വാഷിംഗടണ്‍: 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്ത് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി. തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റായ ജോ ബൈഡനോടേറ്റ തോല്‍വി അംഗീകരിക്കാതെ അതിനെ മറികടക്കാന്‍ ശ്രമിച്ചതിനാണ് കുറ്റം ചുമത്തിയത്.
ട്രംപിന്റെ മുന്‍ അഭിഭാഷകന് റൂഡി ഗ്യുലിയാനി, വൈറ്റ് ഹൗസ് മുന്‍ ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മെഡോസ്, വൈറ്റ് ഹൗസ് മുന്‍ അഭിഭാഷകന് ജോണ്‍ ഈസ്റ്റ്മാന്, നീതിന്യായ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന് ജെഫ്രി ക്ലാര്‍ക്ക് എന്നിവരുള്‍പ്പെടെ 18 പേര് ട്രംപിനൊപ്പം കുറ്റാരോപിതരാണ്. കുറ്റപത്രത്തില്‍ പ്രതികളെ ഒരു ക്രിമിനല്‍ സംഘമായാണ് എടുത്തുകാട്ടിയിട്ടുളളത്.
2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന ട്രംപ് കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടിലാണ്. രാഷ്ട്രീയ പ്രേരിതമായ കേസാണ് തനിക്കെതിരെയുളളതെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ചുമത്തിയ മൂന്ന് ക്രിമിനല്‍ കേസുകളിലും താന്‍ നിരപരാധിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: