Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആശയസമരത്തിലെ അതികായന്‍

ആശയപരമായ പോരാട്ടങ്ങള്‍ അതായിത്തന്നെ നില നില്‍ക്കണമെന്നും, വ്യക്തിപരമായ ഏറ്റുമുട്ടലാവരുതെന്നും നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്ന വൈദ്യയെ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളിലുള്ളവരും ആദരിച്ചിരുന്നു. മഹാരാഷ്‌ട്രയിലെ പല കോണ്‍ഗ്രസ്സ് നേതാക്കളും വൈദ്യയെ ഗുരുതുല്യനായാണ് കണ്ടിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2020, 03:00 am IST
inEditorial

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ വളര്‍ച്ചയ്‌ക്ക് ആശയപരമായി വലിയ സംഭാവന ചെയ്ത പ്രതിഭാധനനാണ് ഇക്കഴിഞ്ഞ ശനിയാഴ്ച ഭൗതികദേഹം വെടിഞ്ഞ എം.ജി. വൈദ്യ എന്ന മാധവ ഗോവിന്ദ വൈദ്യ. ബാല്യകാലത്തു തന്നെ സ്വയംസേവകനായിത്തീര്‍ന്ന് സംഘസ്ഥാപകന്‍ ഡോ.ഹെഡ്‌ഗേവാര്‍ മുതല്‍ മോഹന്‍ഭാഗവത് വരെ ആറ് സര്‍സംഘചാലകന്മാരുമൊത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു വൈദ്യ. സംഘത്തിന്റെ ആദ്യ ഔദ്യോഗിക വക്താവ്, അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ച വൈദ്യയ്‌ക്ക് സംഘടനാ ചരിത്രം ഹൃദിസ്ഥമായിരുന്നു. സംഘപ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ അടുത്തറിഞ്ഞ വൈദ്യയ്‌ക്ക് ഇതു സംബന്ധിച്ച ഏതൊരു വിവരവും എപ്പോള്‍ വേണമെങ്കിലും നല്‍കാന്‍ കഴിയുമായിരുന്നു. മുതിര്‍ന്ന പ്രചാരകനെന്ന നിലയിലും, ഇന്ന് അഖില ഭാരതീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്രചാരകന്മാരുടെ അച്ഛനെന്ന നിലയ്‌ക്കും സംഘത്തിന്റെ മുഴുവന്‍ ബഹുമാനവും നേടാന്‍ കഴിഞ്ഞു. മകന്‍ മന്‍മോഹന്‍ വൈദ്യ അച്ഛന്റെ പാത പിന്തുടര്‍ന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖും പിന്നീട് സഹസര്‍കാര്യവാഹുമായപ്പോള്‍, മറ്റൊരു മകന്‍ രാം വൈദ്യ വിശ്വവിഭാഗിന്റെ ചുമതലയുള്ള പ്രചാരകനുമായി. ഗൃഹസ്ഥാശ്രമത്തിലേക്ക് തിരിച്ചുപോയ ശേഷം ഞാന്‍ പ്രചാരകനല്ല, പ്രചാരകന്മാരുടെ അച്ഛനാണ് എന്നു വൈദ്യ ധന്യതയോടെ പറയുമായിരുന്നു.

ഏറെ തിളക്കമാര്‍ന്ന ഔദ്യോഗിക ജീവിതത്തിനുടമയായിരുന്നു വൈദ്യ. ആദ്യം സ്‌കൂള്‍ അധ്യാപകനായും പിന്നീട് കോളജ് അധ്യാപകനായും സേവനമനുഷ്ഠിച്ചു. ക്രൈസ്തവ മിഷണറിമാര്‍ നടത്തുന്ന നാഗ്പൂരിലെ ഹിസ്‌ലോപ് കോളജില്‍ സംസ്‌കൃത പ്രൊഫസറായിരിക്കെ ജോലി ഉപേക്ഷിച്ച് നാഗ്പൂരില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘തരുണ്‍ ഭാരത്’ പത്രത്തിന്റെ പത്രാധിപ സമിതിയില്‍ ചേരുകയാണുണ്ടായത്. പിന്നീട് പത്രാധിപരും മാനേജിങ് ഡയറക്ടറുമായി. തുടര്‍ന്ന് പത്രം പ്രസിദ്ധീകരിക്കുന്ന നരകേസരി പ്രകാശന്റെ ഡയറക്ടറുമായി. തരുണ്‍ ഭാരതില്‍ എഴുതിയിരുന്ന ‘ഭാഷ്യ’ എന്ന പംക്തി ഒരിക്കല്‍പോലും മുടങ്ങാതെ 25 വര്‍ഷം തുടര്‍ന്നു. ഇതൊരു റെക്കോര്‍ഡാണ്. മറാഠിയിലും ഹിന്ദിയിലും നിരന്തരം എഴുതാന്‍ കഴിഞ്ഞിരുന്ന വൈദ്യ 20 ആധികാരിക ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഹിന്ദുത്വം എന്ന ആശയത്തെ ചരിത്രപരമായും സൈദ്ധാന്തികമായും വ്യാഖ്യാനിക്കുന്നതില്‍ പ്രകടിപ്പിച്ച മികവ് എതിരാളികളുടെ പോലും ശ്രദ്ധ പിടിച്ചുപറ്റി. ഇക്കാര്യത്തില്‍ അവ്യക്തതയോ ആശയക്കുഴപ്പങ്ങളോ ഉണ്ടായിരുന്നില്ല. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ നായകനല്ലെന്നും, ഒരു ഘാതകന്‍ തന്നെയാണെന്നും തുറന്നടിക്കാന്‍ വൈദ്യ മടിച്ചിരുന്നില്ല. ചിലര്‍ ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കുന്നത് ഹിന്ദുത്വത്തെ നിന്ദിക്കുന്നതിന് തുല്യമാണെന്നും അഭിപ്രായപ്പെടുകയുണ്ടായി.

കരുത്തുറ്റ ദേശീയവാദിയായിരുന്ന വൈദ്യ 1978-84 കാലയളവില്‍ ഗവര്‍ണറുടെ പ്രതിനിധിയെന്ന നിലയില്‍ മഹാരാഷ്‌ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള വൈദ്യയുടെ നിലപാടുകള്‍ ചിലരെയൊക്കെ ഞെട്ടിക്കുകയും, പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. മഹാരാഷ്‌ട്രയെ വിദര്‍ഭയടക്കം നാല് സംസ്ഥാനങ്ങളായി വിഭജിക്കണമെന്ന അഭിപ്രായം ശിവസേനയെ വല്ലാതെ ചൊടിപ്പിച്ചു. കശ്മീരിനെ രണ്ടായി വിഭജിക്കണമെന്നും അതിശക്തമായി വാദിച്ചുപോന്നു. വളരെ കഴിഞ്ഞാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇത് പ്രാവര്‍ത്തികമാക്കിയത്. ആശയപരമായ പോരാട്ടങ്ങള്‍ അതായിത്തന്നെ നിലനില്‍ക്കണമെന്നും, വ്യക്തിപരമായ ഏറ്റുമുട്ടലാവരുതെന്നും നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്ന വൈദ്യയെ മറ്റ് രാഷ്‌ട്രീയ  പാര്‍ട്ടികളിലുള്ളവരും ആദരിച്ചിരുന്നു. മഹാരാഷ്‌ട്രയിലെ പല കോണ്‍ഗ്രസ്സ് നേതാക്കളും വൈദ്യയെ ഗുരുതുല്യനായാണ് കണ്ടിരുന്നത്. കേരളത്തെ അടുത്തറിഞ്ഞ വൈദ്യ അവസരം കിട്ടുമ്പോഴൊക്കെ ‘ജന്മഭൂമി’യുടെ കാര്യങ്ങളും തിരക്കുമായിരുന്നു. ‘തരുണ്‍ ഭാരതി’ന്റെ പത്രാധിപര്‍ എന്ന നിലയ്‌ക്ക് കൂടിയായിരുന്നു ഇത്. ജന്മഭൂമിയുടെ ഓണപ്പതിപ്പുകളില്‍ വൈദ്യയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആശയപ്രചാരണ രംഗത്തെ ഈ അതികായന് ഞങ്ങളുടെ ആദരാഞ്ജലി.

Tags: 2020
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.