Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മാറ്റത്തിന്റെ കാറ്റിന് കാവി നിറം

രണ്ട് മുന്നണികളെയും അപേക്ഷിച്ച് വ്യക്തമായ മുന്നേറ്റമുണ്ടാക്കിയിട്ടുള്ളത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയാണ്. അപ്രതീക്ഷിത വിജയത്തില്‍ വലിയ അവകാശവാദങ്ങളുമായി സിപിഎം നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ടെങ്കിലും അത്രയൊന്നും അഭിമാനിക്കാനുള്ള വക അവര്‍ക്കില്ല

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 17, 2020, 09:00 am IST
inEditorial

കാതലായ രാഷ്‌ട്രീയ മാറ്റത്തിന്റെ വ്യക്തമായ സൂചന നല്‍കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം  പുറത്തുവന്നിരിക്കുന്നു.  2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകള്‍ ഏറെക്കുറെ നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞപ്പോള്‍ യുഡിഎഫിന് കനത്ത തിരിച്ചടിയേറ്റു. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപ്പഞ്ചായത്തുകളിലും എല്‍ഡിഎഫിന് മേല്‍ക്കൈ നേടാനായി. മുനിസിപ്പാലിറ്റികളില്‍ ഇടതു-വലതു മുന്നണികള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. രണ്ട് മുന്നണികളെയും അപേക്ഷിച്ച് വ്യക്തമായ മുന്നേറ്റമുണ്ടാക്കിയിട്ടുള്ളത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയാണ്. അപ്രതീക്ഷിത വിജയത്തില്‍ വലിയ അവകാശവാദങ്ങളുമായി സിപിഎം നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ടെങ്കിലും അത്രയൊന്നും അഭിമാനിക്കാനുള്ള വക അവര്‍ക്കില്ല. ചില അടിയൊഴുക്കുകള്‍ അവര്‍ക്ക് അനുകൂലമായിട്ടുണ്ട്. ചരിത്രത്തിലാദ്യമാണെന്നു പറയാം, സിപിഎമ്മിന്റെ ഔദ്യോഗിക ഭാരവാഹികള്‍ പലരും ഇക്കുറി മത്സരിച്ചത് പാര്‍ട്ടി ചിഹ്നത്തിലായിരുന്നില്ല. പരാജയഭീതിയായിരുന്നു ഇതിനു പിന്നില്‍. ഇവരില്‍ പലരും ജയിച്ചു കയറിയിട്ടുണ്ടെങ്കിലും അത് അരാഷ്‌ട്രീയ വിജയമായി കണക്കാക്കേണ്ടിവരും. നിഷേധാത്മകമായ പല ഘടകങ്ങളും ഇതിലുണ്ട്. നേരെ മറിച്ചായിരുന്നു ബിജെപി. പാര്‍ട്ടി ചിഹ്നമായ താമരയിലാണ് ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും മത്സരിച്ചത്.

കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യുഡിഎഫിന് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വോട്ടുള്ള കോഴിക്കോട്ട് അഴിയൂര്‍ പഞ്ചായത്ത് വാര്‍ഡിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്  പ്രതീകാത്മകമാണ്. പ്രചാരണ കാലത്തുടനീളം കോണ്‍ഗ്രസ്സ്-യുഡിഎഫ് നേതാക്കള്‍ പ്രകടിപ്പിച്ച ആത്മവിശ്വാസവും ആവേശവും ജനവിധിയോടെ ആവിയായിപ്പോയിരിക്കുന്നു. വലിയ അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ഇടതുമുന്നണി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധത്തില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. അഴിമതിക്കേസുകളില്‍ സിപിഎമ്മുമായി ഒത്തുകളിക്കുന്ന കോണ്‍ഗ്രസ്സിനെ വിശ്വസിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറായില്ല. എന്നുമാത്രമല്ല, കേരളത്തിനു പുറത്ത് എവിടെയൊക്കെ ഇടതുപാര്‍ട്ടികളുണ്ടോ അവിടങ്ങളില്‍ അവരുമായി സഖ്യത്തിലായ കോണ്‍ഗ്രസ്സിന്റെ ഇവിടുത്തെ എതിര്‍പ്പ് ജനങ്ങള്‍ വെറും പ്രഹസനമായി കണ്ടു. വാശിയേറിയ മത്സരം നടന്ന ഗ്രാമപ്പഞ്ചായത്തുകളില്‍ യുഡിഎഫിന് വലിയ തോതില്‍ സീറ്റ് നഷ്ടമാവാന്‍ ഇത് കാരണമായി. കോണ്‍ഗ്രസ്സുകാര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ തങ്ങള്‍ക്കാണ് വോട്ടുചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ പറഞ്ഞിരുന്നല്ലോ. അതുതന്നെ സംഭവിച്ചു.

ഈ തെരഞ്ഞെടുപ്പിലെ കറുത്ത കുതിര ബിജെപിയാണെന്ന് രാഷ്‌ട്രീയ പ്രതിയോഗികള്‍പോലും സമ്മതിക്കും. പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ച ഗ്രാമപ്പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വലിയ മുന്നേറ്റമാണ് എന്‍ഡിഎ നടത്തിയിരിക്കുന്നത്. അധികാരത്തിലിരുന്ന പാലക്കാട് മുനിസിപ്പാലിറ്റിക്കു പുറമെ പന്തളം മുനിസിപ്പാലിറ്റിയും പിടിച്ചെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ബഹുഭൂരിപക്ഷം മുനിസിപ്പാലിറ്റികളിലും ഇരുമുന്നണികളെയും നേരിട്ട്, ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തിളങ്ങുന്ന വിജയം നേടിയിരിക്കുന്നു. ചിലയിടങ്ങളില്‍ ആര് ഭരിക്കണമെന്നുപോലും തീരുമാനിക്കുക ബിജെപിയായിരിക്കും. പലയിടങ്ങളിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. കോര്‍പ്പറേഷനുകളുടെ കാര്യമെടുത്താലും വോട്ടിന്റെയും സീറ്റിന്റെയും നിലവച്ച് ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ആറ് കോര്‍പ്പറേഷനകളിലും ബിജെപി പ്രാതിനിധ്യം നേടിയിരിക്കുന്നു. ബിജെപി ഭരണം പിടിക്കുമെന്ന് കരുതിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അതിനു കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ തവണത്തെ സീറ്റു നിലനിര്‍ത്തി. ബിജെപിയെ തടയാന്‍ കോണ്‍ഗ്രസ്സ് മൊത്തമായി എല്‍ഡിഎഫിന് വോട്ടു മറിക്കുകയായിരുന്നുവെന്ന് അവര്‍ക്ക് ലഭിച്ച നാമമാത്രമായ സീറ്റുകള്‍ തെളിയിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥികളുടെ ജയം അട്ടിമറിക്കാന്‍ മറ്റിടങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസ്സും വ്യാപകമായി പരസ്പരം വോട്ടുകള്‍ മറിച്ചിട്ടുണ്ട്.  ചുരുക്കത്തില്‍ ഈ തെരഞ്ഞെടുപ്പു ഫലത്തിന്റെ സന്ദേശം വ്യക്തമാണ്. കാതലായ രാഷ്‌ട്രീയ മാറ്റത്തിന് വേദിയൊരുങ്ങിയിരിക്കുന്നു. കാവിയുടെ മുന്നേറ്റം വലിയ തുടക്കമാണ്.

Tags: keralaതദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.