇത്ര കൃഷ്ണ ഭക്തി നിറഞ്ഞ, പ്രകൃതിയെ സ്‌നേഹിച്ച, ഒരു മരം മുറിയുമ്പോള്‍ നെഞ്ചുപൊട്ടി കരയുന്ന മറ്റൊരാള്‍ വേറെയുണ്ടാകുമോ എന്ന് സംശയമാണ്. ആ മാതൃസഹജമായ വാത്സല്യം ഇനി അനുഭവിക്കാന്‍ പറ്റില്ലല്ലോ.

ആ പക്ഷി ഇനി തിരിച്ചു വരാത്ത വണ്ണം പറന്നകന്നു. ദൂരെ ഇങ്ങിരുന്നു കണ്ണീര്‍ പൊഴിക്കാനെ സാധിക്കുകയുള്ളൂ. ആ ആത്മാവിനു എന്റെ ആത്മപ്രണാമം.

‘ഇനി ഈ മനസ്സില്‍ കവിതയില്ല

മണമില്ല മധുവില്ല മധുരമില്ല . . .’

എം എല്‍ രമേശ് ഫേസ് ബുക്ക് പോസ്റ്റില്‍ അനുസ്മരിച്ചു

Tags: ബാലഗോകുലംസുഗതകുമാരിസുഗതകുമാരി അന്തരിച്ചു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Kerala

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

പുതിയ വാര്‍ത്തകള്‍

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.