Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വപ്‌നയ്‌ക്ക് പിന്നാലെ സരിത;നിയമന തട്ടിപ്പിന് പിന്നില്‍ ഭരണകക്ഷിയിലെ ഉന്നതര്‍; തട്ടിപ്പുകാരികളുടെ സാരിത്തുമ്പില്‍ കുരുങ്ങി പിണറായി സര്‍ക്കാര്‍

ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്‌ക്കല്‍ എന്നിവ നടത്തിയതിനു ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു സരിതയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതിനാല്‍ സരിതയെ അറസ്റ്റ് ചെയ്യേണ്ടി വരും. ചോദ്യം ചെയ്യലില്‍ ജോലി തട്ടിപ്പിന്റെ വിശദാംശങ്ങള്‍ സരിത വെളിപ്പെടുത്തിയാല്‍ സര്‍ക്കാരിലെ പലരും കുടുങ്ങുമെന്നാണു വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2020, 02:04 pm IST
inKerala

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ സ്വപ്‌നയ്‌ക്കു പിന്നാലെ ഇടതു സര്‍ക്കാരിനു തലവേദന സൃഷ്ടിച്ച് അടുത്ത തട്ടിപ്പുകാരിയുടെ ഇടപെടലുകള്‍. സോളാര്‍ കേസ് പ്രതി സരിത എസ്. നായരാണ് പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി നിയമന തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ബവ്‌റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ കോഴ വാങ്ങി വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയ  സംഭവത്തില്‍ സരിത പ്രതിക്കൂട്ടിലാണ്. ഈ വിഷയത്തില്‍ സരിതയ്‌ക്കു പിന്നില്‍ സിപിഎമ്മിലേയും ഭരണകക്ഷിയിലേയും ഉന്നതര്‍ ഇടപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ബെവ്‌കോയിലും കെടിഡിസിയിലും സരിതയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്നാണു പരാതിക്കാരുടെ മൊഴികള്‍.  ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്‌ക്കല്‍ എന്നിവ നടത്തിയതിനു ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു സരിതയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതിനാല്‍ സരിതയെ അറസ്റ്റ് ചെയ്യേണ്ടി വരും. ചോദ്യം ചെയ്യലില്‍ ജോലി തട്ടിപ്പിന്റെ വിശദാംശങ്ങള്‍ സരിത വെളിപ്പെടുത്തിയാല്‍ സര്‍ക്കാരിലെ പലരും കുടുങ്ങുമെന്നാണു വിലയിരുത്തല്‍.

തലയില്‍ നിന്നൂരാനുള്ള വഴികള്‍ കിട്ടാതെ വലയുന്ന ഇടതുമുന്നണിക്കു മറുവശത്തു വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടു സോളര്‍ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട സരിത എസ്.നായര്‍. ബവ്‌റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ കോഴ വാങ്ങി വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയ സരിതയെ സംരക്ഷിക്കാന്‍ പാടുപെടുകയാണു ഭരണകക്ഷിയിലെ ഉന്നതര്‍. സരിത നടത്തിയ തട്ടിപ്പുകള്‍ പുറത്തുവന്നാല്‍ സര്‍ക്കാരിലെ പല പ്രമുഖരും വെട്ടിലാകും.

സിപിഐ നേതാവ് ടി.രതീഷാണു ജോലി തട്ടിപ്പുകേസിലെ ഒന്നാംപ്രതി. സരിത രണ്ടാം പ്രതിയും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷാജു പാലിയോട് മൂന്നാം പ്രതിയുമാണ്. രതീഷും ഷാജുവും യുവാക്കളെ കണ്ടു ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയെങ്കില്‍ നിയമന ഉത്തരവുകള്‍ തയാറാക്കുന്നതിനും പണം തിരികെ ചോദിച്ചവരെ വിളിച്ചതും സരിതയെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.

2018 ഡിസംബറിലാണു തട്ടിപ്പിന്റെ തുടക്കം. രതീഷും ഷാജുവും പണം വാങ്ങിയെങ്കിലും ജോലി ലഭിക്കാത്തതിനാല്‍ യുവാക്കള്‍ പ്രശ്‌നമുണ്ടാക്കി. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയെന്ന മുഖവുരയോടെയാണു സരിത വിളിച്ചതെന്നു യുവാക്കള്‍ പറയുന്നു. ഉറപ്പായും ജോലി ലഭിക്കുമെന്നും അല്ലെങ്കില്‍ പണം തിരികെ നല്‍കുമെന്നുമാണ് അവര്‍ ഉറപ്പുനല്‍കിയത്. മാത്രമല്ല, തിരുനല്‍വേലി മഹേന്ദ്രഗിരിയിലെ ബാങ്കിലുള്ള സരിതയുടെ അക്കൗണ്ടിലേക്കും യുവാക്കള്‍ പണം അയച്ചിട്ടുണ്ട്. ഇതിനാല്‍ തട്ടിപ്പില്‍ ഉന്നതര്‍ ഇടപ്പെട്ടതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.

Tags: Pinarayi Vijayanകേസ്swapna sureshsaritha s nair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.