Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സിപിഎമ്മിന് വലിയ ആശങ്ക; ജനുവരിക്കു മുമ്പ് മന്ത്രിസഭയുടെ രാജി?

രാജിക്ക് ശേഷം കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംഘടിത പ്രക്ഷോഭമാണ് ആലോചിക്കുന്നത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ അതൊക്കെയാണ് സൂചന നല്‍കിയത്. ഏതായാലും ആരോപണങ്ങള്‍ എത്ര സത്യമായാലും സംഘടിത പ്രതിരോധത്തിലൂടെ രക്ഷപ്പെടാനുള്ള തന്ത്രമാണ് സിപിഎമ്മിന് മുന്നിലുള്ളത്.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Dec 15, 2020, 08:05 am IST
inKerala

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന് ഇനിയും അഞ്ചു മാസമുണ്ടെങ്കിലും അതിനു മുമ്പ് മന്ത്രിസഭ രാജിവയ്‌ക്കുമെന്ന് ശക്തമായ അഭ്യൂഹം. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഫലത്തെ ആശ്രയിച്ചല്ല രാജി എന്ന പ്രത്യേകതയുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സിപിഎമ്മിന് വലിയ ആശങ്കയാണ്. സിപിഎം അണികളിലും ഘടകകക്ഷികളിലും ഉടലെടുത്ത മുരടിപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ജനുവരിയില്‍ നിയമസഭാ സമ്മേളനം എന്ന ധാരണ നേരത്തേ ഉണ്ടായിരുന്നു. അതുണ്ടായാല്‍ സംഗതി വഷളാകുമെന്ന ചിന്ത സജീവമാണ്. മുമ്പെങ്ങുമില്ലാത്ത വിധം വിവാദ ചുഴിയിലാണ് സര്‍ക്കാര്‍. ഉദ്യോഗസ്ഥ പ്രമാണികളും മന്ത്രിമാര്‍ പോലും ആരോപണങ്ങളുടെ മുള്‍മുനയിലാണ്.  അത് മുഖ്യമന്ത്രിയിലേക്ക് വരെ നീളുമെന്ന ആശങ്കയുണ്ട്.

നിയമസഭാ സ്പീക്കര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ തെളിവെടുപ്പുകള്‍ നടക്കാനിരിക്കുന്നു. സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയിട്ടുള്ള രഹസ്യ മൊഴി എന്തൊക്കെയെന്ന ഭയപ്പാട് ഒരു വശത്ത്. വീണ്ടും ചോദ്യം ചെയ്യല്‍ നടക്കുന്നു. അതിനിടെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും ചോദ്യം ചെയ്യാനുണ്ട്. അതു കൂടി തീരുമ്പോള്‍ എന്തൊക്കെ ഭൂകമ്പമാണ് ഉണ്ടാകാന്‍ പോകുന്നതെന്നറിയില്ല.

ഇതിനകം ഒരുപാട് തെളിവുകള്‍ അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്. അതിന്റെ ചെറിയൊരു അംശം മാത്രമേ പുറത്തറിഞ്ഞിട്ടുള്ളൂ. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തിയെന്നുള്ള സ്വപ്‌നയുടെ ശബ്ദ സന്ദേശം കേരള പോലീസിന്റെ തിരക്കഥയുടെ ഭാഗമെന്ന് വ്യക്തമാവുകയാണ്. വനിതാ പോലീസ് വിളിച്ചു കൊടുത്ത ഫോണില്‍ സംസാരിച്ചതാണെന്ന സ്വപ്‌നയുടെ മൊഴി പുറത്തു വന്നു. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ തിരക്കഥ പ്രകാരമാണിതെല്ലാമെന്നാണ് വിവരം. ഇവയൊക്കെ വ്യക്തമാക്കുന്നത് മന്ത്രിസഭയിലെ തലതൊട്ടപ്പന്മാരുടെ താല്‍പര്യമാണ്. പുറത്തറിഞ്ഞതിനെക്കാള്‍ വലിയ രഹസ്യങ്ങള്‍ വെളിയില്‍ വരാനുണ്ട്. അത് പലരെയും ഭയപ്പെടുത്തുകയാണ്. അതുകൊണ്ടുതന്നെയാണ് കുടുംബത്തോടെ തീര്‍ത്തുകളയുമെന്ന ഭീഷണി സ്വപ്‌നയ്‌ക്കുണ്ടായത്.

ഈ സാഹചര്യത്തില്‍ നിയമസഭയെ അഭിമുഖീകരിക്കാന്‍ സര്‍ക്കാരിന് മടിയുണ്ട്. സഭ ചേര്‍ന്നാല്‍ ഇതുവരെ പൊതുസമൂഹത്തിന്റെ മുന്നിലും മനസ്സിലുമുള്ള തട്ടിപ്പും വെട്ടിപ്പും സഭയിലെത്തും. സഭാ രേഖകളില്‍ അത് സ്ഥാനം പിടിക്കുന്നതില്‍ പരം മാനക്കേട് വേറെയില്ല. അതൊഴിവാക്കേണ്ടത് ഇടത് മുന്നണിയുടെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ ആവശ്യമാണ്. അത് ഒഴിവാക്കാന്‍ മുന്നിലുള്ള വഴി രാജിയാണ്. മന്ത്രിസഭയില്ലെങ്കില്‍ പിന്നെ നിയമസഭ ചേരേണ്ടതില്ല, പ്രതിപക്ഷം കരുതിവച്ച പടക്കോപ്പുകളെല്ലാം വെള്ളത്തിലാവുകയും ചെയ്യും. നാലു മാസത്തിനിടയില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇതാണ് രാജിയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.  

രാജിക്ക് ശേഷം കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംഘടിത പ്രക്ഷോഭമാണ് ആലോചിക്കുന്നത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ അതൊക്കെയാണ് സൂചന നല്‍കിയത്. ഏതായാലും ആരോപണങ്ങള്‍ എത്ര സത്യമായാലും സംഘടിത പ്രതിരോധത്തിലൂടെ രക്ഷപ്പെടാനുള്ള തന്ത്രമാണ് സിപിഎമ്മിന് മുന്നിലുള്ളത്.

Tags: pinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.